ദാമ്പത്യവിജയത്തിന് ആറ് മന്ത്രങ്ങള്‍
ഒരിക്കല്‍ അഗ്നിസാക്ഷിയായി ഒന്നായവര്‍, സ്വപ്‌നങ്ങളും ദു:ഖങ്ങളും പങ്കിട്ട് നടന്നവര്‍.
പരസ്‌പരധാരണയില്ലാതെ ഇടവഴിയിലെവിടെയോ വേര്‍പിരിയേണ്ടിവരുന്ന വേദന അസഹനീയമാണ്. നിങ്ങളുടെ ദാമ്പത്യത്തില്‍ അങ്ങനെയൊരവസരം ഉണ്ടാകാതിരിക്കാന്‍ ആറ് മന്ത്രങ്ങള്‍.
എന്റെ കളിക്കൂട്ടുകാരനായ ജീവനെ നാളുകള്‍ക്കുശേഷം കണ്ടപ്പോള്‍ സന്തോഷം തോന്നി. അവന്റെ വിവാഹത്തിനായിരുന്നു അവസാനം ഞങ്ങള്‍ കണ്ടത്. മുമ്പൊക്കെ എന്റെ വീട്ടില്‍ വരുമ്പോള്‍ കളിച്ചും ചിരിച്ചും ഒരു ദിവസം പോകുന്നത് അറിയുമായിരുന്നില്ല. ആ സന്തോഷമൊന്നും അവന്റെ മുഖത്തിന്നില്ല. ഇടയ്‌ക്കെപ്പോഴോ അവന്‍ പറഞ്ഞു നിന്റെ ജീവിതം കണ്ടിട്ടെനിക്കസൂയ തോന്നുന്നു. ദീപയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞ മറുപടി എന്നെ ഞെട്ടിക്കുന്നതായിരുന്നു. ഞങ്ങളുടെ വിവാഹമോചനം കഴിഞ്ഞു. പത്തുവര്‍ഷം സ്‌നേഹിച്ച് വിവാഹം കഴിച്ചവരാണ് ദീപയും ജീവനും. പക്ഷേ വിവാഹശേഷം അവര്‍ക്ക് പൊരുത്തപ്പെടാനായില്ല. ഇന്ന് സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. ദിനംപ്രതി വിവാഹമോചനങ്ങളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
ഒരു കുടുംബത്തിന്റെ ആണിക്കല്ല് പരസ്‌പരം വിശ്വാസവും സ്‌നേഹവുമാണ്. പഴിചാരലുകളും വഴക്കും പിണക്കവുമെല്ലാം ദാമ്പത്യത്തിന്റെ തകര്‍ച്ചയെയാണ് കാണിക്കുന്നത്. ഭൂമിയില്‍വച്ച് നടക്കുന്ന വിവാഹബന്ധങ്ങളെ തച്ചുടയ്‌ക്കാനുള്ള അധികാരം നമുക്കാര്‍ക്കുമില്ല. സ്‌നേഹവും കരുതലും ആഗ്രഹിക്കുന്ന രണ്ട് വ്യക്‌തികളാണ് വിവാഹമെന്ന ഉടമ്പടിയില്‍ ഒപ്പുവയ്‌ക്കുന്നത്. വിവാഹബന്ധങ്ങളിലെ നിലനില്‍പ്പിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
മനസ് തുറന്നുള്ള സംസാരം
വിവാഹത്തിന് മുമ്പ് മനസ് തുറന്നുള്ള സംസാരമാവശ്യമാണ്. ഭര്‍ത്താവിനെക്കുറിച്ചുള്ള അല്ലെങ്കില്‍ ഭാര്യയെക്കുറിച്ചുള്ള സങ്കല്‌പങ്ങള്‍, തങ്ങളുടെ ഇഷ്‌ടങ്ങള്‍ ഇവയെല്ലാം തുറന്ന് സംസാരിക്കണം. വിവാഹശേഷവും ഈ സംസാരം തുടരുക. എന്റെ ഒരു പ്രശ്‌നത്തിനും ഓഫീസിലായാലും വീട്ടിലായാലും എനിക്ക് താങ്ങും തണലുമായി എന്നോടൊപ്പം ഒരാളുണ്ടെന്ന വിശ്വാസമാണ് ഏറ്റവുമാവശ്യം. ഏത് പ്രശ്‌നവും ക്ഷമയോടെ കേട്ടശേഷം പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുക. എടുത്തുചാടിയുള്ള തീരുമാനങ്ങളെടുക്കാതിരിക്കുക. പരസ്‌പരമുള്ള കുറ്റപ്പെടുത്തലുകള്‍ ജീവിതം ദുരിതപൂര്‍ണമാകും. വിവാഹത്തിനുമുമ്പ് എല്ലാ കാര്യങ്ങളെക്കുറിച്ചും ഒരു ധാരണ നിലനിര്‍ത്തിയാല്‍ വിവാഹശേഷം സന്തോഷകരമായ കുടുംബജീവിതം നയിക്കാനാകും.
മാന്യതയും ആദരവും
കുടുംബജീവിതത്തില്‍ ഭാര്യയ്‌ക്കും ഭര്‍ത്താവിനും അത്യാവശ്യം വേണ്ട രണ്ട് കാര്യങ്ങളാണ് പരസ്‌പരമുള്ള ആദരവും മാന്യതയും. കുടുംബത്തില്‍ തുല്യപങ്ക് രണ്ടുപേര്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ ചില ഉത്തരവാദിത്വങ്ങളുണ്ടാകും. അത് സന്തോഷമായി നിറവേറ്റുന്നതിലൂടെ കുടുംബജീവിതം സന്തോഷകരമായിരിക്കും. ഭാര്യയുടെയും ഭര്‍ത്താവിന്റെയും ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും രണ്ടുപേരും വേണ്ടത്ര പരിഗണന നല്‍കേണ്ടതുണ്ട്. ആരും ആരുടെയും അടിമകളല്ല. അത്തരത്തിലുള്ള ഒരു ചിന്താഗതി നമ്മുടെ സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്നു. ഇത് കുടുംബം തകരാനുള്ള ഒരു കാരണവും കൂടിയാകുന്നു. വിവാഹബന്ധം നിലനില്‍ക്കുന്നതിന് മാന്യതയും ആദരവും പരസ്‌പരം നല്‍കേണ്ടതുണ്ട്.
പരസ്‌പരധാരണ
ജീവിതമെപ്പോഴും ഒരു പട്ടംപോലെയാണ്. ആ പട്ടത്തിന്റെ നൂലും പട്ടവും തമ്മില്‍ വേര്‍പെട്ടാലുള്ള അവസ്‌ഥ എന്തായിരിക്കും അതുപോലെയാണ് ഒരു കുടുംബത്തിന്റെയും അവസ്‌ഥ. ഭര്‍ത്താവും ഭാര്യയും രണ്ട് ദിശകളിലേക്ക് പോയാല്‍ അവിടെ ആ കുടുംബമൊന്നാകെ തകരും. പരസ്‌പരധാരണ ഉണ്ടായാല്‍ മാത്രമേ ഈ തകര്‍ച്ച ഒഴിവാക്കാന്‍ നമുക്ക് സാധിക്കൂ. ഭാര്യയും ഭര്‍ത്താവും തമ്മില്‍ എന്തെങ്കിലും കാരണത്തിന് വഴക്കടിച്ചാല്‍ ഒരാള്‍ 'സോറി' പറയാന്‍ തയാറായാല്‍ അതൊരു താഴ്‌ചയായി കാണരുത്. കുടുംബത്തിലെ പ്രശ്‌നങ്ങളെ ഒഴിവാക്കാന്‍ അവര്‍ സ്വീകരിച്ച ഒരുപാധി മാത്രമായിരിക്കാം. പലപ്പോഴും അഹങ്കാരപൂര്‍ണമായ സംസാരം, താഴ്‌ന്നുകൊടുക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ കുടുംബബന്ധങ്ങള്‍ ശിഥിലമാകാനുള്ള കാരണമാകുന്നു. നല്ലത് ചെയ്‌താല്‍ തമ്മില്‍ പ്രശംസിക്കണം. വീണ്ടും ചെയ്യാനുള്ള പ്രചോദനമാകും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ മാത്രമേ ജീവിതമെന്ന പട്ടം പൊട്ടാതെ മുന്നോട്ടു പോകൂ.
സാമ്പത്തികസുരക്ഷിതത്വം
ഒരു കുടുംബത്തിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഭാര്യയും ഭര്‍ത്താവും അറിഞ്ഞിരിക്കണം. 'വരവറിഞ്ഞ് ചെലവ് ചെയ്യണം' എന്നൊരു പഴമൊഴിയുണ്ട്‌്. സാമ്പത്തികസ്‌ഥിതി അറിഞ്ഞ് മാത്രം ഓരോ രൂപയും നാം ചെലവാക്കണം. കുടുംബങ്ങള്‍ തകരാനുള്ള ഒരു കാരണം കുടുംബത്തിന്റെ ആസ്‌തികളെക്കുറിച്ച് അറിയാതെ നാം ജീവിക്കുന്നതിനാലാണ്. ആത്മഹത്യയിലേക്കുവരെ പോകുന്ന കുടുംബങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍, ഏതെങ്കിലും കമ്പനികളില്‍ ഷെയര്‍, ആര്‍ക്കെങ്കിലും പണം കൊടുക്കാനുണ്ടോ, ഇങ്ങോട്ട് തിരികെ ലഭിക്കാനുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് ചര്‍ച്ചചെയ്യണം.
നല്ല ബന്ധം പുലര്‍ത്തുക
കുടുംബത്തിലുള്ള അംഗങ്ങള്‍, ഭാര്യയുടെ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരോട് നല്ല ബന്ധം സ്‌ഥാപിക്കണം. നല്ല രീതിയില്‍ സംസാരിക്കുക, ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുക, യാത്രകള്‍ നടത്തുക ഇങ്ങനെയുള്ള ശീലങ്ങള്‍ അവരും നിങ്ങളും തമ്മിലുള്ള ബന്ധം നിലനിര്‍ത്തുന്നതിന് സഹായിക്കും. ഏത് പ്രശ്‌നവും അവരോടുകൂടി ചര്‍ച്ചചെയ്‌ത് തീരുമാനങ്ങളെടുക്കാം. ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടാകുന്ന കൊച്ചുകൊച്ചു പിണക്കങ്ങള്‍ തമാശരൂപേണ സംസാരിച്ച് തീര്‍ക്കാന്‍ അവര്‍ക്കാകും. ആരെങ്കിലുമൊക്കെ നമ്മോടൊപ്പമുണ്ടെന്ന തോന്നല്‍ നമ്മുടെ ജീവിതത്തിലും പ്രതീക്ഷകളെ ജനിപ്പിക്കാന്‍ സഹായിക്കും.
പരസ്‌പരസ്‌നേഹം
സ്‌നേഹം ഒരിക്കലും മരിക്കുന്നതല്ല. ലോകമുള്ളിടത്തോളം കാലം നിലനില്‍ക്കുന്നതാണ് സ്‌നേഹം. വിവാഹജീവിതത്തിലും ഭാര്യയും ഭര്‍ത്താവും തമ്മില്‍ സ്‌നേഹം കാത്തുസൂക്ഷിക്കണം. പ്രകൃതിയെ നോക്കൂ, ഒരു പ്രത്യേക സ്‌നേഹം പ്രകൃതിയോട് തോന്നാം. ഭൂമിയിലുള്ള എന്തിനോടും നമുക്ക് സ്‌നേഹം തോന്നാം. അതുകൊണ്ട് സ്‌നേഹം സര്‍വവ്യാപിയാണ്. ഭാര്യയോടുള്ള സ്‌നേഹാധിക്യത്താല്‍ ഭാര്യയുടെ മരണശേഷം ഷാജഹാന്‍ ചക്രവര്‍ത്തി മുംതാസിന്റെ ഓര്‍മ്മയ്‌ക്കായി താജ്‌മഹല്‍ പണിതു. സ്‌നേഹം നിലനില്‍ക്കുന്നതിനത്യാവശ്യം പരസ്‌പരവിശ്വാസമാണ്.
ഭര്‍ത്താവ്, മാതാപിതാക്കള്‍, സഹോദരങ്ങള്‍, മക്കള്‍ എന്നിവരോടുമുണ്ടാകണം ഏതെങ്കിലുമൊരുതരത്തില്‍ അവരെ വഞ്ചിച്ചതായി തോന്നിയാല്‍ പിന്നീടൊരിക്കലും സ്‌നേഹിക്കാനാവാത്ത വിധത്തില്‍ നാം വെറുക്കപ്പെടും എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. നമ്മുടെ ജീവിതം നമ്മുടെ മാത്രമാണ്. അത് പുറമോടികളില്‍ തിളങ്ങുന്ന ഒന്നായിരിക്കരുത്. 'അടിച്ചുപൊളി' സങ്കല്‍പ്പം കണ്ടുവരുന്ന യുവതിയുവാക്കള്‍ ജീവിതത്തിലും അതുപയോഗിക്കാന്‍ ശ്രമിക്കുന്നു. വിവാഹജീവിതത്തിലേക്ക് കടക്കുമ്പോള്‍ തങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചെറിയ കുറ്റങ്ങളും തെറ്റുകളുമൊന്നും ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്കാകുന്നില്ല. അതുകൊണ്ട് തന്നെ പരസ്‌പരവിശ്വാസം, പരസ്‌പരധാരണ, പരസ്‌പരസ്‌നേഹം ഇവ നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു കുടുംബജീവിതം പൂര്‍ണതയിലേക്ക് എത്തിക്കുവാന്‍ സാധിക്കുകയുള്ളൂ. വിവാഹജീവിതത്തിലേക്ക് കാലെടുത്തുവയ്‌ക്കുന്ന യുവതലമുറയെ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളാണ്. വിവാഹം മക്കളുടെ ഇഷ്‌ടത്തിനായിരിക്കണം. പിന്നീട് കുറ്റപ്പെടുത്തലുകള്‍ക്കോ പഴിചാരലുകള്‍ക്കോ ഇടവരുത്തരുത്. വിവാഹമെന്നത് രണ്ട് കുടുംബങ്ങളുടെയും മനസുകളുടെയും ഒത്തുചേരലാണ്. സിനിമയെ ജീവിതമായിക്കാണുന്ന പലരും നമ്മുടെ സമൂഹത്തിലുണ്ട്. അത്തരം തെറ്റിദ്ധാരണകളെ മാതാപിതാക്കളുടെ സ്‌നേഹരൂപേണയുള്ള ഉപദേശങ്ങള്‍ക്കൊണ്ട് നീക്കാവുന്നതാണ്.
ഒന്നുമാത്രം ഓര്‍മ്മവേണം ജീവിതമെന്നത് ഒരു ചില്ലുഗ്ലാസ് പോലെയാണ്. കൈവിട്ടാല്‍ താഴെവീഴും. എത്ര യോജിപ്പിക്കാന്‍ ശ്രമിച്ചാലും അത് പൊട്ടിക്കീറിത്തന്നെയിരിക്കും. കുടുംബവും ഒരു ചില്ലുഗ്ലാസിന് സമം താഴെ വീഴാതെ, പൊട്ടിക്കീറാതെയിരിക്കാന്‍ കുടുംബമൊന്നാകെ ശ്രമിക്കണം.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment