ഡിയര്‍ മെംബേര്‍സ്,
വളരെ നല്ല നിയമം തന്നെയാണ് ലൈംഗികശേഷി മരവിപ്പിക്കലും പരോളില്ലാതെ 30 വര്‍ഷം തടവും. പക്ഷെ അതിന്‍റെ പ്രായോഗിഗതയും, ശിക്ഷയുടെ കാഠിന്യവും , സമൂഹത്തിനുള്ള സന്ദേശവും കണക്കിലെടുത്താല്‍ കുറ്റവാളിക്ക് നമ്മള്‍ ചെയ്യുന്ന ഒരു സഹായം മാത്രമാണ്.
ലൈംഗികശേഷി മരവിപ്പിക്കല്‍
1. ഇതുമൂലം കുറ്റവാളിക്ക് ഒരു അസ്വസ്ഥതയോ വിഷമമോ ഉണ്ടാവില്ല. ഉദാഹരണത്തിന് വിശപ്പ് എന്ന ഫീലിംഗ് നമുക്ക് ഇല്ലെങ്കില്‍ ഭക്ഷണത്തോട് ആഗ്രഹമോ, വിഷമമോ ഉണ്ടാവില്ല.
2. കുത്തഴിഞ്ഞ ജീവിതം നയിക്കുകയും ജീവിതത്തിലെ സുഖങ്ങളെല്ലാം അനുഭവിക്കുകയും, സന്താനോല്പാദനം നടത്തുകയും ചെയ്ത ഒരാള്‍ക്ക് ഈ മരവിപ്പിക്കല്‍ കൊണ്ട് നഷ്ടപ്പെടാന്‍ ഒന്നുമില്ല. മാത്രമല്ല, ആവശ്യം നിറവേറ്റിയ സംതൃപ്തി അവന്‍ അനുഭവിക്കുകയും ചെയ്യും.
3. നിയമങ്ങളെ പണവും സ്വാധീനവും കൊണ്ട് തോല്‍പ്പിക്കാനുള്ള അനന്ത സാധ്യതകളെ ആണ് ഈ നിയമം വരവേല്‍ക്കുന്നത്. ലൈംഗികശേഷി മരവിച്ചു എന്ന് വിശ്വസിക്കാനെ ജനങ്ങള്‍ക്ക് സാധിക്കൂ. മരവിച്ചു എന്ന് ഉറപ്പിച്ചു (നുണ) പറയാന്‍ കുറ്റവാളിക്കെ കഴിയൂ.
4. വൈദ്യശാസ്ത്രം പുരോഗമിക്കുന്ന ഈ കാലത്ത് മരവിച്ച ശേഷി തിരിച്ചെടുക്കാനും, ഓപ്പറേഷനിലൂടെ ലിംഗ മാറ്റം നടത്താനും സാധ്യമാകും.
5. ഷ ണ്‍ഡത്തം ഒരു അഭിമാന പ്രശ്നമായി തോന്നിയാല്‍ നമ്മളെ എല്ലാവരെയും വിഡ്ഢികളാക്കി കുറ്റവാളി ആത്മഹത്യ ചെയ്തേക്കാം.
പരോളില്ലാതെ 30 വര്‍ഷം തടവ്
1. 30 വര്‍ഷം സമയാ സമയം ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യ പരിരക്ഷയും അനുഭവിച്ചു കുറ്റവാളി ജീവിക്കുന്നു.
2. 30 വര്‍ഷത്തെ തടവില്‍ അയാള്‍ സന്തോഷിക്കുന്നു, സമയം കളയുന്നു, അയാളുടെതായ ഒരു ലോകം കെട്ടിപ്പടുക്കുന്നു ( ഒറ്റപ്പെട്ടുപോയ പ്രവാസികള്‍ക്ക് ഇത് എളുപ്പം മനസ്സിലാവുമെന്ന് ഞാന്‍ വിചാരിക്കുന്നു).
3. ജയിലിനകത്ത് കിട്ടാത്ത ഭക്ഷണവും,മരുന്നും മറ്റു സൗകര്യങ്ങളും എത്തിക്കാന്‍ കൂട്ടാളികളും കുടുംബക്കാരും നിരന്തരം സന്ദര്‍ശിക്കും.
4. നിയമത്തിന്‍റെ കാരുണ്യമോ, ഭേധഗതിയോ ,ജയില്‍ചാട്ടമോ , മരണമോ പ്രതീക്ഷിച്ച് ദിവസങ്ങള്‍ തള്ളിനീക്കാന്‍ കുറ്റവാളിയുടെ മനസ്സ് പാകപ്പെടും.
5. 30 വര്ഷം അവനെ പരിപാലിക്കാന്‍ നമ്മുടെ പണം തന്നെ ഉപയോഗിക്കേണ്ടി വരും.
ഈ രണ്ടു ശിക്ഷയും ജനങ്ങളിലേക്ക് ഒരു സന്ദേശവും എത്തിക്കുന്നില്ല. നമ്മള്‍ ഈ രണ്ടു ശിക്ഷയുടെ അവസ്ഥകളും കാണുന്നില്ല. വധശിക്ഷ തന്നെയാണ് എന്തുകൊണ്ടും അഭികാമ്യം. അത് പബ്ലിക് ആയി ആണെങ്കില്‍ ജനങ്ങള്‍ക്ക് അതൊരു പാഠവും ആയിരിക്കും.
2013/1/1 masvlcy <mas.vlcy@gmail.com>
കൂടെ ഒന്ന് കൂടി തിരുത്തണം. ഇന്ത്യയില്‍ പരസ്പര സമ്മത പ്രകാരം വ്യഭിചാരത്തില്‍ എര്പെടുന്നതിനെതിരെ പോലീസെ കേസ് എടുക്കരുത്. ഇരു കൂടര്‍ക്കും സമ്മതവും പ്രായപൂര്‍ത്തി ആയവരുമാനെങ്കില്‍ അവര്‍ക്ക് വല്ല ഹോട്ടല്‍ മുറിയിലോ വീടിലോ പോയി വ്യഭിചരിക്കാം, അങ്ങിനെ ആണെങ്കില്‍ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നേരെ ഉള്ള കയ്യേറ്റം ഉണ്ടാവില്ല. കേരളത്തിലേതിനേക്കാള്‍ സുരക്ഷിതമാണ് പെണ്‍കുട്ടികള്‍ക്ക് മുംബൈ എന്ന് പറയാതിരിക്കാന്‍ കഴിയില്ല, വേറെ എന്ത് തന്നെ ആയാലും പെണ്‍കുട്ടികള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന ഹാഫ് റ്റ്രൗസരൊ ശട്ടിയോ മാത്രം ധരിച്ചു രാത്രി പത്തു മണിക്ക് റോഡിലൂടെ പോവാം ആരും കയറി പിടിക്കില്ല. അങ്ങിനെ വേണമെന്ന് തോന്നുന്നവര്‍ക് പോവാന്‍ അപ്പുറത്ത് വേറെ സ്ഥലമുണ്ട്. മുംബൈയില്‍ പെണ്‍കുട്ടികള്‍ ഇട്ടു നടക്കുന്ന ഡ്രസ്സ് ഇട്ടു കൊണ്ട് കേരളത്തില്‍ രൊഐലൂദെ ഒരു പെന്കുട്ടു നടക്കട്ടെ അപ്പോള്‍ കാണാം കമന്റ് കളുടെ പൂരം, ഇനി പര്‍ദ്ദ ഇട്ടിട്ടാണ് പോവുന്നതെങ്കില്‍ പോലും അതിനു കുറവില്ല. ഡല്‍ഹിയെ പ്പറ്റി എനിക്കറിയില്ല. അറിവുള്ളവര്‍ പറയും. ഞാന്‍ വേശ്യലങ്ങളെ പ്രോത്സാഹിപ്പിക്കുകയല്ല, നമ്മുടെ കുട്ടികള്‍ക്ക് പേടി കൂടാതെ നടക്കാന്‍ കഴിയണമെങ്കില്‍ കാമവെരിയന്മാര്‍ക്ക് അവരുടെ കടി തീര്‍ക്കാന്‍ പോവാന്‍ സ്ഥലം വേണം എന്നെ ഉദ്ദേശിച്ച്ചുള്ളൂ. ഒക്കെ കഴിഞ്ഞിട്ട് അവരെ ശങ്ടന്മാരക്കിയിട്ടു പോയ മനം നമ്മുടെ കുട്ടികള്ക് തിരിച്ചു കിട്ടുമോ. ഇല്ലല്ലോ.Rgds
masvlcy2013/1/1 ps koya <pskoya2004@yahoo.com>വളരെ നല്ല നിയമമാണ് ലൈംഗികശേഷി മരവിപ്പിക്കല്‍. ഇത് തീര്‍ച്ചയായും നടപ്പാക്കിയാല്‍ തന്നെ മതി സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണം നില്‍കാന്‍. പക്ഷെ നടപ്പാക്കണം.
Best Regards
PS. KoyaFrom: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To: Keralites@yahoogroups.com
Sent: Sunday, December 30, 2012 11:25 AM
Subject: [www.keralites.net] ബലാല്‍സംഗത്തിന് ലൈംഗികശേഷി മരവിപ്പിക്കാന്‍ നിര്ദ്ദേശംന്യൂഡല്ഹി: ഒടുവില്‍ ജനബാഹുല്യത്തിന്റെ പ്രതിഷേധം കോണ്‍ഗ്രസിന്റെ മനസ്സാക്ഷിയേയും ഉണര്‍ത്തി. ഡല്‍ഹി കൂട്ടമാനഭംഗത്തിന്റെ പശ്‌ചാത്തലത്തില്‍ ബലാല്‍സംഗകുറ്റത്തിന് കടുത്ത ശിക്ഷ നടപ്പാക്കുന്നതിനുള്ള കരട് ബില്ലിന് കോണ്‍ഗ്രസ് കോര്‍ കമ്മറ്റിയുടെ അംഗീകാരം. ലൈംഗികശേഷി മരവിപ്പിക്കല്‍ , പരോള്‍ ഇല്ലാതെ 30 വര്‍ഷം തടവ് , 90 ദിവസങ്ങള്‍ക്കകം വിചാരണ പൂര്‍ത്തിയാക്കാനുള്ള അതിവേഗ കോടതികള്‍ സ്‌ഥാപിക്കല്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ .കോണ്‍ഗ്രസിലെ കേന്ദ്രമന്ത്രിമാരും നിയമവിദഗ്‌ദരും ഉള്‍പ്പെട്ട സമിതിയാണ് തയ്യാറാക്കിയ നിര്‍ദ്ദേശം ജസ്‌റ്റീസ് ജെഎസ് വര്‍മ്മ കമ്മറ്റിക്ക് മുമ്പാകെ അഭിപ്രായമായി സമര്‍പ്പിക്കും. ബലാല്‍സംഗ കുറ്റത്തിന് വധശിക്ഷ പോലെയുള്ള ഭേദഗതികള്‍ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയാണ് ജസ്‌റ്റീസ് ജെഎസ് വര്‍മ്മ. ഡിസംബര്‍ 24 ന് നിയോഗിച്ച കമ്മറ്റി ഇക്കാര്യത്തില്‍ ഉദ്ദേശിക്കുന്ന നിയമ ഭേദഗതികള്‍ ചര്‍ച്ച ചെയ്‌ത ശേഷം ഇക്കാര്യത്തിലുള്ള റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കും.പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പായി പ്രത്യേക ഓര്‍ഡിനന്‍സായി പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാനും ആലോചിക്കുന്നുണ്ട്. ഡല്‍ഹിയില്‍ 23 കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാല്‍സംഗത്തിനിരയായി മരണമടഞ്ഞ സാഹചര്യത്തില്‍ അടുത്ത തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബലാല്‍സംഗത്തിന് കടുത്ത ശിക്ഷയെന്ന ആലോചനയിലേക്ക് പോകാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്.
www.keralites.net
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment