Saturday, 29 December 2012

[www.keralites.net] മീരാജാസ്‌മിന്റെ മിസ്‌ ലേഖാതരൂര്‍

 

മീരാജാസ്‌മിന്റെ മിസ്‌ ലേഖാതരൂര്‍ കോപ്പിയടി?

Story Dated: Thursday, December 6, 2012 04:00

മീരാജാസ്‌മിനെ നായികയാക്കി ഷാജിയെം സംവിധാനം ചെയ്യുന്ന 'മിസ്‌ ലേഖ തരൂര്‍ കാണുന്നത്‌' എന്ന ചിത്രത്തിന്റെ കഥ 2002 ലിറങ്ങിയ ചൈനീസ്‌ ചിത്രമായ 'ദി ഐ' യുടേതാണെന്ന്‌ മല്ലൂ പാപ്പരാസി റിപ്പോര്‍ട്ടുകള്‍.

20 വയസ്സുവരെ അന്ധയായിരുന്ന ഹോംങ്കോങ്ങിലെ ക്‌ളാസിക്കല്‍ വയലിനിസ്‌റ്റായ മുന്നിന്‌ ഒരു നേത്ര മാറ്റ ശസ്‌ത്രക്രിയയിലൂടെ കാഴ്‌ചശക്‌തി കിട്ടുന്നു. അതോടെ സാധാരണ മനുഷ്യന്റെ മാംസ ചക്ഷുസ്സു കൊണ്ട്‌ കാണാന്‍ കഴിയുന്നതിലുപരിയായി മറ്റു പല മായക്കാഴ്‌ചകളും അവള്‍ കാണാന്‍ തുടങ്ങുകയാണ്‌ . പ്രേതങ്ങളേയും സംഭവിക്കാന്‍ പോകുന്ന മരണങ്ങളും ഒക്കെ.

ഒരു സൈക്കോളജിസ്‌റ്റിന്റെ സഹായത്തോടെ അവള്‍ നടത്തുന്ന അന്വേഷണത്തില്‍ തനിക്ക്‌ മാറ്റി വച്ച കണ്ണിന്റെ ഉടമയായ ലിംഗ്‌ എന്ന പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയാണ്‌. തനിക്ക്‌ മാറ്റി വച്ച കണ്ണുകളുടെ ഉടമയായ പെണ്‍കുട്ടി ഇത്തരം കഴിവുകള്‍ ഉണ്ടായിരുന്നവളാണെന്ന്‌ പെണ്‍കുട്ടിയുടെ അമ്മയില്‍ നിന്നും അവര്‍ മനസ്സിലാക്കുന്നു. ഒരിക്കല്‍ ഒരു വന്‍ ദുരന്തത്തില്‍ ഒരുപാടാളുകള്‍ കൊല്ലപ്പെടുമെന്ന്‌ മുന്‍കൂട്ടി കണ്ട അവള്‍ അക്കാര്യം ഗ്രാമീണരെ അറിയിക്കുന്നു. പക്ഷേ ആരും അവളെ വിശ്വസിക്കുന്നില്ല.

ഒടുവില്‍ താന്‍ മുന്‍കൂട്ടി കണ്ടതുപോലെ ദുരന്തമുണ്ടായി അനവധിയാളുകള്‍ മരിക്കുമ്പോള്‍ എല്ലാം നേരത്തേ അറിയാന്‍ കഴിഞ്ഞിട്ടും തനിക്കാരെയും രക്ഷിക്കാന്‍ കഴിയാതെ പോയതില്‍ മനം നൊന്ത്‌ ലിംഗ്‌ ആത്മഹത്യ ചെയ്യുന്നു. അതോടെ ആത്മഹത്യ ചെയ്‌ത മകള്‍ക്ക്‌ ഒരിക്കലും മാപ്പ്‌ കൊടുക്കില്ലെന്ന്‌ ലിംഗിന്റെ അമ്മ പ്രഖ്യാപിക്കുന്നു. ലിംഗിന്റെ അമ്മയില്‍ നിന്നും ഈ കഥ കേട്ട മുന്നും സൈക്കോളജിസ്‌റ്റും അന്ന്‌ ലിംഗിന്റെ വീട്ടില്‍ തങ്ങുന്നു. രാത്രിയില്‍ ലിംഗിന്റെ പ്രേതം വന്ന്‌ മുന്നിനെയും ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍ തക്ക സമയത്ത്‌ ലിംഗിന്റെ അമ്മ മുന്നിനെ രക്ഷിക്കുന്നു. ഒപ്പം ലിംഗിനോട്‌ താന്‍ ക്ഷമിച്ചുവെന്ന്‌ പറയുകയും ചെയ്യുന്നു. അതോടെ ലിംഗിന്റെ ആത്മാവിന്‌ നിത്യ ശാന്തി ലഭിക്കുന്നു. തിരിച്ചുള്ള യാത്രയില്‍ മുന്നും സൈക്കോളജിസ്‌റ്റും സഞ്ചരിച്ച ബസ്‌ ഒരു ട്രാഫിക്ക്‌ ബ്‌ളോക്കില്‍ അകപ്പെടുന്നു. പൊടുന്നനെ റോഡില്‍ അനവധി മൃതദേഹങ്ങള്‍ കിടക്കുന്നതായി മുന്‍ കാണുന്നു.

അവള്‍ ബസില്‍ നിന്നും ചാടിയിറങ്ങിയിട്ട്‌ മറ്റെല്ലാവരോടും വേഗം ഇറങ്ങി ഓടി രക്ഷപ്പെടാന്‍ പറയുന്നു. പക്ഷേ ആരും അവളുടെ വാക്കുകള്‍ ചെവിക്കൊള്ളുന്നില്ല. ഇതേസമയം അവിടെ ട്രാഫിക്ക്‌ ബ്‌ളോക്ക്‌ സൃഷ്‌ടിച്ചുകൊണ്ട്‌ ബ്രേക്ക്‌ ഡൗണായിക്കിടന്ന ഒരു ഗ്യാസ്‌ടാങ്കര്‍ ലോറിയില്‍ നിന്നും ഗ്യാസ്‌ ലീക്കാകുന്നു. പക്ഷേ ആരുടേയും ശ്രദ്ധയില്‍ അത്‌ പെടുന്നില്ല. വൈകാതെ ഒരു വണ്ടിയുടെ ഡ്രൈവര്‍ എഞ്ചിന്‍ സ്‌റ്റാര്‍ട്ട്‌ ചെയ്യുന്നതോടെ വന്‍ സ്‌ഫോടനം ഉണ്ടായി അനേകര്‍ മരിക്കുന്നു. സ്‌ഫോടനത്തില്‍ നിന്നും ജീവന്‍ രക്ഷപ്പെടുത്താനായെങ്കിലും മുന്നിന്‌ കാഴ്‌ച ശക്‌തി വീണ്ടും നഷ്‌ടമാകുന്നു. പക്ഷേ അതിലവള്‍ക്ക്‌ ദുഖമില്ല, കാരണം ഇനി പ്രേതരൂപികളെ കാണണ്ടല്ലോ. ഇതിനോടകം ഏറെ അടുത്ത സുഹൃത്തുക്കളായ മുന്നും സൈക്കോളജിസ്‌റ്റും സമാധാനത്തോടെ പുതിയൊരു ജീവിതം തുടങ്ങുന്നു. ഇതാണ്‌ 2002 ലിറങ്ങിയ 'ദി ഐ' എന്ന സിനിമയുടെ കഥ. 2005 ല്‍ 'നൈന' എന്ന പേരില്‍ ഈ ചൈനീസ്‌ ചിത്രം ഹിന്ദിയിലേക്ക്‌ റീമേക്ക്‌ ചെയ്യപ്പെട്ടു. ശ്രീപാല്‍ മൊറാക്കിയ സംവിധാനം ചെയ്‌ത ഈ ചിത്രത്തില്‍ ഊര്‍മ്മിള മണ്ടോദ്‌കര്‍ ആയിരുന്നു നായിക. 2008 ല്‍ ഈ സിനിമ 'ദി ഐ' എന്ന പേരില്‍ തന്നെ ഹോളിവുഡിലേക്ക്‌ റീമേക്ക്‌ ചെയ്‌തു. ഡേവിഡും സേവ്യറും ചേര്‍ന്ന്‌ സംവിധാനം ചെയ്‌ത ഈ ചിത്രത്തിലെ നായിക ജെസീക്ക ആല്‍ബ ആയിരുന്നു.

ഇതുവരെ പുറത്തു വന്ന വിവരങ്ങള്‍ അനുസരിച്ച്‌ ഇതുതന്നെയാണ്‌ 'മിസ്‌ ലേഖ തരൂര്‍ കാണുന്നത്‌' എന്ന ഷാജിയെം ചിത്രത്തിന്റേയും കഥയെന്നാണ്‌ പാപ്പരാസി റിപ്പോര്‍ട്ടുകള്‍. ഒരു ഗെയിംഷോ അവതാരകയായാണ്‌ മീര ഈ ചിത്രത്തിലഭിനയിക്കുന്നത്‌. അസാധാരണ പ്രതിഭാശാലിയായ മീരയുടെ കഥാപാത്രത്തിന്‌ മറ്റ്‌ സാധാരണക്കാര്‍ക്കുണ്ടാകാത്ത പല ദൃശ്യാനുഭവങ്ങളും ഒരുള്‍ക്കാഴ്‌ചയിലെന്ന പോലെ ഉണ്ടാകുന്നു. ഷാജിയെം ഇപ്പോള്‍ ഈ ചിത്രത്തിന്റെ തിരക്കഥാരചനയിലാണ്‌. 'സിനിമാ കമ്പനി' ഫെയിം ബദ്രിയും ഈ ചിത്രത്തിലഭിനയിക്കുന്നുണ്ട്‌. മീരയുടെ കഥാപാത്രമായ ലേഖ തരൂരിനെ ചികിത്സിക്കുന്ന ഡോക്‌ടറായാണ്‌ ബദ്രി പ്രത്യക്ഷപ്പെടുന്നത്‌.

 

 

 

Abdul Jaleel
Office Manager


 : 00966 (1) 2116891
 : www.alrajhibank.com.sa

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment