Wednesday, 9 May 2012

[www.keralites.net] ചന്ദ്രശേഖരന്‍ കുലംകുത്തിയല്ല: വി.എസ്‌

 

ചന്ദ്രശേഖരന്‍ കുലംകുത്തിയല്ല: വി.എസ്‌

 

കുലംകുത്തികള്‍ കുലംകുത്തികള്‍ തന്നെ: പിണറായി

 

 

കോഴിക്കോട്: കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്ന അഭിപ്രായം പിണറായി വിജയന്റേത് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. അത് പാര്‍ട്ടിയുടെ അഭിപ്രായമല്ല. തനിക്കും ആ അഭിപ്രായം ഇല്ലെന്ന് അദ്ദേഹം കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പലകാരണങ്ങളാല്‍ സി.പി.എം വിട്ടവരെ ക്രിയാത്മകമായ നടപടികളിലൂടെ പാര്‍ട്ടിയിലേക്ക് തിരിച്ചു കൊണ്ടുവരികയാണ് ചെയ്യേണ്ടത്. ആശയങ്ങളും പാര്‍ട്ടിയുടെ നിലപാടുകളും വിശദീകരിച്ച് അവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരണം. തിരിച്ചുവരാത്തപക്ഷം അവര്‍ സ്വതന്ത്ര പാര്‍ട്ടിയായി പ്രവര്‍ത്തിച്ചുകൊള്ളട്ടെ.

എം.വി രാഘവനും, കെ.ആര്‍ ഗൗരിയമ്മയും പാര്‍ട്ടി ഉണ്ടാക്കിയതുപോലെ അവര്‍ പുതിയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കട്ടെ. ചെറിയ പാര്‍ട്ടികളും വലിയ പാര്‍ട്ടികളുമെല്ലാം കേരളത്തില്‍ ഉണ്ടല്ലോ. അധോലോക സംസ്‌കാരം മാര്‍ക്‌സിസ്റ്റ് രീതിയല്ലെന്ന സി.പി.ഐയുടെ നിലപാടിനോട് യോജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടി.പി ചന്ദ്രശേഖരന്‍ അടക്കമുള്ള ഒഞ്ചിയത്തെ റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കുലംകുത്തികളാണെന്ന പ്രസ്താവന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. കുലംകുത്തികള്‍ കുലംകുത്തികള്‍ തന്നെയാണെന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം ചൊവ്വാഴ്ച തൃശ്ശൂരില്‍ പറഞ്ഞത്.

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment