കിസിംഗറിലൂടെ ചുംബനം ദൂരത്തെത്തിക്കാം.
സിംഗപ്പൂർ: നിങ്ങളുടെ കാമുകിയോ പ്രിയതമയോ വിദേശത്ത് ആയിരിക്കുന്പോൾ അവർക്ക് ഒരു സ്നേഹചുംബനം നൽകണമെങ്കിൽ മൊബൈലിനെ ആശ്രയിക്കുകയേ വഴിയുള്ളൂ. പക്ഷേ മൊബൈലിലൂടെ കൈമാറുന്ന ചുംബനത്തിന് യഥാർത്ഥ ചുംബനത്തിന്റെ സുഖം ലഭിക്കുക പ്രയാസമാണ്. എന്നാലിനി അതോർത്ത് വിഷമിക്കേണ്ട. ചുംബനത്തിന്റെ ചൂട് ഒട്ടും കുറയാതെ അത് ആർക്കുവേണമെങ്കിലും എത്തിക്കാൻ കഴിയുന്ന യന്ത്രം വരുന്നു.
കണ്ടാൽ ഒരു തലയുടെ ആകൃതിയിലിരിക്കും കിസിംഗർ എന്നറിയപ്പെടുന്ന ഈ യന്ത്രം. മുൻഭാഗത്ത് മനുഷ്യരുടേതിന് സമാനമായ ചുണ്ടുകൾ ഉണ്ട്. യു.എസ്.ബിയുടെ സഹായത്തോടെ ഇത് കംപ്യൂട്ടറിൽ ഘടിപ്പിക്കാം. ഇന്റർനെറ്റ് കണക്ഷനും വേണം. ഈ യന്ത്രത്തിൽ ചുംബിക്കുന്പോൾ അതിലെ സെൻസറുകളുടെ സഹായത്താൽ ചുംബനങ്ങളുടെ സുഖം മറുഭാഗത്ത് ഇരിക്കുന്ന ആളിന് അനുഭവിക്കാനാവുമെന്നതാണ് പ്രത്യേകത. ചുംബനം കൈമാറുന്നതോടൊപ്പം കംപ്യൂട്ടർ സ്ക്രീനിൽ ഇരുവർക്കും പരസ്പരം കാണാവുന്നതുമാണ്.
ഹൂമൻ സമാനി എന്ന ശാസ്ജ്ഞനാണ് ഈ ചുംബന യന്ത്രത്തിന്റെ കണ്ടുപിടിത്തത്തിന് പിന്നിൽ.
സിംഗപ്പൂരിലെ നാഷണലൽ യൂണിവേഴ്സിറ്റി ഒഫ് സിംഗപ്പൂർ, ജപ്പാനിലെ കിയോ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് ഈ യന്ത്രം നിർമ്മിക്കുന്നത്.
Regards,
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment