ജറുസലേം: പലസ്തീനിലെ ഒന്നാമത്തെ രക്തസാക്ഷിയാണ് യേശുവെന്നും പലസ്തീനിലെ അതിവിശിഷ്ടയായ വനിതയാണ് കന്യകാമറിയമെന്നും പലസ്തീന്‍ അഥോറിറ്റി ടെലിവിഷന്‍. പലസ്തീന്‍ അഥോറിറ്റിയ്ക്ക് നേതൃത്വം നല്കുന്ന ഫാത്താ പാര്‍ട്ടിയുടെ അധീനതിയിലുള്ള ടെലിവിഷനില്‍ പലസ്തീന്‍ എഴുത്തകാരനായ സാമിയ ഗാനാദ്രേഹുമായി നടന്ന അഭിമുഖത്തിലാണ് ഇത്തരമൊരു പരാമര്‍ശമുണ്ടായത്.
പലസ്തീന്‍ വിമോചന നേതാവ് യാസര്‍ അറാഫാത്ത് യേശുവിന്റെ കാലടികളെ പിന്‍തുടര്‍ന്ന് ജിവിച്ച വ്യക്തിയായിരുന്നുവെന്നും യേശുവാണ് പലസ്തീനിലെ ആദ്യത്തെ രക്തസാക്ഷിയെന്ന് യാസര്‍ അറാഫാത്ത് എപ്പോഴും പറയുമായിരുന്നുവെന്നും അഭിമുഖത്തില്‍ സാമിയ വ്യക്തമാക്കുകയുണ്ടായി. ഗാനാദ്രേഹിന്റെ പ്രസ്താവനയുടെ തുടര്‍ച്ചയെന്നവണ്ണം, യേശു പലസ്തീന്‍ വംശജനായിരുന്നുവെന്ന കാര്യം ആര്‍ക്കും നിഷേധിക്കാനാവില്ലെന്ന് ടെലിവിഷനിലെ അഭിമുഖ ചോദ്യകര്‍ത്താവും മറുപടി നല്കിയതോടെയാണ് യേശുവിനെ പറ്റിയുള്ള ഫാത്താ ടെലിവിഷന്റെ നയം വ്യക്തമായത്.
ലോകരാജ്യങ്ങളിലെ എല്ലാ വനിതകളിലും വച്ച് ശ്രേഷ്ഠയും പരിശുദ്ധയുമായ വ്യക്തിയാണ് യേശുവിന്റെ മാതാവായ കന്യകാമറിയമെന്നും , സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പര്യായമായ കന്യകാമറിയം പലസ്തീന്‍ രാജ്യത്തില്‍ നിന്നുള്ള വ്യക്തിയാണെന്ന കാര്യത്തില്‍ എല്ലാ പലസ്തീന്‍ പൗരന്‍മാരും അഭിമാനപൂരിതരാകണമെന്നും പലസ്തീന്‍ വിദ്യാഭ്യാസ വകുപ്പ്, മതകാര്യ നേതാവ് മുഹമ്മദ് ഹൂസൈന്‍ തുടങ്ങിയവരുടെ പ്രസ്താവനകള്‍ പലസ്തീന്‍ ടെലിവിഷന്‍ നാളുകള്‍ക്ക് മുന്‍പ് സംപ്രേഷണം ചെയ്തിരുന്നു. കൂടാതെ , ടെമ്പിള്‍ മൗണ്‍ടില്‍ യഹൂദരുടെ ജെറുസലേം ദേവാലയം നിലനിന്നിരുന്നില്ലെന്നും ജറുസലേമിലെ പടിഞ്ഞാറന്‍ മതിലുമായി ജുതന്‍മാര്‍ക്ക് ബന്ധമില്ലെന്നും പലസ്തീന്‍ അഥോറിറ്റി ചീഫ് ജസ്റ്റീസും മുതിര്‍ന്ന മതപണ്ഡിതനുമായ ടേയ്‌സര്‍ താമീമിയുടെ പ്രസ്താവനയും ഫാത്താ ടെലിവിഷന്‍ അടുത്തിടെ സംപ്രേഷണം ചെയ്യുകയുണ്ടായി.
ടെമ്പിള്‍ മൗണ്‍ടിലെ അല്‍അസ്‌കാ മോസ്‌ക് നിര്‍മ്മിച്ചത് മാലാഖമാരാണെന്നും, അബ്രഹാം, മോശ, യേശു തുടങ്ങിയവര്‍ ഇസ്ലാം മതത്തിലെ പ്രവാചകന്‍മാരാണെന്നുമാണ് ജസ്റ്റീസ് താമീമി അന്ന് നടത്തിയ പ്രസ്താവന. യേശുവിന് ജൂതപാരമ്പര്യമില്ലായിരുന്നുവെന്നും അദേഹം പലസ്തീനി വംശജനായിരുന്നുവെന്നും വരുത്തിതീര്‍ത്ത് ചരിത്രം വളച്ചൊടിക്കാനാണ് ഫാത്താ നിയന്ത്രണത്തിലുള്ള ടെലിവിഷന്റെ ഇത്തരം റിപ്പോര്‍ട്ടുകള്‍ക്കും അഭിമുഖങ്ങള്‍ക്കും പിന്നിലുള്ള ലക്ഷ്യമെന്ന് പലസ്തീന്‍ മീഡിയ വാച്ച് എന്ന സംഘടന അഭിപ്രായപ്പെട്ടു.
യേശു പലസ്തീനിലെ ആദ്യത്തെ രക്തസാക്ഷിയാണെന്ന പലസ്തീന്‍ ടെലിവിഷന്റെ പ്രസ്താവന നല്ലതാണെന്നാണ് പല ക്രൈസ്തവ വാര്‍ത്താ നിരീക്ഷകരും പ്രതികരിച്ചത്. കാരണം യേശു രക്തസാക്ഷിയായി ക്രൂശില്‍ മരിച്ചിട്ടില്ലെന്നും ഉയര്‍ത്തെഴുനേറ്റിട്ടില്ലെന്നും യേശുവിന് പകരം മറ്റേതോ ഒരു ശിഷ്യനാണ് ക്രൂശില്‍ മരിച്ചതെന്നും പഠിപ്പിക്കുന്ന ചില ഇസ്ലാം മതപണ്ഡിതന്‍മാരുടെ ആരോപണങ്ങള്‍ക്ക് ലഭിച്ച ഒരു മറുപടിയായി പലസ്തീന്‍ ടെലിവിഷന്‍ പ്രസതാവനയെ കരുതാമെന്ന് ക്രൈസ്തവ നിരീക്ഷര്‍ അഭിപ്രായപ്പെട്ടു. പലസ്തീനു വേണ്‍ടിയാണെങ്കിലും രക്തസാക്ഷിയായിട്ടാണ് യേശു മരിച്ചതെന്ന അറബ് ടെലിവിഷന്റെ വെളിപ്പെടുത്തല്‍ കേട്ടെങ്കിലും ചരിത്രത്തെ വളച്ചൊടിക്കാനുള്ള ചിലരുടെ ശ്രമം അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ക്രൈസ്തവ മാധ്യമ നിരീക്ഷകര്‍ കൂട്ടിചേര്‍ത്തു.
No comments:
Post a Comment