ഐഫോണിനെ വെല്ലുവിളിച്ച് സാംസംഗ് ഗാലക്‌സി എസ്-3
സാംസംഗ് ഗാലക്‌സിയുടെ പ്രഖ്യാപിത ശത്രുവായ ഐഫോണിനെ വെല്ലുവിളിച്ച് സാംസംഗ് ഗാലക്‌സി എസ്-3 മെയ് 2012 ആദ്യവാരം പുറത്തിറങ്ങി. ഐഫോണ്‍ സ്റ്റാന്‍ഡേര്‍ഡ് ആഗ്രഹിക്കുന്ന ആന്‍ഡ്രോയിഡ് പ്രേമികളെ ലക്‌ഷ്യം വെച്ചാണ് ഗാലക്‌സി എസ്-3 പുറത്തിറക്കിയത്. ആന്‍ഡ്രോയിഡ് 4 അഥവാ "ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്" ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്-3 യിലെ പ്രധാന സവിശേഷതകള്‍ ആണ് എസ്-ബീം, സ്മാര്‍ട് സ്‌റ്റേ, സ്മാര്‍ട് അലേര്‍ട്ട്, എസ് വോയ്‌സ്, ഡയറക്റ്റ് കാള്‍, പോപ്പ് അപ്പ് പ്ലേ തുടങ്ങിയവ. എസ്-3 യിലെ ഈ സവിശേഷതകള്‍ കൊണ്ട് നമുക്ക് എന്തെല്ലാം പ്രയോജനം ഉണ്ട് എന്ന് നോക്കാം.
എസ്-ബീം
ആന്‍ഡ്രോയിഡ് 4 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രീ-ലോടെഡ് ആയിട്ടുള്ള "ബീം" അപ്ലിക്കേഷന്‍ കാര്യക്ഷമത കൂട്ടി ഇറക്കിയ വേര്‍ഷനാണ് "എസ് ബീം". ഇതിന്റെ ഉപയോഗം, എസ് ബീം സപ്പോര്‍ട്ട് ചെയ്യുന്ന രണ്ടു ഫോണുകളുടെ പിന്‍വശം മുഖാമുഖം പിടിച്ച് വളരെ എളുപ്പത്തില്‍ സൈസ് കൂടിയ ടാറ്റകള്‍ ഷെയര്‍ ചെയ്യാനും വീഡിയോ സ്ട്രീം ചെയ്യാനും സാധിക്കും. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (NFC) എന്ന പുതിയ ഒരു ടെക്‌നോളജി ആണ് ഇത് സാധ്യമാക്കുന്നത്.
എസ് വോയ്‌സ്
ഐഫോണിലെ "സിരി" അഥവാ ശബ്ദം കൊണ്ട് പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷന് സമാനമായ എസ്-3 യിലെ ആപ്ലിക്കേഷന്‍ ആണ് "എസ് വോയ്‌സ്". ഉപഭോക്താവ് നല്‍കുന്ന ശബ്ദ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഫോണിനെ പ്രവര്‍ത്തിപ്പിക്കുകയാണ് എസ് വോയ്‌സും ചെയ്യുന്നത്.
സ്മാര്‍ട് സ്‌റ്റേ
എസ്-3 ഉപയോഗിക്കുന്ന ആള്‍ ഡിസ്‌പ്ലെ സ്ക്രീനിലേക്ക് നോക്കുന്ന സമയം മാത്രം സ്ക്രീനിന്റെ ബ്രൈറ്റ്‌നസും വ്യക്തതയും വര്‍ദ്ധിപ്പിക്കുന്ന സംവിധാനം ആണ് "സ്മാര്‍ട് സ്‌റ്റേ". അതായത്, സ്ക്രീനില്‍ നിന്നും നിങ്ങള്‍ കണ്ണെടുത്താല്‍ സ്ക്രീനിന്റെ ബ്രൈറ്റ്‌നസ് കുറച്ച് ഫോണ്‍ എനെര്‍ജി സേവിംഗ് മോഡിലേക്ക് പോവും. എസ്-3 യുടെ ഫ്രന്റ് ക്യാമറ ഉപയോഗിച്ച് നിങ്ങള്‍ സ്ക്രീനിലേക്ക് നോക്കുന്നതെപ്പോള്‍ എന്ന് മനസ്സിലാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
സ്മാര്‍ട് അലേര്‍ട്ട്
നാം ഫോണ്‍ മേശപ്പുറത്തോ മറ്റോ വച്ച് ദൂരെ എവിടെയങ്കിലും പോയി എന്നിരിക്കട്ടെ, ആ സമയം വരുന്ന മിസ്സ് കോളുകളോ മെസ്സേജ്കളോ നാം അറിയുന്നില്ല. നാം തിരിച്ചു വന്നു ഫോണില്‍ നോക്കുന്ന സമയത്ത് നമുക്കതെല്ലാം കാണാന്‍ സാധിക്കും. പക്ഷെ എസ്-3 യിലെ സ്മാര്‍ട് അലേര്‍ട്ട് ടെക്‌നോളജി മുഖേന, നമ്മുടെ അസാന്നിദ്ധ്യത്തില്‍ മിസ്സ് കോളുകളോ മെസ്സേജ്കളോ ഉണ്ടായിരുന്നു എങ്കില്‍ നാം ഫോണ്‍ വച്ച പ്രതലത്തില്‍ നിന്നും ഫോണ്‍ എടുക്കുന്ന ആ നിമിഷം നമുക്ക് ഒരു വൈബ്രേഷന്‍ അലേര്‍ട്ട് ലഭിക്കും. ഇതാണ് സ്മാര്‍ട് അലേര്‍ട്ട്.
പോപ്പ് അപ്പ് പ്ലേ
മൈക്രോസോഫ്ട് വിന്‍ഡോസ്‌നെ പോലെയുള്ള ഒരു തരം മള്‍ട്ടി വിന്‍ഡോ ടെക്‌നോളജി ആണ് ഇത്. എല്ലാ അപ്ലിക്കേഷനും ഇത് സപ്പോര്‍ട്ട് ചെയ്യില്ല എങ്കിലും ചില സമയത്ത് വളരെ ഉപകരമുള്ള ഒരു ഓപ്ഷന്‍ ആണ് പോപ്പ് അപ്പ് പ്ലേ. നാം ഇമെയിലോ എസ് എം എസ്സോ ടൈപ്പ് ചെയ്യുന്ന അതെ സമയം തന്നെ ചെറിയ മറ്റൊരു വിന്‍ഡോയില്‍ വീഡിയോ കാണാന്‍ സാധിക്കും എന്നതാണ് പോപ്പ് അപ്പ് പ്ലേ കൊണ്ട് ഉദേശിക്കുന്നത്.
ഡയറക്റ്റ് കാള്‍
വളരെയധികം പ്രയോജനമുള്ള ഒരു ഓപ്ഷന്‍ ആണ് ഡയറക്റ്റ് കാള്‍. നിങ്ങള്‍ക്ക് ഒരാളില്‍ നിന്നും ഒരു മെസ്സേജ് വന്നു എന്നിരിക്കട്ടെ, അദ്ധേഹവുമായി ഫോണില്‍ സംസാരിക്കാന്‍ മെസ്സേജ് അയച്ച നമ്പറിലേക്ക് തന്നെ തരിച്ചു വിളിക്കാന്‍ വേണ്ടി മെസ്സേജ് ഓപ്പണ്‍ ചെയ്തു വച്ച അവസ്ഥയില്‍ നാം ഫോണ്‍ എടുത്തു നമ്മുടെ ചെവിയില്‍ വെയ്ക്കുകയേ വേണ്ടൂ, ഫോണ്‍ അദ്ധേഹത്തിന്റെ നമ്പറിലേക്ക് ഡയല്‍ ചെയ്തിട്ടുണ്ടാവും. ഇതാണ് ഡയറക്റ്റ് കാള്‍.
ഇന്‍ കാള്‍ equalizer
കാള്‍ ചെയ്യുമ്പോള്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ആണ് ഇത്. നമ്മുടെ ശ്രവണ ശക്തിക്കും ഇഷ്ടത്തിനും അനുസരിച്ച് വിളിക്കുന്ന ആളുടെ ശംബ്ദം ക്രമീകരിക്കാന്‍ കഴിയും ഇത് മുഖേന.
Wireless ചാര്‍ജിങ്ങ്
ഗാലക്‌സി എസ്-3 ക്ക് Wireless ആയി ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള കഴിവും ഉണ്ട്. ഇതിനു പവര്‍മാറ്റ് എന്ന ഉപകരണം വേറെ വാങ്ങിക്കണം എന്ന് മാത്രം. ഇത് ഫോണിന്റെ കൂടെ വരില്ല.
ഗാലകസി എസ്-3 യുടെ കമ്പനി അവകാശപ്പെടുന്ന മറ്റു സവിശേഷതകള്‍.
- 1.4 GHz quad-core പ്രോസസര്‍
- 4.8" സൂപ്പര്‍ അമോലെഡ് എച്ച്ഡി ഡിസ്പ്ലേ.
- 1 GB മെമ്മറി
- 8 മെഗാപിക്‌സല്‍ റെയര്‍ / 1.9 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറ
- 1080p വീഡിയോ റിക്കോര്‍ഡിംഗ്, 60 ഫ്രെയിം പെര്‍ സെക്കന്റ്
- 16/32/64 GB ഇന്റെര്‍ണല്‍ സ്റ്റോറേജ് മെമ്മറി. MicroSD കാര്‍ഡ് സപ്പോര്‍ട്ട്
- വൈഫൈ, ജിപിഎസ്, NFC, ബ്ലൂടൂത്ത്, USB കണക്റ്റിവിറ്റി.
- പ്രീ-ലോടെഡ് ആന്‍ഡ്രോയിഡ് 4.0.4 ഓപറേറ്റിംഗ് സിസ്റ്റ൦.
- 133 ഗ്രാം ഭാരം.
- 2100mAh ബാറ്ററി
വിവരിക്കാന്‍ കഴിയാത്ര അത്രയ്ക്ക് ഇനിയും ഒരുപാട് വിശേഷതകളും ആയിട്ടാണ് സാംസംഗ് ഗാലക്‌സി എസ്-3 പുറത്തിറങ്ങിയിട്ടുള്ളത്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment