'റെഡ് റെയ്‌ന്‍' മലയാളത്തിലൊരു സയന്‍സ് ഫിക്ഷന്‍ ചിത്രം
നവാഗതനായ രാഹുല്‍ സദാശിവന്‍ മലയാളത്തിലൊരുക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് 'റെഡ് റെയ്‌ന്‍'. 2001 ല്‍ കേരളത്തിലുണ്ടായ ഏറെ വാര്‍ത്താപ്രാധാന്യം
നേടിയ പ്രതിഭാസമായ 'ചുവന്ന മഴ'യെ ആധാരമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. ഒപ്പം ഈയിടെ ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ പ്രത്യക്ഷപ്പെട്ട പറക്കും തളികകളും ഈ സിനിമയില്‍ പരാമര്‍ശവിഷയമാകുന്നുണ്ടത്രേ. അന്യഗ്രഹജീവികളുടെ ഭൂമിയിലുള്ള ഇടപെടലുകളാണ് ഈ ചിത്രത്തിന്റെ പ്രമേയം. മനോജ് നൈറ്റ് ശ്യാമളന്റെ 'സൈന്‍സ്' എന്ന ഹോളിവുഡ് ചിത്രത്തിന്റെ ചുവടുപിടിച്ച് ഒരുക്കുന്ന ഈ ചിത്രത്തിലെ നായകന്‍ നരേനാണ്. ലീന ലിഷോയിയാണ് നായിക. 'കലികാലം' എന്ന ചിത്രത്തിലെ നായികാവേഷത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച
നടിയാണ് ലിയോണ. ഒപ്പം രണ്ട് യൂറോപ്യന്‍ നടന്മാരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്.
വെയ്‌ല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ആനിമേഷനിലും സ്‌പെഷ്യല്‍ ഇഫെക്‌ടിലും പോസ്‌റ്റ് ഗ്രാജ്യുവേഷന്‍ നേടിയിട്ടുള്ള ആളാണ് രാഹുല്‍ സദാശിവന്‍. ഏതാനും ഹോളിവുഡ് ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തിട്ടുണ്ട്. ഈ സിനിമയ്‌ക്കു വേണ്ടി സ്‌പെഷ്യല്‍ ഇഫക്‌ടുകള്‍ ഒരുക്കുന്ന ജോലി ഇതിനോടകം കൊറിയ, സ്‌പെയിന്‍ എന്നിവിടങ്ങളിലാരംഭിച്ചു കഴിഞ്ഞു. സ്‌പെയിന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദഗ്‌ദ്ധരാണ് ഈ ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്.
ലണ്ടന്‍കാരനായ ജോഷ് സ്‌പിയറാണ് പശ്‌ചാത്തല സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ ഏതാനും രംഗങ്ങള്‍ ഇതിനോടകം സ്‌കോട്ട്‌ലന്റില്‍ വച്ച് ചിത്രീകരിച്ചു കഴിഞ്ഞു. ഹോളിവുഡ് നിലവാരത്തിലുള്ള സാങ്കേതിക വിദ്യയിലൊരുക്കുന്ന ഈ ചിത്രം പുതുമകള്‍ക്കായി കൊതിക്കുന്ന മലയാളികള്‍ക്ക് തീര്‍ച്ചയായും ഒരു നവ്യാനുഭവമാകുമെന്ന് സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പറയുന്നു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment