Tuesday, 7 February 2012

[www.keralites.net] മണപ്പുറം നിക്ഷേപങ്ങള്‍ക്കെതിരേ റിസര്‍വ്‌ ബാങ്ക്; വാര്‍ത്ത മുക്കിയ മാധ്യമങ്ങള്‍ കമ്പനി വിശദീകരണം പ്രസിദ്ധീകരിച്ചു

 

Fun & Info @ Keralites.net


മണപ്പുറം ഫിനാന്‍സിലോ ഗ്രൂപ്പ് കമ്പനികളിലോ പണം നിക്ഷേപിക്കുന്നവര്‍ക്ക് റിസര്‍വ്ബാങ്ക് മുന്നറിയിപ്പ് നല്‍കി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് , 1934 അനുസരിച്ച് നിക്ഷേപങ്ങള്‍ വാങ്ങാനോ പുതുക്കാനോ സ്ഥാപനത്തിന് അനുമതിയില്ലെന്നാണ് ബാങ്ക് 2012 ഫെബ്രവരി ആറിന് ഇറക്കിയ ഉത്തരവില്‍ പറയുന്നത്.  മണപ്പുറം ഫിനാന്‍സിന്റെ പേരിലോ മണപ്പുറം ഗ്രോ ഫാം(മാഗ്രോ) എന്ന പേരിലോ നേരിട്ട് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് ശിക്ഷാര്‍ഹമാണെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി . ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ടൈംസ് ഓഫ് ഇന്ത്യയാണ് പ്രസിദ്ധീകരിച്ചത്.

പൊതുജനങ്ങളില്‍ നിന്നും മണപ്പുറത്തിന്റെ വിവിധ ശാഖകളിലൂടെ നിക്ഷേപങ്ങള്‍ സ്വീകരിച്ചതിനുശേഷം നല്‍കുന്ന റസീറ്റ് മണപ്പുറം അഗ്രോ ഫാമിന്റെതാണ് . അഗ്രോ ഫാം എന്നത് വിപി നന്ദകുമാര്‍ എന്നയാളുടെ പേരിലുള്ള സ്വകാര്യസ്വത്താണ്‌. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മണപ്പുറം ഫിനാന്‍സ് ഇന്ത്യയിലെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ കമ്പനികളിലൊന്നാണ് . മണപ്പുറം ജനറല്‍ ഫിനാന്‍സ് ആന്റ് ലീസിങ് എന്ന പേരില്‍ നേരത്തെ അറിയപ്പെട്ടിരുന്ന കമ്പനി നോണ്‍ ഡിപ്പോസിറ്റ് ടേക്കിങ്, നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനി എന്ന കാറ്റഗറിയിലാണ് ഇപ്പോഴുള്ളത്. നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബെഞ്ചറുകളിലൂടെ മാത്രമാണ് കമ്പനി ഇപ്പോള്‍ പണം സ്വീകരിക്കുന്നത്.

'വീട്ടില്‍ സ്വര്‍ണ്ണം വച്ചിട്ടെന്തിന് നാട്ടില്‍ തേടി നടപ്പൂ' എന്ന മോഹന്‍ലാല്‍ പരസ്യമാണ് മണപ്പുറത്തിന് കൂടുതല്‍ സ്വീകാര്യത മലയാളികള്‍ക്കിടയില്‍ ഉണ്ടാക്കിക്കൊടുത്തത്. തമിഴില്‍ വിക്രമും ദിന്ദിയില്‍ അക്ഷയ് കുമാറുമാണ് മണപ്പുറം പരസ്യത്തിലെ അഭിനേതാക്കള്‍. ചുരുങ്ങിയ കാലംകൊണ്ട് ഈ രംഗത്ത് പേരെടുത്ത മണപ്പുറത്തിന് കനത്ത തിരിച്ചടിയാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്‌. എന്നാല്‍ റിസര്‍വ് ബാങ്ക് ഇങ്ങനെയൊരു നടപടി സ്വീകരിച്ചതിനെ കണ്ടില്ലെന്നു നടിച്ച മലയാളത്തിലെ മുന്‍ നിരമാധ്യമങ്ങള്‍ ഇതിനെ കൗണ്ടര്‍ ചെയ്യുന്നതിനു വേണ്ടി മണപ്പുറം ഫിനാന്‍സ് നല്‍കിയ വിശദീകരണം പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. 

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് പൊതുനിക്ഷേപം (പബ്ലിക് ഡെപ്പോസിറ്റ്) സ്വീകരിക്കുന്നില്ലെന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍ ഐ. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ഓഹരികളാക്കി മാറ്റാന്‍ പറ്റാത്ത കടപ്പത്രങ്ങളിലൂടെയും (എന്‍.സി.ഡി.) സബോര്‍ഡിനേറ്റ് ബോണ്ടുകളിലൂടെയും ആണ് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. ഇത് പൊതുനിക്ഷേപത്തിന്റെ പരിധിയില്‍ വരില്ല. മുമ്പ് പബ്ലിക് ഡെപ്പോസിറ്റ് സ്വീകരിക്കുന്ന ബാങ്കിതര ധനകാര്യസ്ഥാപനമായിരുന്ന മണപ്പുറം ജനറല്‍ ഫിനാന്‍സ് ആന്‍ഡ് ലീസിങ് ലിമിറ്റഡ്, 2011-ല്‍ ഡെപ്പോസിറ്റ് സ്വീകരിക്കേണ്ടാത്ത വിഭാഗത്തിലേക്ക് മാറിയത്.

കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം റിസര്‍വ്വ് ബാങ്കിന് പ്രത്യേകം അപേക്ഷ നല്‍കിയതിലൂടെയാണെന്നും ഐ. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ഇതിന് മുന്നോടിയായി കമ്പനിയിലുണ്ടായിരുന്ന നിക്ഷേപങ്ങളെല്ലാം പലിശ സഹിതം ഇടപാടുകാര്‍ക്ക് തിരിച്ചു നല്‍കിയിരുന്നു. നിക്ഷേപകര്‍ കൈപ്പറ്റാത്ത ഡെപ്പോസിറ്റ് തുകയും പലിശയും ചേര്‍ത്ത് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ തൃശ്ശൂര്‍ ശാഖയില്‍ പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ഇക്കാര്യം 2011 മാര്‍ച്ച് 11ന് റിസര്‍വ് ബാങ്കിനെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. അതിനുശേഷം മാര്‍ച്ച് 22ന് ആണ് റിസര്‍വ്വ് ബാങ്ക്, ഡെപ്പോസിറ്റ് സ്വീകരിക്കാത്ത ബാങ്കിതര ധനകാര്യ സ്ഥാപനം എന്ന വിഭാഗത്തിലേക്ക് കമ്പനിയെ മാറ്റിയത്. ഈ സന്ദര്‍ഭത്തിലാണ് കമ്പനിയുടെ പേര് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എന്നാക്കി മാറ്റിയതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ റിസര്‍ വ് ബാങ്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം സംബന്ധിച്ച് പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനുള്ള തന്ത്രം മാത്രമാണ് മണപ്പുറത്തിന്റെ ഈ വിശദീകരണമെന്ന് വിദഗ്‌ദ്ധര്‍ പറയുന്നു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment