ന്യൂഡല്‍ഹി: ഭാര്യയും ഭര്‍ത്താവും തമ്മില്‍ വേര്‍പിരിയുമ്പോള്‍ എല്ലാ തരത്തിലുള്ള സ്‌ഥാവര-ജംഗമ വസ്‌തുക്കളും തുല്യമായി വീതിക്കണമെന്ന നിയമം വരുന്നു. ഏതു മതത്തിലുള്ളവരായാലും വിവാഹമോചന സമയത്തും ഒരുമിച്ചു ജീവിക്കുന്നവര്‍ (ലിവിംഗ് ടുഗെദര്‍) വേര്‍പിരിയുമ്പോഴും സ്വത്ത് തുല്യമായി ഭാഗിക്കണമെന്ന നിര്‍ദേശം കേന്ദ്ര ആസൂത്രണ കമ്മീഷന്റെ കീഴിലുള്ള 'വിമന്‍'സ് ഏജന്‍സി ആന്‍ഡ് എംപവര്‍മെന്റ്' എന്ന സമിതി സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്‌തു. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സമഗ്രമായ 'റൈറ്റ് ടു മാരിറ്റല്‍ പ്രോപ്പര്‍ട്ടി നിയമം' കൊണ്ടു വരാനും സമിതി ശിപാര്‍ ചെയ്‌തിട്ടുണ്ട്. ഭാര്യയോ ഭര്‍ത്താവോ ഒറ്റയ്‌ക്കു വാങ്ങിയതാണെങ്കിലും ദമ്പതികള്‍ ഒരുമിച്ചു താമസിക്കുന്ന സമയത്ത് വാങ്ങിയിട്ടുള്ള വസ്‌തുക്കള്‍ വേര്‍ പിരിയുമ്പോള്‍ തുല്യമായി വീതിക്കണം. ഭര്‍ത്താവിനൊപ്പം തുല്യ അവകാശമുള്ളയാളെന്ന നിലയില്‍ സ്‌ത്രീയെ പരിഗണിക്കണം. വീടുമായി ബന്ധപ്പെട്ട് സ്‌ത്രീകള്‍ ചെയ്യുന്ന പ്രവര്‍ത്തികളും അംഗീകരിക്കപ്പെടണമെന്നു സമിതി നിര്‍ദേശിക്കുന്നു. ഹിന്ദു നിയമത്തില്‍ 1950കളില്‍ വരുത്തിയ ചില മാറ്റങ്ങളും മുസ്ലിം വനിതകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്ന ചില പ്രശ്‌നങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍ ഗാര്‍ഹിക നിയമത്തില്‍ കാര്യമായ മാറ്റം വന്നിട്ടില്ലെന്നു സമിതി പറയുന്നു. അതുകൊണ്ടു തന്നെ പുതിയ നിര്‍ദേശം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമഗ്ര നിയമം ആവശ്യമാണെന്ന് സമിതി അധ്യക്ഷയായ വനിതാ, ശിശുക്ഷേമ വകുപ്പ്‌സെക്രട്ടറി റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കി. വിവാഹമോചനം നേടുന്ന സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ ജീവിത ചെലവ് ലഭിക്കണമെന്ന കാര്യത്തില്‍ ഉറപ്പ് വരുത്തണമെന്ന കാര്യവും റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവിത ചെലവ് നല്‍കുന്ന കാര്യത്തില്‍ സ്‌ത്രീയുടെ സ്വഭാവം പരിഗണിക്കണമെന്ന വിവേചനപരമായ നിര്‍ദേശങ്ങള്‍ എടുത്തു കളയണം. |
No comments:
Post a Comment