Tuesday, 7 February 2012

[www.keralites.net] NABIDINAM എ.പി, ഇ.കെ. വിഭാഗങ്ങള്‍ ഏറ്റുമുട്ടി 20പേര്‍ ആശുപത്രിയില്‍

 


ബാലുശ്ശേരി: നബിദിനആഘോഷത്തിന്‍റെ ഭാഗമായി കുറുന്പൊയില്‍ അങ്ങാടിയില്‍ നടന്ന പരിപാടിയില്‍ എ.പി, ഇ.കെ. വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇരുപത്തിയൊന്നോളം പേര്‍ ആശുപത്രിയിലായി. പതിനഞ്ച്‌ പേരെ താമരശ്ശേരി ഗവ.ആശുപത്രിയിലും, 5 പേരെ ബാലുശേരി ഗവ.ആശുപത്രിയിലും ഒരാളെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ കുറുന്പൊയില്‍ അങ്ങാടിയില്‍ ഇരുവിഭാഗവും പ്രത്യേകമായി നടത്തിയ പരിപാടിയില്‍ ഉച്ചഭാഷിണിയുടെ ശബ്‌ദം കൂട്ടിയത്‌ സംബന്ധിച്ചാണ്‌ പ്രശ്‌നം ഉടലെടുത്തത്‌. ഇതേതുടര്‍ന്ന്‌ ബാലുശേരി പോലീസ്‌ എത്തി പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിനുള്ള മാര്‍ണ്മ നിര്‍ദ്ദേശം നല്‍കിയെങ്കിലും വൈകുന്നേരം നാല്‌ മണിയോടെ പ്രശ്‌നം രൂക്ഷമാവുകയായിരുന്നു. വിളന്പാനായി വെച്ച പായസത്തില്‍ ചില സാമൂഹ്യ ദ്രോഹികള്‍ മണ്ണ്‌ വാരിയിട്ടെന്നും മറ്റുമായി വീണ്ടും പ്രശ്‌നം ഉണ്ടായതോടെ അത്‌ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. പുറമെനിന്നും ചില ആളുകളുടെ ഇടപെട്ട്‌ പ്രശ്‌നം ഇത്തരത്തില്‍ സംങ്കീര്‍ണ്ണമാക്കുകയാണുണ്ടായതെന്ന്‌ ഇരുവിഭാഗവും ആരോപിക്കുന്നു. സ്‌ഥല്‌ത്ത പോലീസ്‌ ക്യന്പ്‌ ചെയ്യുന്നുണ്ട്‌.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment