പച്ചയുടെ മാനങ്ങള്‍
ചേര്‍ത്തലയിലെ കടക്കരപ്പളളി യു.പി.ജി.എസ് നൂറു വര്‍ഷത്തിലേറെ പഴക്കമുളള സ്കൂളാണ്. സാധാരണക്കാരായ ഒരുപാട് പേരുടെ മക്കള്‍ പഠിക്കുന്ന സ്കൂള്‍. സ്കൂളിന്റെശോചനീയാവസ്ഥ കണ്ട് സര്‍വ ശിക്ഷാ അഭിയാനില്‍ നിന്നും കിട്ടിയ തുക ചിലവഴിച്ച് ചെറിയ അറ്റകുറ്റപ്പണികളും പെയിന്‍്റിങ്ങും നടത്തി പഴയ സ്കൂളിനെ ഒന്നു പുതുക്കാന്‍ തീരുമാനിച്ചു. പി.ടി.എ പ്രസിഡന്‍്റായ ഡോ. പ്രേം കുമാര്‍ നാട്ടി പ്രസിദ്ധനായ ഹോമിയോ ഡോക്ടറാണ്. മക്കളെ ഗവണ്‍മെന്‍്റ് സ്കൂളില്‍ തന്നെ പഠിപ്പിക്കണമെന്ന് നിര്‍ബന്ധബുദ്ധിയുളള ആളും!
ഒരു ദിവസം എല്ലാവരും ചേര്‍ന്ന് മേല്‍ക്കൂരയിലെ പഴയ ഓടുകള്‍ താഴെയിറക്കി കഴുകി വൃത്തിയാക്കി വെച്ചു. ദ്രവിച്ച പട്ടികകള്‍ മാറ്റി. പുതിയ പെയിന്‍്റടിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഹെഡ്മിസ്ട്രസ് കുട്ടികളോട് അഭിപ്രായം ആരാഞ്ഞു. സ്കൂളിന്റെകിഴക്കുവശത്തെ കെട്ടിടത്തിനു നീലയും തെക്കുവശത്തെ കെട്ടിടത്തിന്റെഓടുകള്‍ക്ക് പച്ചയും കൊടുക്കുവാന്‍ കുട്ടികള്‍ ഒന്നടങ്കം ആഗ്രഹം പ്രകടിപ്പിച്ചു. പ്രകൃതിയോട് കൂടുതല്‍ അടുപ്പമുളള പച്ചനിറം -ഹരിതവര്‍ണ്ണം- പച്ച പെയിന്‍്റ് വാങ്ങുവാന്‍ അധികൃതര്‍ തീരുമാനിച്ചു. ചേര്‍ത്തല ടൗണിലുളള കടയില്‍ നിന്നും നീല പെയിന്‍്റും പച്ച പെയിന്‍്റും വാങ്ങി. പെയിന്‍്റ് കടക്കാരനും സന്തോഷമായി. കാരണം പച്ചക്കളര്‍ വിറ്റുപോകാന്‍ വളരെ പാടാണ്. അതിനാല്‍ പ്രത്യേക ഡിസ്കൗണ്ടും നല്കി.
ചുളുവിലയില്‍ പെയിന്‍്റ് കിട്ടിയ സന്തോഷത്തോടെ ചുമതലക്കാര്‍ സ്കൂളിലെത്തി. കിഴക്കുവശത്തെ കെട്ടിടത്തിന് നീല പെയിന്‍്റടിച്ചു പണിപൂര്‍ത്തീകരിച്ചു. സ്കൂളിന്റെതെക്കുവശത്തുളള കെട്ടിടത്തിന്റെനിലത്തിറക്കി വെച്ചിരുന്ന പഴയ ഓടിന് ഓരോന്നിനും പച്ചക്കളര്‍ അടിച്ച് മേല്‍ക്കൂരയില്‍ കയറ്റി. ഏകദേശം മുക്കാല്‍ ഭാഗത്തോളം പണി പൂര്‍ത്തീകരിച്ചു. പുതിയ കളര്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും
ഒരുപോലെ ഇഷ്ടമായി. എന്നാല്‍ സന്തോഷം അധിക സമയം നീണ്ടില്ല. പണി തീരാന്‍ രണ്ടു ദിവസം ബാക്കിയുളളപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ക്ക് പച്ചക്കളര്‍ അടിച്ചതിന്റെഅകംപൊരുളിനെ കുറിച്ച് സംശയം തോന്നി. പരക്കെ തെറ്റിദ്ധാരണ പടര്‍ന്നു. വിദ്യാഭ്യാസമന്ത്രിയുടെ പ്രത്യേകനിര്‍ദ്ദേശപ്രകാരമാണ് പച്ചനിറം അടിച്ചതെന്ന് പ്രചരിപ്പിച്ചു. കേരളത്തെ പച്ചനിറത്തില്‍ മുക്കുക എന്ന അജണ്ടയാണ് ഇതിനു പിന്നിലത്രെ.
പച്ച ബ്ളൗസ് വിവാദം നടന്നതിന് രണ്ടാഴ്ചയ്് ശേഷമാണ് ഈ സംഭവം. പച്ചയുടെ നിറംപിടിപ്പിച്ച പല കഥകളും പുറത്തിറങ്ങി. സംഭവത്തിന് വര്‍ഗീയനിറം ലഭിച്ചു. തിരിച്ചു പ്രതികരിക്കാന്‍ ആളില്ലായിരുന്നു. വിഷയം ചൂടുളള ചര്‍ച്ചയ്ക്ക് വഴി വച്ചു. പത്രങ്ങളില്‍ നിറംപിടിപ്പിച്ച വാര്‍ത്തയായി. പി.ടി.എ ചുമതലക്കാരും ഹെഡ് മിസ്ട്രസും സ്റ്റാഫും വിഷമ വൃത്തത്തിലായി.
പച്ചനിറത്തിന്റെരാഷ്ട്രീയമാനങ്ങളെക്കുറിച്ച് എല്ലാവരും ചിന്തിച്ചുതുടങ്ങി. പാവം നാട്ടുകാര്‍ ഒരു എത്തും പിടിയും കിട്ടാതെ നിസഹായരായി നോക്കി നിന്നു. പ്രശ്നം ഗുരുതരമായതോടെ പച്ചയോടുകള്‍ വളരെ പണിപ്പെട്ട് താഴെയിറക്കി. മേല്‍ക്കൂര ദ്രവിച്ചിരിക്കുന്നതുകൊണ്ട് അത് വളരെ ശ്രമകരമായ ജോലിയായിരുന്നു. ഇങ്ങനെ സംഭവം പുലിവാലായതോടെ ഓടിന് സ്വാഭാവികമായ പഴയ നിറം തന്നെ പൂശാന്‍ തീരുമാനിച്ചു. ഇരട്ടി അധ്വാനവും വേണ്ടിവന്നു. ഒടുവില്‍ ഓടുകള്‍ക്ക് സ്വാഭാവിക നിറത്തോടെ മുകളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. പരക്കെയുണ്ടായ തെറ്റിദ്ധാരണകള്‍ക്കും ഭരണകൂടത്തിന്റെകുത്സിതശ്രമം എന്ന വ്യാഖ്യാനത്തിനും അങ്ങനെ വിരാമമായി. വിവാദത്തോടൊപ്പം അധികം ആരും അറിയാതിരുന്ന എന്റെസ്കൂള്‍ പക്ഷെ പ്രശസ്തമായി.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് നടന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ യോഗത്തില്‍ ഈ വിഷയം അല്പം തമാശ കലര്‍ത്തി മന്ത്രിയുടെ സന്നിധ്യത്തില്‍ പ്രസംഗമധ്യേ ഞാന്‍ അവതരിപ്പിച്ചു. ഒന്നുമറിയാതെ പഴികേള്‍ക്കേണ്ടി വന്നത് പാവം വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ്! അപ്പോഴാണ് അദ്ദേഹം ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയുന്നത്. പ്രസംഗം
കഴിഞ്ഞപ്പോള്‍ മന്ത്രിയില്‍ നിന്നും ഒരു സത്യം ഞാന്‍ അറിഞ്ഞു. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന് ചേര്‍ത്തലയിലുളള മൂന്നു പേരെ മാത്രമെ അടുത്തറിയൂ: എ.കെ ആന്‍്റണി, വയലാര്‍ രവി, വെളളാപ്പള്ളി നടേശന്‍ എന്നിവരെ മാത്രം!
(ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറിയാണ് ലേഖകന്‍)
ഇ മെയില്‍: os@santhigiriashram.org
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment