Wednesday 18 July 2012

[www.keralites.net] കേരളത്തില്‍ ജീവനക്കാരെക്കാള്‍ കൂടുതല്‍ പെന്‍ഷന്‍കാര്‍...................1!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ഇക്കൊല്ലം സംസ്ഥാനത്ത് പെന്‍ഷന്‍കാരുടെ എണ്ണം ജീവനക്കാരെക്കാള്‍ 9,000 അധികമാകും. പെന്‍ഷന്‍കാരുടെ എണ്ണം 5.53 ലക്ഷമാകുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാന ജീവനക്കാരുടെ എണ്ണം 5.44 ലക്ഷവും. ജീവനക്കാരെക്കാള്‍ കൂടുതലായി പെന്‍ഷന്‍കാരുള്ള ഏക സംസ്ഥാനം കൂടിയാകും കേരളം.

കഴിഞ്ഞ മാര്‍ച്ചുവരെ സംസ്ഥാന പെന്‍ഷന്‍കാരുടെ എണ്ണം 5.28 ലക്ഷമായിരുന്നു. ഏപ്രില്‍, മെയ് മാസത്തിലെ വിരമിക്കല്‍കൂടി കഴിഞ്ഞപ്പോള്‍ ഇത് 5.33 ലക്ഷമായി. ഇക്കൊല്ലം ഇനിയൊരു 20,000 പേര്‍കൂടി വിരമിക്കുമെന്നാണ് കണക്ക്. ഇതോടെയാണ് പെന്‍ഷന്‍കാരുടെ എണ്ണം 5.53 ലക്ഷമാകുന്നത്.

കഴിഞ്ഞ ബജറ്റുപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ശമ്പളത്തിനായി ചെലവാക്കുന്നത് 16,765 കോടിയാണ്. പെന്‍ഷന് വകയിരുത്തിയിട്ടുള്ള തുക 8,178 കോടിയും. അതായത് സര്‍വീസിലുള്ള ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളത്തിന്റെ നേര്‍പകുതി പെന്‍ഷന്‍കാര്‍ക്ക് മാറ്റിവയ്ക്കണം. സംസ്ഥാന സര്‍ക്കാരിന്റെ മൊത്തം വരുമാനത്തിന്റെ 21 ശതമാനംവരും ഈ തുക. ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും മൊത്തം വരുമാനത്തിന്റെ 11 ശതമാനം മാത്രമാണ് പെന്‍ഷന് വിനിയോഗിക്കുന്നത്. കേന്ദ്രസര്‍ക്കാരാകട്ടെ മൊത്തം വരുമാനത്തിന്റെ ഒമ്പതുശതമാനം മാത്രമാണ് പെന്‍ഷന് ഉപയോഗിക്കുന്നത്. 

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ളത് കേരളത്തിലാണ്. ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ പ്രായവും കേരളത്തിലാണ്. മറ്റ് സംസ്ഥാനങ്ങളിലുള്ളവരെക്കാള്‍ 10 വര്‍ഷം കേരളക്കാര്‍ അധികം ജീവിക്കുന്നതായാണ് കണക്ക്. കേന്ദ്രസര്‍ക്കാരിലും ഭൂരിഭാഗം സംസ്ഥാനങ്ങളിലും പെന്‍ഷന്‍ പ്രായം 60 ആണ്. തമിഴ് നാട്ടില്‍ 58 വയസ്സും. 

സര്‍വീസില്‍ കയറിക്കഴിഞ്ഞാല്‍ കേരളത്തിലെ ഒരു സര്‍ക്കാര്‍ ജീവനക്കാരനും അധ്യാപകനും കിട്ടുന്ന സര്‍വീസ് കാലാവധി ശരാശരി 26 വര്‍ഷമാണ്. ഇക്കൊല്ലം 9,000 പെന്‍ഷന്‍കാരാണ് അധികം വരുന്നതെങ്കില്‍ അടുത്ത കൊല്ലം ഇതിന്റെ രണ്ടിരട്ടിയാകും. ഓരോ കൊല്ലവും കിട്ടുന്ന വരുമാന വര്‍ധനകാരണമാണ് പരിക്കില്ലാതെ സര്‍ക്കാര്‍ നിലനിന്നുപോകുന്നതെന്നാണ് വിദഗ്ദ്ധപക്ഷം. കഴിഞ്ഞ വര്‍ഷം സര്‍ക്കാരിന് 16 ശതമാനം അധിക വരുമാനമുണ്ടായി. ഇക്കൊല്ലം അത് 20 ശതമാനം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ ഇത്തരം വരുമാനവര്‍ധന എല്ലാവര്‍ഷങ്ങളിലും പ്രതീക്ഷിക്കാനാകില്ലെന്നാണ് സാമ്പത്തികവിദഗ്ദ്ധര്‍ നല്‍കുന്ന സൂചന. 

കേരളത്തില്‍ തൊഴിലന്വേഷകരുടെ എണ്ണം വളരെ കൂടുതലായതിനാല്‍ യുവജന സംഘടനകളുടെ സമരങ്ങളും മറ്റും നേരിടേണ്ട സ്ഥിതി ഭയന്നാണ് അധികാരത്തില്‍ വരുന്ന ഒരു സര്‍ക്കാരും പെന്‍ഷന്‍ പ്രായം കൂട്ടാന്‍ തയ്യാറാകാത്തത്. ഇനി സര്‍ക്കാര്‍ സാമ്പത്തികസ്ഥിതി നോക്കി പെന്‍ഷന്‍ പ്രായം കൂട്ടാന്‍ തീരുമാനിച്ചാല്‍ത്തന്നെ പി.എസ്.സി.യിലേക്ക് ജോലിക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ വയസ്സ് കൂട്ടേണ്ടിവരുമെന്നാണ് സൂചന


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment