കുറ്റം ചെയ്തവരാണ് ശിക്ഷയുടെ ഭാഗമായി ജയിലില്‍ എത്തുന്നത്. ജയിലില്‍ തടവുകാര്‍ തടവുകാര്‍തന്നെ ആയിരിക്കണം. എന്നാലേ ജയില്‍ ജയിലാവുകയുള്ളൂ -ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ച ശേഷം 'മീറ്റ്ദ പ്രസ്സി'ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില പാര്‍ട്ടിനേതാക്കളുടെ ഫോട്ടോകള്‍ ജയിലില്‍ വെച്ചിട്ടുണ്ട്. അത് ആരുടെയാണെന്ന് എല്ലാവര്‍ക്കും അറിയാം. അത്തരം പ്രവണതകള്‍ ഒഴിവാക്കണം. ജയിലുമായി ബന്ധപ്പെട്ട പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ജയില്‍ പരിഷ്‌കരണത്തെക്കുറിച്ച് ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. അക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്യും. മാറ്റം വേണമെങ്കില്‍ പരിശോധിക്കും. കണ്ണൂര്‍ ജയിലില്‍ ഉടനെ പരിഷ്‌കാരം കൊണ്ടുവരും. ജയിലില്‍നിന്ന് തടവുകാരെ പുറത്തുകൊണ്ടുപോകുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഒരുകോടിരൂപ ചെലവില്‍ ഇതിനായി വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം നടപ്പാക്കും -അദ്ദേഹം പറഞ്ഞു. ജയിലില്‍ ജാമര്‍ തകരാറിലാകുന്നതിന്റെ പിന്നില്‍ ചില മൊബൈല്‍ കമ്പനികളാണെന്ന് മന്ത്രി പറഞ്ഞു. ജാമര്‍ വെച്ചതോടെ മൊബൈല്‍ കമ്പനികള്‍ ഫ്രീക്വന്‍സി മാറ്റുന്ന സ്ഥിതിയുണ്ട്. ഇത്തരം കമ്പനികളെ ബ്ലാക്ക് ലിസ്റ്റില്‍പ്പെടുത്തും.
സംസ്ഥാനത്ത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എല്ലാവരുടെയും ഡാറ്റ ശേഖരിക്കും. പ്രായമായ ആളുകള്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകള്‍ നിരീക്ഷിക്കാന്‍ സംവിധാനമുണ്ടാക്കും. ജനമൈത്രി പോലീസുമായി സഹകരിച്ച് 10 കോടി രൂപയുടെ പദ്ധതി ഇതിനായി ഒരുക്കും -മന്ത്രി പറഞ്ഞു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment