Wednesday, 18 July 2012

[www.keralites.net] എനിക്കെന്റെ ബാല്യം തിരിച്ചുവേണം....

 

എനിക്കെന്റെ ബാല്യം തിരിച്ചുവേണം
തിരിയേ നടക്കാന്‍ മോഹമാ വഴിയേ...
എന്റെ കൊലുസ്സിന്റെ കൊഞ്ചല്‍ പതിഞ്ഞൊരാ വഴിയേ...
ഇന്നും കേള്‍ക്കാം അവിടെ എനിക്കെന്റെ പൊട്ടിച്ചിരികളും
കുഞ്ഞു പരിഭവങ്ങളും.
കണ്ണുനീര്‍ കൊണ്ടു കളിപ്പാട്ടത്തിനു വിലപറഞ്ഞവള്‍
ഇന്നു കണ്ണീരാല്‍ കഴുകിയുണക്കുന്നാ ഓര്‍മ്മകളെ.
മയിലാഞ്ചി ചാറില്‍ മുക്കിയ കയ്യാല്‍
മുദ്ര കാട്ടിയ ദിനങ്ങളില്‍
ചവിട്ടി നോവിച്ച വേദികളുണ്ടവിടെ,
ഒരു നൂറു പരിഭവം പറഞ്ഞെന്നെ വരവേല്‍ക്കാന്‍.
ഇന്നെനിക്കായ്‌ പൂക്കുന്ന മുല്ലകളില്ലാ തൊടിയില്‍,
ഞാന്‍ പെറുക്കാന്‍ ചെല്ലാഞ്ഞു പരിഭവിച്ചാവാം.
ഇന്നീ കനവിന്റെ പായില്‍ കിടന്നുറങ്ങുംമ്പോഴെന്തിനോ
തിരികേ നടക്കാന്‍ മോഹമെനിക്കാ വഴിയേ.
നഖത്താല്‍ മേക്കാത് കുത്തുന്നോരേട്ടനെ
കൊഞ്ഞനം കാട്ടി ഓടിയ,
വഴിയേ തിരിച്ചുപോകണം ഇന്നെനിക്കതിനായ്-
എനിക്കെന്റെ ബാല്യം തിരിച്ചുവേണം
Fun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment