Tuesday, 7 February 2012

[www.keralites.net] പ്രഭുവിന്റെ പിതാവിനെതിരെ നൃത്തസംവിധായിക

 

പ്രഭുവിന്റെ പിതാവിനെതിരെ നൃത്തസംവിധായിക

പ്രഭുദേവയ്‌ക്ക് പിന്നാലെ പിതാവും കുടുംബകോടതി കയറും? പ്രഭുദേവയുടെ പിതാവിനെതിരെ പരാതിയുമായി തമിഴിലെ പ്രശസ്‌ത നൃത്ത സംവിധായിക താര രംഗത്തെത്തി. തന്റെ കുഞ്ഞിന്റെ അച്‌ഛന്‍ പ്രഭുവിന്റെ പിതാവും പ്രമുഖ നൃത്തസംവിധായകനുമായ സുന്ദരമാണെന്നും എന്നാല്‍ അദ്ദേഹം തങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുകയാണെന്നുമാണ്‌ താരയുടെ ആരോപണം.

മാസം തോറും തന്റെയും മകന്റെയും ജീവിതച്ചെലവിനായി ഒരു തുക ലഭിക്കണമെന്ന ആവശ്യവുമായി താര കുടുംബ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്‌. നിരവധി തവണ കത്തുകളും നോട്ടീസുകളും അയച്ചിട്ടും അതിനോടൊന്നും സുന്ദരം പ്രതികരിച്ചില്ല എന്നും താര പറയുന്നു. ഒരു ഫാമിലി കൗണ്‍സിലറുടെ ഉപദേശ പ്രകാരമാണ്‌ അവരിപ്പോള്‍ നിയമപ്രകാരമുള്ള ജീവനാംശം നേടിയെടുക്കാനായി കുടുംബകോടതിയെ സമീപിക്കാനൊരുങ്ങുന്നത്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment