Monday 21 January 2013

[www.keralites.net] പച്ച മാത്രം കാ­ണു­ന്ന ക­ണ്ണുകള്‍

 

ചില മൂ­രി­കള്‍ക്കും പോ­ത്തു­കള്‍ക്കും ചു­വ­ന്ന മ­ണ്ണ് കാ­ണു­മ്പോള്‍ ഒ­രു ത­രം വെ­പ്രാ­ള­മാണ്. ചി­ലവ വാ­ലു­പൊ­ക്കി ഓ­ടു­കയും മ­റ്റു ചി­ല­വ മ­ണ്ണില്‍ കു­ത്തി കൊ­മ്പ് ക­ള­യു­ക­യു­മാ­ണ് പ­തി­വ്. അ­ത് പോ­ലെ­യാ­ണ് ചി­ല ആ­ളു­കള്‍­ക്ക് പ­ച്ച­നി­റം ക­ണ്ടാല്‍. പ­ച്ച കാ­ണുന്ന­ത് ത­ന്നെ ഒ­രു ത­രം അ­ലര്‍­ജി­യാണ്. പ­ച്ച നി­റം കാ­ണു­മ്പോള്‍ ആദ്യം അ­ത്ത­ര­ക്കാ­രു­ടെ മ­ന­സില്‍ തെ­ളി­യുന്ന­ത് മു­സ്ലിം, മുസ്ലിം ലീ­ഗ് ഇ­ത്യാ­ദി കാ­ര്യ­ങ്ങ­ളാണ്. പ­ച്ച നി­റം മു­സ്ലി­ങ്ങ­ളു­ടെ അ­ട­യാ­ള­മാ­യി അ­വര്‍ ധ­രി­ച്ച് വ­ച്ചി­രി­ക്കുന്നു. ആ ധാ­ര­ണ­യു­ടെ പു­റ­ത്താ­ണ് പി­ന്നീ­ട് ഏ­ത് കാ­ര്യവും കാ­ണു­ന്നതും വി­ല­യി­രു­ത്തു­ന്ന­തും. എ­ന്നാല്‍ അ­ത്ത­ര­ക്കാര്‍­ക്ക് ചു­വ­പ്പോ, കാവി­യോ, മ­ഞ്ഞയോ ക­ണ്ടാല്‍ അങ്ങ­നെ തോ­ന്നു­ന്നില്ല­താ­നും. എ­ന്തു­കൊണ്ടോ വെ­ള്ള­യും ക­റുപ്പും ആ­രു­ടെ­യും ലേ­ബലാ­യി പ­തി­ഞ്ഞ് കാ­ണു­ന്നില്ല.

Fun & Info @ Keralites.net മ­ല­പ്പുറ­ത്ത് ന­ട­ന്ന സംസ്ഥാ­ന സ്­കൂള്‍ ക­ലോ­ത്സ­വ­ത്തി­ന് മു­ന്നോ­ടി­യാ­യി സം­ഘ­ടി­പ്പി­ച്ച വി­ളം­ബ­ര ജാ­ഥ­യില്‍ പ­ലത­രം വര്‍­ണ­ങ്ങ­ളി­ലു­ള്ള വ­സ്ര്­ത­ങ്ങ­ള­ണി­ഞ്ഞ വി­ദ്യാര്‍­ത്ഥി­കളും അ­ധ്യാ­പ­കരും നാ­ട്ടു­കാരും ഒ­ക്കെ അ­ണി­നി­ര­ന്നി­രുന്നു. ഭാ­ര­ത­ത്തി­ന്റെ നാ­നാ­ത്വവും വൈ­വി­ധ്യ­വും അ­തി­നി­ട­യി­ലെ ഏ­ക­ത്വ­വും ധ്വ­നി­പ്പി­ക്കു­ന്ന ത­ര­ത്തി­ലാ­യി­രു­ന്നു ആ വി­ളം­ബ­ര ജാ­ഥ. എ­ന്നി­ട്ടും അ­ത് ചി­ലര്‍­ക്ക് ര­സി­ച്ചില്ല. അ­വ­രില്‍ ചി­ല കു­ബു­ദ്ധി­കള്‍ പ­ച്ച­വ­സ്ത്രം ധ­രി­ച്ച വി­ദ്യാര്‍­ത്ഥി­നിക­ളെ തി­ര­ഞ്ഞു­പി­ടി­ച്ച് ഫോ­ട്ടോ­യെ­ടു­ത്ത് ഒ­ന്നി­പ്പി­ച്ചു­നിര്‍­ത്തി ക­ലോത്സ­വം പ­ച്ച­വല്‍­ക്ക­രി­ച്ചു എ­ന്ന് തെ­റ്റി­ധ­രി­പ്പി­ക്കു­ന്ന­തി­നായി ഫേ­സ് ബു­ക്കി­ലൂ­ടെയും മറ്റും പ്ര­ച­രി­പ്പി­ക്കു­ക­യാണ്.

മ­ല­പ്പുറ­ത്ത് ന­ട­ന്ന ക­ലോ­ത്സവ­ത്തെ മുസ്ലിം ലീ­ഗു കാ­ര­നാ­യ വി­ദ്യാ­ഭ്യാ­സ മന്ത്രിയുടെ നേതൃത്വത്തിലും സം­സ്ഥാ­നമൊ­ട്ടാ­കെ സര്‍­ക്കാര്‍ പ­രി­പാ­ടി­കള്‍ ഭ­ര­ണ ക­ക്ഷിയാ­യ മുസ്ലിം ലീ­ഗും ഹ­രി­ത­വല്‍­ക്ക­രി­ക്കുന്നുവെ­ന്ന് കാ­ട്ടാ­നാണ് പച്ച വസ്ത്രമണിഞ്ഞ വി­ദ്യാര്‍­ത്ഥി­ക­ളു­ടെ ഫോട്ടോ പ്ര­ച­രി­പ്പി­ക്കു­ക വ­ഴി പ­ച്ചവി­രോ­ധി­കള്‍ ശ്ര­മിച്ചു­കൊ­ണ്ടി­രി­ക്കു­ന്നത്. മ­ല­പ്പു­റം മുസ്ലിം ജ­ന­വി­ഭാ­ഗ­ങ്ങള്‍ കൂ­ടു­ത­ലു­ള്ള പ്ര­ദേ­ശ­മാണ്. മുസ്ലിം ലീ­ഗിനും അ­വി­ടെ മേല്‍­ക്കോ­യ്­മ­യു­ണ്ട്. വി­ദ്യാ­ഭ്യാ­സ മന്ത്രി പി.കെ. അ­ബ്ദു­ര്‍ റ­ബ്ബ് മ­ല­പ്പു­റം ജില്ല­ക്കാ­ര­നാ­ണ്. ഈ സം­ഗ­തി­ക­ളൊ­ക്കെ­യാ­വാം ചി­ലര്‍­ക്ക് പ­ച്ച­യില്‍ മാത്രം ക­ണ്ണു­ട­ക്കാന്‍ കാ­രണം. അ­തി­നെ കു­റ്റം പ­റ­യാന്‍ ക­ഴി­യി­ല്ലെ­ന്ന് വെ­ച്ചാല്‍ തന്നെ, ചു­വപ്പും മ­ഞ്ഞയും നീ­ലയും മറ്റും അ­വര്‍ കാ­ണാ­തി­രു­ന്ന­തി­നെ കു­റ്റ­പ്പെ­ടു­ത്തി­യേ മ­തി­യാ­വൂ. സ­ത്യ­ത്തില്‍ ഇ­ത് ഒ­രു നി­റ­ത്തോ­ടു­ള്ള എ­തിര്‍­പ്പു­മാ­ത്ര­മാ­യി കാ­ണാന്‍ സാ­ധി­ക്കില്ല. അഞ്ചാം മ­ന്ത്രി­വിഷയം വി­വാ­ദ­മു­ണ്ടാ­ക്കി­യ­തു­മുതല്‍ കേ­ര­ള­ത്തില്‍ രൂപം­കൊ­ണ്ട വര്‍ഗീ­യ ധ്രു­വീ­ക­ര­ണ­ത്തി­ന്റെ ഭാ­ഗ­മാ­ണ് സ­ന്ദര്‍­ഭ­ത്തില്‍­നി­ന്ന് അ­ടര്‍­ത്തി­യെ­ടു­ത്ത പ­ച്ച­രൂ­പ­ങ്ങള്‍ പ്ര­ച­രി­പ്പി­ച്ച് മ­നു­ഷ്യ മ­ന­സുക­ളെ അ­ക­റ്റാന്‍ ശ്ര­മി­ക്കു­ന്ന­ത്. ഇ­തി­നെ രാ­ഷ്ട്രീ­യ­മാ­യി കാ­ണാന്‍ ഒ­രു കാ­ര­ണ­വ­ശാലും സാ­ധ്യ­വുമല്ല.

Fun & Info @ Keralites.net


ക­മ്യൂ­ണി­സ്­റ്റ്-മാര്‍­ക­സി­സ്­റ്റ് പാര്‍­ട്ടികള്‍­ക്ക് ആ­ധി­പ­ത്യ­മു­ള്ള പ്ര­ദേ­ശ­ങ്ങ­ളില്‍ ഒ­രു സര്‍­ക്കാര്‍ പ­രി­പാ­ടി ന­ട­ക്കു­ക­യാ­ണെ­ങ്കില്‍ അ­വി­ടെ സ്വാ­ഭാ­വി­ക­മായും ചുവ­പ്പ് നി­റ­ത്തി­ലു­ള്ള ആ­ശം­സാ ബാ­ന­റു­കളും തോ­ര­ണ­ങ്ങളും ഫ്ലക്‌­സ് ബോര്‍­ഡു­കളും ഉ­യര്‍­ന്നു എ­ന്നു വ­രും. ബി.ജെ.പി­ക്കും, കോണ്‍­ഗ്ര­സി­നും, എ­സ്.എന്‍.ഡി.പിക്കും സ്വാ­ധീ­ന­മു­ള്ള മേ­ഖ­ല­ക­ളില്‍ അ­വ­രു­ടെ പ­താ­ക­യു­ടെ നി­റ­ത്തി­ലുള്ള ബോര്‍­ഡു­കള്‍ പ്ര­ത്യ­ക്ഷ­പ്പെ­ട്ടു­വെ­ന്നും വ­രാം. അ­തൊ­ന്നും വലി­യ സം­ഗ­തിയല്ല. രാ­ഷ്ട്രീ­യ മു­ത­ലെ­ടു­പ്പി­നോ, വര്‍­ഗീ­യ­ത വളര്‍ത്താനോ ഒ­ന്നു­മല്ല അങ്ങ­നെ ചെ­യ്യു­ന്നത്.

അ­വി­ടെ ന­ട­ക്കു­ന്ന പ­രി­പാ­ടി­ക്ക് ത­ങ്ങ­ളു­ടെ പി­ന്തു­ണയും സ­ഹ­ക­ര­ണവും ഉ­ണ്ടെന്നും ത­ങ്ങളും അ­തി­ന്റെ ഭാ­ഗ­മാ­കു­ക­യാ­ണെന്നും ആ­ളുക­ളെ കാ­ണി­ക്കാനും അ­തില്‍ ആ­ന­ന്ദവും അ­ഭി­മാ­നവും കൊ­ള്ളാനും വേ­ണ്ടി മാ­ത്ര­മാണ് തോരണങ്ങളില്‍ അവരവരുടെ നിറങ്ങള്‍ ചാര്‍ത്തുന്നത്. അ­ത് എല്ലാ സ്ഥ­ലത്തും ന­ട­ക്കുന്ന­ത് പോ­ലെ മാ­ത്ര­മേ മ­ല­പ്പു­റത്തും ന­ട­ന്നി­ട്ടു­ള്ളൂ. എ­ന്നാ­ല്‍ ദോ­ഷൈ­കദൃ­ക്കു­കള്‍­ക്ക് ദോ­ഷം മാ­ത്ര­മ­ല്ലേ കാ­ണാന്‍ ക­ഴി­യൂ.! മ­ല­പ്പു­റ­ത്ത് സംസ്ഥാ­ന സ്­കൂള്‍ ക­ലോത്സ­വം ന­ട­ന്നാല്‍ ആ­കാ­ശം ഇ­ടി­ഞ്ഞു പൊ­ളി­ഞ്ഞു വീ­ഴു­മെന്ന പ്ര­തീ­തി ജ­നി­പ്പി­ച്ച വി­ഭാ­ഗം­ത­ന്നെ­യാണ് ഈ പ­ച്ച പ്ര­ചാ­ര­ണ­ത്തി­ന്റെ പി­ന്നി­ലെ­ന്നും സം­ശ­യി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. അ­തേ­സമ­യം മ­ല­പ്പു­റ­ത്ത് സംസ്ഥാ­ന സ്­കൂള്‍ ക­ലോത്സ­വം സ­മാ­പി­ക്കു­മ്പോള്‍ മാ­ധ്യ­മ­ങ്ങ­ളില്‍ നി­റ­യു­ന്ന­ത് മ­ല­പ്പു­റ­ത്തു­കാ­രെയും സം­ഘാ­ട­ക­രേയും പ്ര­ശം­സിച്ചു­കൊ­ണ്ടു­ള്ള വാര്‍­ത്ത­ക­ളാണ്. അ­രു­താ­ത്ത പ്ര­വര്‍­ത്തികള്‍ ന­ട­ക്കു­ന്നു­ണ്ടോ എ­ന്നു പരി­ശോ­ധി­ക്കാനും നി­രീ­ക്ഷി­ക്കു­ന്ന­തി­നു­മാ­യി പോ­ലീ­സ് സ്ഥാ­പി­ച്ച ഒ­ളി ക്യാ­മ­റ­കള്‍­പോലും നാ­ണി­ച്ചിട്ടു­ണ്ടാ­കു­മെ­ന്നാ­ണ് മാ­തൃ­ഭൂ­മി ഇ­തേ­കൂ­റി­ച്ച് റി­പോര്‍­ട്ട് ചെ­യ്­ത­ത്.

Fun & Info @ Keralites.net


നി­റ­ങ്ങ­ളെ ജാ­തി­യും മ­തവും രാ­ഷ്ട്രീ­യവും ആ­രോ­പി­ച്ച് വി­ഭ­ജി­ക്കു­കയും ഓരോ ക­ള്ളി­ക­ളി­ലാ­ക്കി നിര്‍­ത്തു­ക­യും ചെ­യ്­താല്‍ ന­മ്മു­ടെ മ­തേ­ത­ര­ത്വവും മ­ത­സൗ­ഹാ­ര്‍­ദ­വും മാ­ന­വ മൈ­ത്രിയും എ­വി­ടെ­യാ­ണ് ചെ­ന്നെ­ത്തു­ക? ഏ­ഴ് നി­റ­ങ്ങള്‍ ചേ­രു­മ്പോ­ഴാ­ണ് മ­നോ­ഹ­രമാ­യ മ­ഴ­വില്ല് മാന­ത്ത് വി­രി­യു­ന്നത്. ഭാ­രതീ­യ സം­സ്­കാ­രവും അതു­പോ­ലെ­യാണ്. എല്ലാ മ­ത­ക്കാ­രും എല്ലാ ത­രം സം­സ്­കാ­രവും ഒ­ന്നി­ച്ച് ചേ­രു­ന്ന­തും ആ വൈ­വി­ധ്യ­ങ്ങള്‍­ക്കി­ട­യിലും ഒ­രു­മ­യോ­ടെ പു­ല­രു­ന്ന­തും ആ­ണ് ന­മ്മു­ടെ മ­ഹത്താ­യ സം­സ്­കാരം. അ­തി­ന് കോ­ട്ടം വ­രു­ത്തു­ന്നവ­രെ ക­രു­തി­യി­രി­ക്ക­ണം. ക­ട­ലി­ന്റെയും ആ­കാ­ശ­ത്തി­ന്റെയും നീ­ല നി­റ­ത്തെയും സൂ­ര്യ­ന്റെയും ച­ന്ദ്ര­ന്റെയും മ­ഞ്ഞ നി­റ­ത്തെയും കാ­ടി­ന്റെയും വ­യ­ലി­ന്റെയും പ­ച്ച­നി­റ­ത്തെ­യും ആ­രു­ടെ അ­ക്കൗ­ണ്ടി­ലാ­ണ് പെ­ടു­ത്തേ­ണ്ട­ത്?.

Fun & Info @ Keralites.net

Best Regards,

Zameer Mavinakatta
Riyadh, Kingdom Of Saudi Arabia

Fun & Info @ Keralites.net
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment