Monday, 23 July 2012

[www.keralites.net] യേശുദാസ് വീണ്ടും അഭിനയിക്കുന്നു

 

യേശുദാസ് വീണ്ടും അഭിനയിക്കുന്നു

 ഗാനഗന്ധര്‍വന്‍ യേശുദാസ് വീണ്ടും പാടി അഭിനയിക്കുന്നു. 'തെരുവ് നക്ഷത്രങ്ങള്‍' എന്ന ചിത്രത്തിലൂടെയാണ് യേശുദാസ് വീണ്ടും വെള്ളിത്തിരയിലെത്തുന്നത്. ഫോര്‍ലയണ്‍സ് ക്രിയേഷന്‍സിന്റെ ബാനറില്‍ ജോസ് മാവേലി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ യേശുദാസ് ആയിത്തന്നെയാണ് യേശുദാസ് അഭിനയിക്കുന്നത്.

കായംകുളം കൊച്ചുണ്ണി, നന്ദനം, ബോയ്ഫ്രണ്ട് തുടങ്ങിയ ചിത്രങ്ങളില്‍ യേശുദാസ് മുമ്പ് അഭിനയിച്ചിട്ടുണ്ട്.മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികള്‍ക്ക് കണ്ണൂര്‍ സ്വദേശിയായ ഡോ. സി.വി.രഞ്ജിത്ത് സംഗീതം പകര്‍ന്ന മൂന്നുഗാനങ്ങളാണ് യേശുദാസ് ഇതില്‍ പാടുന്നത്. സി.വി.രഞ്ജിത്ത് നേരത്തെ സച്ചിന്‍ തെണ്ടുല്‍ക്കറെക്കുറിച്ച് ഇരുപത് ഭാഷകളില്‍ 'ഷാനെ ഹിന്ദുസ്ഥാനി' എന്ന മ്യൂസിക് ആല്‍ബം ഒരുക്കിയിട്ടുണ്ട്. 'നിന്നിഷ്ടം എന്നിഷ്ടം 2' എന്ന ചിത്രത്തിനാണ് ആദ്യമായി സംഗീതം ഒരുക്കിയത്.

സംഗീത സംവിധാനം ഒരുക്കുന്ന തന്റെ ഈചിത്രത്തില്‍ യേശുദാസ് പാടുക മാത്രമല്ല അഭിനയിക്കുകകൂടി ചെയ്തതിന്റെ ത്രില്ലിലാണ് രഞ്ജിത്ത്. രഞ്ജിത്തിന്റെ ആദ്യചിത്രത്തില്‍ വിജയ് യേശുദാസാണ് ഗാനങ്ങള്‍ ആലപിച്ചത്.

ടിനി ടോം ആദ്യമായി നായകനായി എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തെരുവുജീവിതത്തില്‍നിന്ന് കളക്ടറായി മാറുന്ന മുത്തുകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ടിനി ടോം അവതരിപ്പിക്കുന്നത്. ക്യാപ്റ്റന്‍ രാജു, സലീം കുമാര്‍, ഭീമന്‍ രഘു, ഇബ്രാഹിംകുട്ടി, സാജു കൊടിയന്‍, കവിയൂര്‍ പൊന്നമ്മ, കല്പന, ഊര്‍മിള ഉണ്ണി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

എ.എം.അലി ബീമാപ്പള്ളിയാണ് രചന നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം മണിപ്രസാദ്, മോഹന്‍ പുതുശ്ശേരി. ആഗസ്ത് 15
ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Regards,


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment