Wednesday, 9 May 2012

[www.keralites.net] nilapadukal

 

 
 
സ; ടി പി സിയുടെ മരണത്തിനു പിന്നിലെ ഇരുണ്ട ശക്തികളെ നിയമത്തിന്റെ പകല് വെളിച്ചത്തിൽ നിർത്തി വിചാരണ ചെയ്യേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ നിലനിൽപ്പിനു അത്യന്താപേക്ഷികമാണ്. ഈ കൊലപാതകം ആരു ചെയ്തു എന്ന ഒരു മുൻവിധിയോടെ ഈ വിഷയത്തെ സമീപിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആഗ്രഹിക്കുന്നില്ല. ആരു തന്നെ ചെയ്താലും ഈ കൊലപാതകത്തെ എല്ലാവരും ഏകസ്വരത്തിൽ അപലപിക്കണം എന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട്. ഈ കൊലപാതകമെന്നല്ല ഏതു കൊലപാതകവും മാനവികതക്കു നേരെയുള്ള ആക്രമാണ്മാണ്. ഒരു മാർക്സിസ്റ്റിനും അത് ചെയ്യുവാനോ അതിനെ ന്യായീകരിക്കാനോ കഴിയില്ല. ജനാധിപത്യം ഫാസിസ്റ്റുകൾക്ക് പറഞ്ഞിട്ടുള്ളതല്ല. അന്യന്റെ സ്വരം സംഗീതം പോലെ ആസ്വദിക്കുന്നവനാണ് മാർക്സിസ്റ്റ്. അന്യന്റെ സ്വരം ഇല്ലാതാക്കുന്നവൻ ഫാസിസ്റ്റാണ്. ഇത്രയും വിശദീകരിക്കുന്നതു കൊണ്ട് സിപിഎം ഏതെങ്കിലും രീതിയിൽ ഇതിൽ ഉൾപ്പെട്ടിട്ടുള്ളതായി പാർട്ടി കണക്കാക്കുന്നില്ല. പക്ഷെ അത്തരം ആരോപണങ്ങൾ ഇരയുടെ പക്ഷത്ത് നിന്നും ഉണ്ടായ നിലയ്ക്ക് ആ സംശയങ്ങളൂം ദൂരീകരിക്കണം. സിപിഎമ്മിന്റെ പുറത്ത് അന്യായമായി ചാരപ്പെടാൻ സാധ്യതയുള്ള കളങ്കം അത്തരത്തിൽ ഒരു അന്വേഷണത്തിലൂടെ ഇല്ലാതാക്കാൻ കഴിയും എന്ന് പാർട്ടി കരുതുന്നു. ഈ കൊലപാതകത്തെ തുടർന്ന് ആ മേഖലകളിൽ വൻ തോതിൽ സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുക ഉണ്ടായി, ഇതിനെയും പാർട്ടി ശക്തമായി അപലപിക്കുന്നു. വൻമരങ്ങൾ വീണൂ പുൽക്കൊടികൾ ചതയുന്ന അവസ്ഥ കോൺഗ്രസ് ഭരണത്തിൽ നാം ഇന്ദിരാ ഗാന്ധി വധത്തിന്റെ കാലത്തും കണ്ടതാണ്. ആ മേഖലയിലെ ജനങ്ങൾ ഏറെ സ്നേഹിച്ച വ്യക്തിയാണ് നിഷ്ഠൂരമായി വധിക്കപ്പെട്ടത്. അതും പ്രാകൃത ഗോത്രക്കാർ പോലും ചെയ്യാത്തവണ്ണം മുഖത്തു വരെ വെട്ടിയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ ആ മേഖലയിലെ അന്തരീക്ഷം വളരെ ചൂടുപിടിച്ചിരിക്കുകയാണ്. ചന്ദ്രശേഖരന്റെ വീട് സന്ദർശിക്കാതെ മറ്റിടങ്ങൾ മാത്രം ഒരു ഇടതു മുന്നണീ സംഘം സന്ദർശിക്കുന്നത് തെറ്റായ സന്ദേശമാകും ആ നാട്ടിലെ ദുഖിതരായ ജനങ്ങൾക്ക് നൽകുക. നിലവിലെ സാഹചര്യത്തിൽ സിപിഎം നേതാക്കൾക്ക് അവിടം സന്ദർശിക്കാനും കഴിയില്ല. എരിതീയിൽ എണ്ണ ഒഴിക്കുന്ന ഇത്തരം ഒരു സന്ദർശനത്തിൽ നിന്നും ഒഴിഞ്ഞു നിന്നത് അതിനാലാണ്. വളരെ ദുഖകരമായ ഈ ഒരു സാഹചര്യം ഒരു വിധത്തിലും മുതലാക്കാൻ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആഗ്രഹിക്കുന്നില്ല. എന്നാൽ ഈ കൊലപാതകത്തെ അക്രമ രാഷ്ട്രീയത്തിനെതിരായ ഉണർത്തു പാട്ടാക്കുവാൻ കാമ്യൂണിസ്റ്റ് പാർട്ടി അതിന്റെ പരമാവധി ഊർജ്ജം ചിലവാക്കും. കാരണം ഇങ്ങനെ മറ്റൊരു കൊല കൂടി ഉണ്ടായിക്കൂടാ. ഇരകൾക്ക് നീതി ലഭിക്കുക, സത്യം പുറത്തു വരിക എന്നതിൽ കവിഞ്ഞ് മറ്റൊരു നിക്ഷിപ്ത താൽപ്പര്യവും സിപിഐക്കില്ല. ആ സത്യം ആരെയെങ്കിലും വിമോചിപ്പിക്കുമെങ്കിൽ അത്രയും സന്തോഷം.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment