Monday 21 January 2013

[www.keralites.net] അരുന്ധതീ വിരോധത്തില്‍ മറക്കുന്ന വസ്തുതകള്‍.

 

Fun & Info @ Keralites.net
Fun & Info @ Keralites.net

എസ്സേയ്‌സ് /റീന എം ഫിലിപ്പ്
Fun & Info @ Keralites.net

ഷഫീക് എഴുതിയ ജനകീയ സമരങ്ങള്‍ക്ക് മുമ്പില്‍ വിയര്‍ക്കുന്ന മാവോയിസ്റ്റുകള്‍ എന്ന ലേഖനത്തോടുള്ള വിയോജിപ്പ് രേഖപ്പെടുത്താതെ വയ്യ. ഷഫീഖ് തന്റെ ലേഖനം തുടങ്ങുന്നതു തന്നെ അരുന്ധതിറോയിയെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ടാണ്.

' അഭിനവമാവോവാദി ബുദ്ധിജീവിയായ അരുന്ധതിറോയി '. ഈപരിഹാസം തീരെ നിലവാരം കുറഞ്ഞ ഒന്നായിപോയി. പിന്നെ'അന്ന് അരുന്ധതിയുടെ ഈ വാദഗതിയെ തൊള്ളതൊടാതെ വിഴുങ്ങിക്കൊണ്ട് മാവോയിസ്റ്റുകള്‍ ദല്‍ഹി സമരത്തിനു നേരെ സൈദ്ധാന്തികവെടിയൊച്ചകള്‍ മുഴക്കിയതും നമ്മള്‍ കണ്ടതാണ്' എന്നതാണ് ലേഖകന്റെ അടുത്തവാദം.

ഇത് കേരളത്തില്‍ മാവോയിസ്റ്റുകളെന്ന പേരില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടുകൊണ്ട് ആത്മരതിയില്‍ അഭിരമിക്കുകയും കുറെ പുരോഗമനജാഡ കാണിച്ചു മാവോ എന്ന പേര് ഉരുവിട്ട് നടക്കുന്നവരെയും കുറിച്ചാണെങ്കില്‍ അംഗീകരിക്കാം .

സത്യത്തില്‍ ഇവിടെ മാവോയിസ്റ്റുകള്‍ കാര്യമായി ഇല്ല എന്ന്തന്നെപറയാം. വളരെകുറച്ചു പേര് ഒളിവില്‍ പ്രവര്‍ത്തിക്കുന്നുണ്ട് . അവര്‍ ഈ സമരത്തെ കുറിച്ച് ഒന്നുംപറഞ്ഞിട്ടില്ലെന്നതാണ് സത്യം. പിന്നെ നേരത്തെ പറഞ്ഞകൂട്ടര്‍ അരുന്ധതിയെ കൂട്ടുപിടിച്ചു ആ സമരത്തിനെതിരെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് അവര്‍ എങ്ങിനെ കുറ്റക്കാരിയാകും ?

ഈ ലേഖനം എഴുതുന്നതിനുമുമ്പ് എന്താണ് അവര്‍ കൃത്യമായി പറഞ്ഞതെന്നും അവരെന്താണ് അന്വേഷിക്കുന്നതെന്നുമുള്ള ഉത്തരവാദിത്വം ലേഖകന്‍ കാണിക്കേണ്ടതായിരുന്നു. ആദ്യം അരുന്ധതി എന്താണ് ഈ വിഷയത്തില്‍ കൃത്യമായി എന്താണു പറഞ്ഞതെന്നു നോക്കാം.

പെണ്‍കുട്ടിയുടെ ജാതിയെകുറിച്ച് അവര്‍ ഒന്നുംപറഞ്ഞിട്ടില്ല ആദ്യമായി അവര്‍ ഇതേകുറിച്ച് സംസാരിക്കുന്നത് ഒരു പ്രതിഷേധയോഗത്തിലാണ്. അന്ന് അവര്‍ സമരത്തോട് പൂര്‍ണമായും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് മറ്റുചിലവിഷയങ്ങള്‍ ഓര്‍മപ്പെടുത്തുകയാണ് ഉണ്ടായത് .

പിന്നീട് ബ്രിട്ടനിലെ ചാനല്‍ ഫോര്‍ ടെലിവിഷനു നല്‍കിയ അഭിമുഖത്തിലും ഇതേവിഷയങ്ങള്‍ അവര്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു .മാവോയിസ്റ്റ് വിരോധം കാരണം അവര്‍ ചോദിച്ച ചില പ്രധാന ചോദ്യങ്ങള്‍ ലേഖകന്‍ കണ്ടില്ലായെന്ന് തോന്നുന്നു .

ഈ പ്രതിഷേധം അസം, മണിപ്പൂര്‍, കാശ്മീര്‍ എന്നിവിടങ്ങളിലെയൊക്കെ പട്ടാളം സ്ത്രീകളെ ബലാത്സംഗം ചെയ്തപ്പോള്‍ എവിടെ പോയിയെന്നതാണ് അവര്‍ പ്രധാനമായി ഉന്നയിച്ച വിഷയം .

Fun & Info @ Keralites.netമാവോയിസ്റ്റുകളെന്നു പ്രചരിപ്പിച്ച് സി.ആര്‍.പി.എഫും, പോലീസും, പട്ടാളവും കൂടി ബലാത്സംഗം ചെയ്ത ദളിതര്‍ക്ക് നീതിലഭിക്കണ്ടേയെന്ന് അവര്‍ ചോദിച്ചപ്പോള്‍ അതിനെ വളച്ചൊടിച്ചു കുട്ടിയുടെ ജാതിയെകുറിച്ച് പരാമര്‍ശിച്ചുവെന്നാക്കി മാറ്റി. ഈ പ്രസ്താവനയില്‍ എവിടെയാണ് കപടത ഒളിപ്പിച്ചു വെച്ചിരിക്കുന്നത് ?

ഇതൊക്കെ യാഥാര്‍ത്ഥ്യം തന്നെയല്ലെ ? ഈ യാഥാര്‍ത്ഥ്യം അറിയുന്നവര്‍ പോലും മൗനം പാലിക്കുമ്പോള്‍ ഭരണകൂടത്തെ വെല്ലു വിളിക്കുകയായിരുന്നു അരുന്ധതി. ഈ വിഷയത്തിലും ഇതിനുമുമ്പ് കാശ്മീരിനെകുറിച്ചുള്ള പരാമര്‍ശങ്ങളിലും അവരെ ആക്ഷേപിക്കുകയും രാജ്യദ്രോഹി എന്നൊരു ചാപ്പയുംകൂടി കുത്തി കഴിഞ്ഞാല്‍ പിന്നെ എന്തെങ്കിലും കപടത കണ്ടെത്താന്‍ എളുപ്പമാണല്ലോ അല്ലേ ?.

അവിടെ ഉയര്‍ന്ന പ്രതിഷേധം മധ്യവര്‍ഗത്തിന്റെ സുരക്ഷയ്ക്ക് ഇളക്കം തട്ടിയപ്പോള്‍ ഉണ്ടായതെന്നാണ് അരുന്ധതി പറഞ്ഞത്. ബലാത്സംഗം ചെയ്തവര്‍ പച്ചക്കറി കച്ചവടക്കാരും ഡ്രൈവറും ബസിലെ കിളിയും ആകുമ്പോള്‍ സര്‍ക്കാരിനും കോടതിക്കും നീതി നടപ്പാക്കാനാകുന്നു. ഇതിനായി അതിവേഗകോടതി, ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപത്രം തയ്യാറാക്കല്‍ എന്നിങ്ങനെ ത്വരിതഗതിയിലുള്ള നടപടികളും.

Fun & Info @ Keralites.net

Fun & Info @ Keralites.netഇവിടെ സൂര്യനെല്ലിയില്‍ കേവലം 16 വയസ്സ് പ്രായമായ ഒരുകുട്ടിയെ 40 ദിവസംഅടച്ചിട്ടു 45 ഓളം ആള്‍ക്കാര്‍ പീഡിപ്പിച്ചിട്ട് 8 വര്‍ഷം കഴിഞ്ഞു. എവിടെയാണ് ഈ കോടതിയും,നിയമവും?. പ്രതികള്‍ രാഷ്ട്രീയസ്വാധീനമുള്ളവരാകുമ്പോള്‍ നീതിയും,നിയമവും, പ്രതിഷേധക്കാരും ഒളിവിലാകുമല്ലോ അല്ലേ ?

'ദില്ലിയിലെ കൂട്ടബലാത്സംഗത്തിനെതിരായി ഉയരുന്ന പ്രതിഷേധത്തിന് ഒരുസ്വഭാവമുണ്ട്. ആരും ആഹ്വാനം ചെയ്യാതെയും ആരുടെയും നേതൃത്വമില്ലാതെയുമാണ് ഉപരിമധ്യവര്‍ഗയുവാക്കളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നുവന്നത്. ദില്ലിബലാത്സംഗകേസിലെ പ്രതികള്‍ ദരിദ്രരായ കുറ്റവാളികള്‍ (cr-im-in-a-l poor) എന്ന പരികല്പനക്കകത്തു വരുന്നവരാണ്.

ഡ്രൈവര്‍മാരും, പച്ചക്കറിക്കച്ചവടക്കാരുമൊക്കെയാണ് ഇവിടെ പ്രതിസ്ഥാനത്തുള്ളത്. അവര്‍ ബലാത്സംഗം ചെയ്തതാവട്ടെ മധ്യവര്‍ഗത്തില്‍പ്പെട്ട ഒരുപെണ്‍കുട്ടിയേയും. അവര്‍ക്കെതിരെ ഇത്തരത്തില്‍ വന്‍ പ്രതിഷേധമുയരുന്നതിന്റെ പ്രധാന കാരണവും ഇതു തന്നെയാണ്. മറിച്ച് മേല്‍ജാതിക്കാരും പട്ടാളവും പൊലീസുമെല്ലാം ബലാത്സംഗത്തെ അധീശത്വത്തിനുള്ള ഉപകരണമാക്കുന്ന കേസുകളിലൊന്നും ഇവര്‍ ശിക്ഷിക്കപ്പെടുന്നുപോലുമില്ല. മിക്കവാറും ദലിത്് സ്ത്രീകളാണ് ഇത്തരം അക്രമത്തിന് ഇരയാകുന്നതെന്നതും ശ്രദ്ധേയമാണ്.' ഇതാണ് ഇവര്‍ കൃത്യമായി പറഞ്ഞ വാക്കുകള്‍. ഇതില്‍ എവിടെയാണ് 'ഈ മവോയിസ്റ്റ് സെദ്ധാന്തിക ' യുടെ വ്യാജപ്രചരണം താങ്കള്‍ കാണുന്നത് ?

'പിന്നെ ഈ സമരത്തില്‍ ഉരുത്തിരിഞ്ഞു വന്ന പുതിയ നിയമം എന്ന ആശയത്തെ കുറിച്ച് അവര്‍ പറഞ്ഞത് ഇങ്ങനെ : ദില്ലി സംഭവം ഒരുപക്ഷെ പുതിയ നിയമനിര്‍മ്മാണത്തിലേക്ക് നയിച്ചേക്കാം; പുതിയ നിരീക്ഷണസംവിധാനങ്ങള്‍ നിലവില്‍ വന്നേക്കാം. എങ്കില്‍പോലും അതുകൊണ്ടുള്ള ഗുണം മധ്യവര്‍ഗസ്ത്രീകള്‍ക്കു മാത്രമേ കിട്ടൂ എന്നതാണ് വൈരുദ്ധ്യം. പുതിയ നിയമനിര്‍മ്മാണമല്ല ഇതിനു പരിഹാരം.' ഇതില്‍ എന്തെങ്കിലും നുണയുണ്ടോ ?

ദല്‍ഹിയിലും പൊതുവെ ഇന്ത്യയിലും മധ്യവര്‍ഗം നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് അവര്‍ എടുത്തുപറഞ്ഞ ചിലകാര്യങ്ങള്‍ കൂടി. സമൂഹത്തില്‍ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം അതിവേഗം വര്‍ദ്ധിക്കുന്നതും ഇതിന് സഹായകമാവുന്നുണ്ടെന്നതാണ് മറ്റൊരു വസ്തുത.

അവിടെ ഉയര്‍ന്ന പ്രതിഷേധം മധ്യവര്‍ഗത്തിന്റെ സുരക്ഷയ്ക്ക് ഇളക്കം തട്ടിയപ്പോള്‍ ഉണ്ടായതെന്നാണ് അരുന്ധതി പറഞ്ഞത്

ദു:സ്സഹമാവുന്ന ജീവിതം ജനങ്ങളില്‍ നിറക്കുന്ന രോഷം ഒരുതരം ചിത്തഭ്രമമായി മാറുകയാണ്. ഇതിനിരയാവുന്നതാകട്ടെ വിവിധ ശ്രേണിയില്‍പെട്ട സ്ത്രീകളാണ്. ഉപരിവര്‍ഗക്കാര്‍ ഒരു പരിധിവരെ ഇതില്‍ നിന്നും രക്ഷ നേടുമ്പോള്‍ ദലിത് പിന്നോക്കവിഭാഗങ്ങളിലെ സ്ത്രീകള്‍ ഇത്തരം അതിക്രമങ്ങളുടെ ഇരകളാവുകയും ചെയ്യുന്നു.

ദില്ലിയില്‍ ബലാത്സംഗത്തിനിരയായ യുവതിയെ പോലെ നഗരത്തില്‍ ജോലിക്കായി എത്തുന്ന മധ്യവര്‍ഗപെണ്‍കുട്ടികളും എളുപ്പത്തില്‍ ഇരയാക്കപ്പെടാവുന്ന വിഭാഗത്തിലാണ് ഉള്‍പെടുന്നത്. ഇതില്‍ എവിടെയാണ ് സമരത്തെ അപഹസിക്കുന്ന വാക്കുകള്‍ താങ്കള്‍ കണ്ടെത്തിയത് ?

ഉപരിവര്‍ഗം ,മധ്യവര്‍ഗം ,ബലാല്‍സംഘത്തിനിരയായ കുട്ടി, അതിനുള്ള കൃത്യമായ കാരണങ്ങള്‍ ഇതൊക്കെ ചേര്‍ത്ത് ഒരു സമഗ്രവീക്ഷണമാണ് ഇതില്‍ അവര്‍ നടത്തിയിരിക്കുന്നത് .

അല്ലാതെ ജനകീയസമരങ്ങളെ നിരാകരിക്കുകയല്ല. മറിച്ചു ഭരണകൂടത്തിനെതിരെ മാത്രം മുദ്രാവാക്യം വിളിച്ചാല്‍ മതിയെന്ന് പറഞ്ഞിട്ടില്ലല്ലോ. പട്ടാളം ബലാത്സംഗം ചെയ്യുമ്പോള്‍ എവിടെപോയി ഈ പ്രതിഷേധം എന്നതാണ് അവരുടെ മറ്റൊരു ചോദ്യം.

ലോകത്തിലെ മുഴുവന്‍ കണക്കെടുത്ത് നോക്കിയാല്‍ സിയാരലിയോണ്‍, ശ്രീലങ്ക, ചെച്‌നിയാ എന്നിവിടങ്ങളെ പോലും കവച്ചു വെച്ച് ഏറ്റവും അധികം സ്ത്രീകള്‍ ബലാത്സംഗം ചെയ്യപെടുന്നത് കാശ്മീരിലാണ്. പ്രതികള്‍ ഇന്ത്യന്‍ പട്ടാളക്കാരും.

ഇതൊരു സെക്ഷ്യല്‍ ആക്റ്റ് (sexu-a-l a-c-t )എന്നതിലുപരി ഭരണകൂടം അവര്‍ക്കുമുകളില്‍ തങ്ങളുടെ അധികാരം അടിച്ചേല്‍പ്പിക്കുന്ന പ്രവര്‍ത്തിയായാണ് കാണേണ്ടത് . ഓരോ രണ്ടുദിവസം കൂടുമ്പോഴും കുറഞ്ഞത് 3 സ്ത്രീകളെങ്കിലും അവിടെ ബലാത്സംഗം ചെയ്യപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളാണ് കൂടുതലും.

1991ല്‍ കാശ്മീരില്‍ കുപ്പ്‌വാരയിലെ കുനന്പുഷ്‌പോര എന്ന ഗ്രാമത്തില്‍ രാത്രി പട്ടാളം കയറി സ്ത്രീകളെയും പുരുഷന്മാരെയും ആക്രമിച്ചു. ആ ഒറ്റ രാത്രികൊണ്ട് 53 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൂട്ടബലാത്സംഗങ്ങളാണ് അവിടെ നടന്നത് .

ആക്രമണത്തിനു വിധേയയായവര്‍ പറയുന്നത് ഗ്രാമത്തിലെ എല്ലാവീട്ടിലും നിന്നും കൂട്ട നിലവിളി ഉയര്‍ന്നിരുന്നുവെന്നാണ്. ധാരാളംപേര്‍ പേടി കാരണം കേസ് കൊടുത്തില്ല. കേസ് കൊടുത്ത 53 പേര്‍ക്കും ഇത് വരെ നീതിലഭിച്ചിട്ടുമില്ല . ഇതേ കഥകള്‍ ആ താഴ്‌വാരയിലെ എല്ലാ പേര്‍ക്കും പറയാനുണ്ട്, എവിടെയായിരുന്നു ഇതിനെതിരെയുള്ള പ്രക്ഷോഭങ്ങളും മെഴുകുതിരി കത്തിക്കലും ദുഖാചരണവും ?.

എവിടെ സര്‍ക്കാരിന്റെ അതിവേഗകോടതി ?എവിടെ ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപത്രം തയ്യാറാക്കല്‍ ? എവിടെ പോയി ബലാത്സംഗം ചെയ്തവര്‍ക്ക് വധശിക്ഷ നല്‍കണമെന്നുള്ള ആക്രോശം ?

സ്വന്തം നഗരത്തില്‍ സുരക്ഷിതത്വം നഷ്ടപ്പെടുമ്പോള്‍ അല്ലെങ്കില്‍ സ്വന്തക്കാര്‍ക്ക് അപകടം സംഭവിക്കുമ്പോള്‍ മാത്രം ഉണരുന്ന മനുഷ്യത്വത്തെയാണ് അരുന്ധതി വിമര്‍ശിച്ചത്. പുഴുക്കളെ പോലെ ജീവിക്കുന്ന അനേക കോടിജനങ്ങള്‍ ഇതിലും ക്രൂരമായി പീഢിപ്പിക്കപ്പെടുമ്പോള്‍ അതൊന്നും ശ്രദ്ധിക്കാന്‍പോലും മനസ്സില്ലാത്ത നമ്മുടെയൊക്കെ കാപട്യത്തെയാണ് അവര്‍ വിമര്‍്ശിച്ചത്.

ഇപ്പോഴും ജാതിയും, മതവും നോക്കിമാത്രം ദുഖിക്കുന്നവരാണ് അവരുടെ പ്രസ്താവനയിലെ ജാതി തിരയാന്‍ നടക്കുന്നത്. വര്‍ഷങ്ങളായി പട്ടാളം ബലാത്സംഗം ചെയ്തു കൊന്നുകുഴിച്ചുമൂടുന്ന കാശ്മീര്‍ താഴ്വരയിലെ മുസ്ലിം സ്ത്രീകള്‍, മണിപ്പൂരിലും ആസാമിലും ദിനംപ്രതി ബലാത്സംഗം ചെയ്യപെടുന്ന ദളിത് യുവതികളെ മറക്കാറായോ?

ഭരണകൂടഭീകരതയെ ചെറുക്കാന്‍ പേനകൊണ്ട് മാത്രമല്ല. തെരുവില്‍ ഇറങ്ങിയും വര്‍ഷങ്ങളായി പ്രവര്‍ത്തനപാരമ്പര്യമുള്ള വ്യക്തിയാണവര്‍. ഒരു വി.ഐ.പിയായിട്ടല്ല. സാധാരണക്കാരില്‍ ഒരാളായി ഇവര്‍ ഈവിഷയം എത്രയോ വര്‍ഷങ്ങളായി ഉയര്‍ത്തിപ്പിടിക്കുന്നതാണ്.

ഇപ്പോഴും വസ്ത്രംപോലും കൊടുക്കാതെ പോലീസുനായ്ക്കള്‍ ദിവസവും അവരുടെ കാമംതീര്‍ത്തു രസിക്കുന്ന സോണിസോറിയെ ?

എല്ലാ പ്രതിഷേധങ്ങളും സ്വാഗതാര്‍ഹമാണ്. പക്ഷെ ഇതെല്ലാം ഈ പ്രതിഷേധത്തില്‍ മാത്രം ഒതുങ്ങേണ്ടവയാണോ? മുസ്ലിമോ, ദളിതോആയതുകൊണ്ട് മാത്രം ബലാത്സംഗം ചെയ്യപെടുന്നവര്‍!? അവര്‍ക്കുവേണ്ടികൂടി ശബ്ദം ഉയര്‍ത്താനാണ് അവര്‍ ആവശ്യപെടുന്നത് .

ഈ പ്രതിഷേധം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ദല്‍ഹിയില്‍ ഒരു വീട്ടമ്മ കൂട്ടബലാത്സംഗത്തിനിരയായി, പിന്നെ ത്രിപുരയിലും. അതിലേക്കുവിരല്‍ ചൂണ്ടുകയാണ് അരുന്ധതിചെയ്തത്.

അവര്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീയാണ്. ചില ആദിവാസി ഗോത്രങ്ങളെ ജന്മനാക്രിമിനലുകളെന്ന് മുദ്രകുത്തിയപ്പോള്‍, അഫ്‌സല്‍ ഗുരുവിന്റെ വിഷയത്തില്‍ തുടങ്ങി ഈ രാജ്യത്ത് പലരും പറയാന്‍ മടിക്കുന്നകാര്യങ്ങള്‍ തുറന്നുപറയുക മാത്രമല്ല രാജ്യദ്രോഹകുറ്റത്തിന് കേസെടുക്കുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ പോലും സ്വന്തം നിലപാട് ആവര്‍ത്തിച്ചു പറഞ്ഞവരാണ് അവര്‍.

ഭരണകൂടഭീകരതയെ ചെറുക്കാന്‍ പേനകൊണ്ട് മാത്രമല്ല. തെരുവില്‍ ഇറങ്ങിയും വര്‍ഷങ്ങളായി പ്രവര്‍ത്തനപാരമ്പര്യമുള്ള വ്യക്തിയാണവര്‍. ഒരു വി.ഐ.പിയായിട്ടല്ല. സാധാരണക്കാരില്‍ ഒരാളായി ഇവര്‍ ഈവിഷയം എത്രയോ വര്‍ഷങ്ങളായി ഉയര്‍ത്തിപ്പിടിക്കുന്നതാണ്.

അത് ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചൂണ്ടികാട്ടുകമാത്രമാണ് അവര്‍ ചെയ്തത്. കോടതിപോലും അവര്‍ക്ക് താക്കീത് കൊടുത്തിട്ടും തന്റെ അഭിപ്രായങ്ങളില്‍ നിന്നും അവര്‍് മാറിയിട്ടുമില്ല.


അരുന്ധതിവിരോധത്തില്‍ മറക്കുന്ന വസ്തുതകള്‍

Fun & Info @ Keralites.net

ഇനി അരുന്ധതി വ്യാജമാവോയിസ്റ്റ് ബുദ്ധിജീവിയാണ് എന്നലേഖകന്റെ വിശേഷണത്തെ നമ്മള്‍ പരിശോധിച്ചാല്‍ അവര്‍ എന്നും എതിര്‍ത്തത് മാവോയിസ്റ്റുകളെ തിരഞ്ഞുപിടിച്ചു കൊന്നൊടുക്കുന്ന ഭരണകൂടത്തെ ആയിരുന്നു.

ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അങ്ങിനെ പ്രവര്‍ത്തിക്കണം, അതിന്റെ രാഷ്ട്രീയം ശരിയോ, തെറ്റോ എന്ന് തീരുമാനിക്കുന്നതെന്ന് നിര്‍ണയിക്കപ്പെടുന്നത് കൃത്യമായ, വര്‍ഗാടിസ്ഥാനത്തില്‍നിന്നും വേണം പരിശോധിക്കാന്‍.

ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവര്‍ ഉള്‍പ്പെടുന്ന സമൂഹത്തെ അതിന്റെ വര്‍ഗാടിത്തറയെ സമൂര്‍ത്തമായ സാഹചര്യത്തെ എത്രത്തോളം സമൂര്‍ത്തമായി വിലയിരുത്തുന്നു. ഈരീതിയില്‍് മൂലധനം അതിനോട് ബന്ധപ്പെട്ടുകിടക്കുന്നു എന്ന വിലയിരുത്തലിലാണ് ശരിയായരാഷ്ട്രീയമാണോ അവര്‍ മുന്നോട്ടുവെക്കുന്നതെന്ന് പരിശോധിക്കപ്പെടേണ്ടത്.

ആ അര്‍ത്ഥത്തില്‍ ഒളിവില്‍ മാത്രം പ്രവര്‍ത്തിക്കുന്ന, മറ്റുപല നക്‌സല്‍ പാര്‍ട്ടികളും പണ്ടേ തള്ളികളഞ്ഞ ഉന്മൂലനസിദ്ധാന്തവും കൊണ്ടുനടക്കുന്ന ജനകീയ സമരങ്ങളെ നിഷേധിക്കുകയും വര്‍ഗബഹുജന സംഘടനകളുടെ പ്രാധാന്യം തള്ളികളയുകയും ചെയ്യുന്ന മാവോയിസ്റ്റുകള്‍ അവരുടെ പലപ്രവര്‍ത്തനങ്ങളും വഴി ആ ഇടതുപക്ഷ ആശയങ്ങളെ പിന്നോട്ടടിക്കുകയാണ് ചെയ്യുന്നത്.

എം.എല്‍ പ്രസ്ഥാനങ്ങളുടെ രൂപീകരണം ചരിത്രപരമായ ഒരു ആവശ്യകതയായിരുന്നു. പക്ഷെ അതിനു പറ്റിയ പാളിച്ച വസ്തുനിഷ്ടമായ സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെ ആത്മനിഷ്ടമായി മാറിയെന്നതാണ്. പക്ഷെ അത്‌ കൊണ്ട് അത് പ്രധാനമല്ലാതാകുന്നില്ല.

ആ പ്രവര്‍ത്തനരീതി എതിര്‍ക്കപ്പെടേണ്ടത്ന്നെയാണ്. പക്ഷെ ആ എതിര്‍പ്പ് ഇടതുപക്ഷമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാവണം .ആ എതിര്‍പ്പ് അവരെ സൃഷ്ടിച്ച ഭരണകൂടത്തിനോടുള്ള എതിര്‍പ്പാകണം. ആ എതിര്‍പ്പ് ഏറ്റുമുട്ടല്‍ കാലപാതകങ്ങള്‍ എന്ന പേരില്‍ ദിനംദിനം കൊല്ലപ്പെടുന്ന മാവോയിസ്റ്റുകളുടെ പക്ഷം പിടിച്ചാവണം. അങ്ങിനെ മാത്രമേയാകാന്‍ പാടുള്ളൂതാനും.

മാവോയിസ്റ്റുകള്‍ ബന്ധിയാക്കിയ സുഖമാ കലക്ടര്‍ മോചിക്കപ്പെട്ടതിനു ശേഷം ഒരു അഭിമുഖത്തില്‍ ഇങ്ങനെ പറയുകയുണ്ടായി 'എന്നെ ബന്ധിയാക്കിയവരില്‍ ഭൂരിഭാഗം ചെറുപ്പക്കാരും സാല്‍വ ജുദൂംമിന്റെ ഭീകരതകള്‍ക്ക് ഇരയാകേണ്ടി വന്നവര്‍ ആണ്. ഛത്തീസ്ഗഢിലും ഒറിസ്സയിലും രൂക്ഷമായ ഭൂപ്രശ്‌നം ഉള്‍പ്പെടെയുള്ളത് പരിഹരിക്കാന്‍ ശ്രമിക്കുന്നതിനു പകരം സര്‍ക്കാര്‍ ചെയ്യുന്നത് മാവോയിസ്റ്റുകളെ നേരിടാന്‍ പ്രാദേശികപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു ജനങ്ങളെ തമ്മില്‍ തല്ലിക്കുകയെന്നതാണ് . പിന്നെ പതിവ് പോലെ അവരുടെ ഏറ്റവും പ്രിയപ്പെട്ട രീതി ,അതായത് 'ഏറ്റുമുട്ടല്‍ കൊലപാതകം '.

Fun & Info @ Keralites.net

അതെ മാവോയിസ്റ്റുകള്‍ ഈ വ്യവസ്ഥിതിയുടെ ഇരകളാണ്. ആ ഇരകളുടെ പക്ഷംപിടിച്ചു കൊണ്ട്തന്നെ അരുന്ധതി അവരുടെ പ്രവര്‍ത്തന രീതിയെ വിമര്‍ഷിച്ചിട്ടുമുണ്ട്. അത് പറയുമ്പോള്‍, അവര്‍ക്ക് നേരെ നടക്കുന്ന നീതിയെകുറിച്ച് സംസാരിക്കുന്നതിനു കൊടുത്ത പേരാണോ ഈ 'വ്യാജമാവോയിസ്റ്റ് ബുദ്ധിജീവിയെന്ന പ്രയോഗം ? അവരുടെപ്രവര്‍ത്തനങ്ങളെ തുറന്ന മനസോടെ സമീപിക്കുന്ന ആരുംപറയില്ല അവര്‍ ചില്ലുകൊട്ടാരത്തില്‍ ശീതീകരിച്ചമുറിയിലിരുന്നു ലേഖനം എഴുതുന്ന ഒരുബുദ്ധിജീവി ആണെന്ന്.

പിന്നെ നക്‌സലൈറ്റ്പ്രസ്ഥാനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള വിലയിരുത്തലുകളിലും ലേഖകന് തെറ്റ് പറ്റുന്നു. എം.എല്‍ പ്രസ്ഥാനങ്ങളുടെ രൂപീകരണം ചരിത്രപരമായ ഒരുആവശ്യകതയായിരുന്നു. പക്ഷെ അതിനു പറ്റിയ പാളിച്ച വസ്തുനിഷ്ടമായ സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെ ആത്മനിഷ്ടമായി മാറിയെന്നതാണ്. പക്ഷെ അത്‌ കൊണ്ട് അത് പ്രധാനമല്ലാതാകുന്നില്ല.

എം.എല്‍ പാര്‍ട്ടികള്‍ സ്വയംതിരുത്തലിന്റെ വഴിയില്‍ തന്നെയാണ്. എല്ലാമെന്ന് പറയാന്‍ കഴിയില്ലെങ്കിലും. അതിന് അന്നും ഇന്നും ഇപ്പോഴും ആ പ്രാധാന്യമുണ്ടായിരിക്കുകയും ചെയ്യും .

വീണ്ടും ഡല്‍ഹിയിലേക്കുതിരിച്ചുവരാം .അവിടെ നടക്കുന്ന ആദ്യത്തെ ബലാത്സംഗമല്ല ഇത്. അവസാനത്തേതുമല്ല. ദല്‍ഹിയില്‍ കുറെ വര്‍ഷം ജീവിച്ചയാള്‍ എന്നനിലയില്‍ എന്റെ അനുഭവം കൂടി പറയാം .


അരുന്ധതിവിരോധത്തില്‍ മറക്കുന്ന വസ്തുതകള്‍

Fun & Info @ Keralites.net

അവിടെ ബലാത്സംഗം നിത്യസംഭവമാണ്. പത്രങ്ങളുടെ പിന്‍ താളുകളില്‍ ഒതുക്കപ്പെടുന്ന സാധാരണ സംഭവങ്ങള്‍ മാത്രമാണത്. ബസില്‍ യാത്രചെയ്യാന്‍ സ്ത്രീകള്‍ കൈയ്യില്‍ പെപ്പര്‍, സ്‌പ്രേ, കത്തി , മൊട്ടുസൂചിയുള്‍പ്പെടെയുള്ളവ കൊണ്ട് നടക്കേണ്ടയവസ്ഥ .

പൊതുവഴിയില്‍ ഒരു സ്ത്രീയെ ആരെങ്കിലും കയറിപ്പിടിച്ചാലും ആരും തിരിഞ്ഞുനോക്കാറില്ല. അതിലും ഭീകരമാണ് കൂടിനില്‍ക്കുന്നവരുടെ മുഖങ്ങളിലെ ഒരുവികാരവുമില്ലാത്ത മരവിപ്പിക്കുന്ന ഭാവം .

ബസ്സുകളില്‍ നടക്കുന്ന ബലാത്സംഗങ്ങള്‍ വളരെ സാധാരണം .ഒരുകൂട്ടം ഗുണ്ടകള്‍ ചാടികയറും. ഏതെങ്കിലും പെണ്‍കുട്ടിയെ നോട്ടമിടും. പിന്നെ ഡ്രൈവറോട് ബസ് ഇടയ്ക്കു നിര്‍ത്തരുതെന്ന് താക്കീത് നല്‍കി കുട്ടിയെ പിച്ചിചീന്തും.

ഒരിക്കല്‍ രക്ഷപ്പെടാന്‍ ഒരു പെണ്‍കുട്ടി ബസ്സിനു പുറത്തു ചാടിയപ്പോള്‍ പിന്നില്‍ നിന്ന് വന്ന മറ്റൊരു ബസ് അവളുടെ തലയിലൂടെയാണ് കയറിയിറങ്ങിയത്. യാഥാര്‍ത്ഥ്യം. ഇത് കൂടുതലും നടക്കുന്നത് ജന്‍പഥ് ,റേസ്‌കോര്‍സ് തുടങ്ങി മന്ത്രിമാര്‍ താമസിക്കുന്ന സ്ഥലങ്ങളിലാണ്.

ഈ ഗുണ്ടകള്‍ ഏതെങ്കിലും മന്ത്രിമാര്‍ ചെല്ലും ചിലവും കൊടുത്ത് വളര്‍ത്തുന്നവര്‍ ആയതു കൊണ്ട് ആരും അവര്‍ക്ക് നേരെ വിരല്‍ ചൂണ്ടാന്‍പോലും ധൈര്യപ്പെടില്ലായെന്നതാണ്

ഒരിക്കല്‍ ഒരു മന്ത്രിമന്ദിരത്തിനു മുന്നില്‍ ഒരുകുട്ടിയെ ബലാത്സംഗപ്പെടുത്തിയത് പ്രശ്‌നമായി മാറിയപ്പോള്‍ കൊട്ടാരം സൂക്ഷിപ്പുകാരന്‍ പറഞ്ഞത് മന്ത്രിക്ക് സെക്യുരിറ്റി നല്‍കല്‍ മാത്രമാണ് അയാളുടെ ജോലിയെന്നാണ്.

എല്ലാ പ്രതിഷേധങ്ങളും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. പക്ഷെ പ്രതിഷേധങ്ങള്‍ ഒരു പ്രത്യേക സംഭവം മാത്രം പരിഹരിച്ച് അതില്‍ തന്നെ അവസാനിക്കേണ്ട വയാണോ എന്ന ചോദ്യം ബാക്കി നില്ക്കുന്നു.

നിലവിലെ ദല്‍ഹി കേസിലെ പ്രതികള്‍ ഉന്നതബന്ധങ്ങള്‍ ഇല്ലാത്ത സാധാരണക്കാര്‍ ആയതുകൊണ്ട് ഇത് വാര്‍ത്തയായി പ്രതിഷേധമായി. ഇതില്‍ ഏതെങ്കിലും കോര്‍പ്പറേറ്റ് സന്തതികള്‍ ഉണ്ടായിരുന്നെങ്കില്‍ ഈ പറയുന്ന നിയമം ഒരാളുടെയെങ്കിലും രോമത്തില്‍ പോലും തൊടുമായിരുന്നില്ല .

എല്ലാ പ്രതിഷേധങ്ങളും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. പക്ഷെ പ്രതിഷേധങ്ങള്‍ ഒരുപ്രത്യേക സംഭവം മാത്രം പരിഹരിച്ച് അതില്‍ തന്നെ അവസാനിക്കേണ്ടവയാണോ എന്ന ചോദ്യം ബാക്കിനില്ക്കുന്നു.

ഈ രീതിയില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ ഒരു കൊടിയുടെയും കീഴിലല്ല നടന്നത് എന്നതിന്റെ പ്രധാന പ്രശ്‌നമാണ്, അത് അതില്‍ തന്നെ അവസാനിച്ചത്. ചില പ്രാദേശിക പ്രശ്‌നങ്ങള്‍ ഈരീതിയില്‍ പരിഹരിക്കപ്പെട്ടേക്കാം എന്നതൊഴികെ അത് ഒരിടത്തേക്കും വ്യാപിക്കുന്നില്ല.

അതിന് കൃത്യമായ ഒരു അജണ്ടയും, ഭരണകൂടത്തിനെതിരായി വ്യാപിപ്പിക്കാന്‍ കഴിയുന്നരീതിയിലുള്ള ഒരു ഇടതുപക്ഷനേതൃത്വം തന്നെവേണം .അവിടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രസക്തി്.

ആ രീതിയില്‍ ശക്തമായ ഒരു മുന്നേറ്റം അവരില്‍ നിന്ന് വേണം വരേണ്ടതും. ഇല്ലെങ്കില്‍ കാശ്മീരില്‍ ഇനിയും പേരില്ലാത്തെ ശവകുഴികള്‍ ഉണ്ടാകും. ആസ്സാമിലും, മണിപ്പൂരിലും ദളിത് സ്ത്രീകള്‍ ബലാല്‍സംഘം ചെയ്യപ്പെടും .സോണിസോറികള്‍ നിരന്തരം സൃഷ്ടിക്കപ്പെടും.

അതിനാല്‍ തന്നെ ശക്തമായ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ ഇത്തരം ഒറ്റപ്പെട്ട പ്രതിഷേധങ്ങളെ കണ്ണിചേര്‍ത്തു ഈ വ്യവസ്ഥിതിക്കു എതിരായ നീണ്ടപോരാട്ടമായി മാറ്റിയെടുക്കണ്ടതുണ്ട്.

Rgds
masvlcy


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment