To: Keralites@yahoogroups.com
From: salimasger@gmail.com
Date: Wed, 9 Jan 2013 19:39:10 +0300 w
Subject: Re: [www.keralites.net] 90 കാരന് 15 കാരി വധു
90 കാരന് 15 കാരി വധു! പ്രതിഷേധം ശക്‌തം
പ്രണയത്തിന് കണ്ണും കാതുമില്ല എന്ന് പറയാം. അത് പ്രണയിക്കുന്നവര്‍ക്ക്. എന്നാല്‍, ഒരു 90 കാരന്‍ സൗദിക്ക് 15 വയസ്സുളള പെണ്‍കുട്ടിയോട് തോന്നിയത് പ്രണയമായിരിക്കില്ല. ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് കനത്ത തുക സ്‌ത്രീധനമായി നല്‍കി അവളെ വിവാഹം ചെയ്‌തു! എന്നാല്‍, പെണ്‍കുട്ടിക്ക് വിവാഹത്തില്‍ താല്‍പര്യമില്ലായിരുന്നു. ഇക്കാര്യം പുറത്തറിഞ്ഞതോടെ ട്വിറ്ററിലൂടെയും മറ്റ് സാമൂഹിക സൈറ്റുകളിലൂടെയും വ്യാപക പ്രതിഷേധമുയരുകയാണ്.
പെണ്‍കുട്ടി തന്നേക്കാള്‍ 75 വയസ്സ് പ്രായക്കൂടുതലുളള ഭര്‍ത്താവിന്റെ വീട്ടിലെത്തിയതോടെ സ്വയം പ്രതിരോധം ആരംഭിച്ചിരുന്നു. അവള്‍ കിടപ്പുമുറിയില്‍ കയറി കതകടച്ച് ഭര്‍ത്താവില്‍ നിന്ന് രക്ഷനേടി. രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും അവള്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്റെ മാതാപിതാക്കളുടെ അടുത്തെത്തുകയും ചെയ്‌തു.
വ്യാപക പ്രതിഷേധമുയര്‍ന്നിട്ടും തന്റെ വിവാഹം നിയമപരമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സൗദി വൃദ്ധന്‍. തന്റെ ഭാര്യയെ തിരിച്ചു നല്‍കണം അല്ലെങ്കില്‍ താന്‍ അവളുടെ യെമനി പിതാവിനും സൗദി മാതാവിനും നല്‍കിയ 17,500 ഡോളര്‍ തിരികെ നല്‍കണമെന്നുമാണ് ഇയാളുടെ നിലപാട്.
വിവാദമായ വിവാഹത്തിനെതിരേ സൗദി നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ശക്‌തമായി രംഗത്ത് എത്തിയിട്ടുണ്ട്. വിവാഹം പരസ്‌പര സമ്മതത്തോടെ വേണമെന്ന നിയമം ഇവിടെ കാറ്റില്‍ പറത്തിയിരിക്കുകയാണെന്ന് സംഘടന പറഞ്ഞു. അതേസമയം, നടന്നത് വിവാഹമല്ല മനുഷ്യക്കടത്താണെന്നാണ് ഒരാള്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്.
www.keralites.net
കൈകോര്ക്കുക സാമൂഹ്യ നീതിക്കായി
-------------------------------------------------
**Make your heart a light of God,
-never let it dark alone.....
Then you will get a hope full life
-ever than you can't see..**
* Keep away from the wastage or over use of water and food in our daily life, We should answer to Allah for the wastage.
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment