Saturday, 29 December 2012

[www.keralites.net] കൂട്ടുകാരിയുടെ അച്‌ഛനെ പ്രണയിച്ച കന്യക

 

കൂട്ടുകാരിയുടെ അച്‌ഛനെ പ്രണയിച്ച കന്യക

 

കൂട്ടുകാരിയുടെ അച്‌ഛനെ പ്രണയിച്ചും കാമിച്ചും സ്വന്തം ജീവിതത്തിലേക്ക്‌ ആകര്‍ഷിച്ച്‌ അടുപ്പിക്കുന്ന പ്‌ളസ്‌ടു വിദ്യാര്‍ത്ഥിനിയുടെ സംഭബഹുലമായ ജീവിതകഥ പറയുന്ന ചിത്രമാണ്‌ 'പിതാവും കന്യകയും'. ഇന്ദുമേനോന്റെ കഥയ്‌ക്ക് രൂപേഷ്‌ പോള്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌ രൂപേഷ്‌

പോളും എന്‍.കെ. സജീവ്‌ മേനോനും ചേര്‍ന്നാണ്‌. ഏറെ നിരൂപക ശ്രദ്ധനേടിയ 'അടയാളങ്ങള്‍' എന്ന മലയാള ചിത്രത്തിന്റെ സംവിധായകനായ എം.ജി. ശശിയാണ്‌ കൂട്ടുകാരിയുടെ അച്‌ഛന്റെ വേഷത്തിലെത്തുന്നത്‌.

കൃപ, കലിംഗ ശശി തുടങ്ങിയവരാണ്‌ മറ്റ്‌ പ്രമുഖ താരങ്ങള്‍. പി.കെ. സുഭാഷാണ്‌ ക്യാമറാമാന്‍. കാന്‍ ഫിലിം ഫെസ്‌റ്റിവലിന്റെ മാര്‍ക്ക്‌ ഡ്യൂ സെക്ഷനില്‍ വരെ പ്രദര്‍ശിപ്പിച്ച 'പിതാവും കന്യകയും' നിരവധി അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവങ്ങളില്‍ ഏറെ ചര്‍ച്ചയായിട്ടുള്ള ചിത്രമാണ്‌. 90 മിനിറ്റാണ്‌ ഈ സിനിമയുടെ ദൈര്‍ഘ്യം. ശ്രീമൂകാംബിക ക്രിയേഷന്‍സാണ്‌ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment