Wednesday, 15 February 2012

[www.keralites.net] ഈ അവാര്‍ഡ് 'വാലന്റയിന്‍സ് ഡേ'യുടെ പിറ്റേന്ന്..

 

ഈ അവാര്‍ഡ് 'വാലന്റയിന്‍സ് ഡേ'യുടെ പിറ്റേന്ന്..


കൊച്ചി: ഈ അവാര്‍ഡ് ഇന്നലെയാണ് പ്രഖ്യാപിച്ചിരുന്നതെങ്കില്‍ കൂടുതല്‍ മധുരതരമായേനെ. പ്രണയം എന്ന സിനിമയിലെ അഭിനയത്തിനുള്ള അവാര്‍ഡ് കിട്ടാന്‍ ഏറ്റവും നല്ല ദിവസം പ്രണയദിനമായ ഫിബ്രവരി14 തന്നെയല്ലേ...മോഹന്‍ലാല്‍ ചോദിച്ചു. പതിവുള്ള ചിരിയോടെ ലാല്‍ പിന്നെ ഇതുകൂടി പറഞ്ഞു: ഞാന്‍ അതിനെ ലാലന്റയിന്‍സ് ഡേ എന്നാണ് വിളിക്കാറ്.

മികച്ച നടനുള്ള മാതൃഭൂമി കല്യാണ്‍ സില്‍ക്‌സ് ചലച്ചിത്ര പുരസ്‌കാരം ലഭിച്ച വിവരമറിയുമ്പോള്‍ മോഹന്‍ലാല്‍ കൊച്ചിയില്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് മാസ്റ്ററിന്റെ ലൊക്കേഷനിലായിരുന്നു. വെണ്ണലയില്‍ വി ഗാര്‍ഡിന്റെ ആസ്ഥാനമന്ദിരത്തില്‍ ചന്ദ്രശേഖര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമിട്ടുനിന്ന ലാലിനരികിലേക്ക് മാതൃഭൂമി സീനിയര്‍ പബ്ലിക് റിലേഷന്‍സ് മാനേജര്‍ കെ.ആര്‍.പ്രമോദ്, മാര്‍ക്കറ്റിങ്മാനേജര്‍ ടി.കെ.സുദീപ്കുമാര്‍ എന്നിവരാണ് അവാര്‍ഡ് വിവരമറിയിക്കാനെത്തിയത്. 'മാതൃഭൂമിയുടെ മികച്ച നടനുള്ള പുരസ്‌കാരം ലാല്‍സാറിനാണ്..'ബി.ഉണ്ണികൃഷ്ണന്‍ പ്രഖ്യാപിച്ചു. സെറ്റില്‍ കയ്യടി. ശേഷം ലാല്‍ മാതൃഭൂമിയുടെ സ്‌നേഹപ്പൂക്കള്‍ ഏറ്റുവാങ്ങി. അരികെ ആശംസകളുമായി ജഗതി ശ്രീകുമാറും നരേനും. ബൊക്കെയില്‍ റോസാപ്പൂക്കള്‍ ഉണ്ടോയെന്നായെന്നായിരുന്നു ജഗതിയുടെ അന്വേഷണം.

'ഇത് ഏറെ സന്തോഷമുള്ള നിമിഷമാണ്. ഏത് അവാര്‍ഡും സന്തോഷം നല്‍കുന്നതല്ലേ..പ്രണയം എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരമെന്നത് ആഹ്ലാദം ഇരട്ടിയാക്കുന്നു. എല്ലാവരും ഇനിയും ഒരുപാട് ഒരുപാട് പ്രണയിക്കട്ടെ...' ലാല്‍ പറഞ്ഞു.

Fun & Info @ Keralites.net Thanks Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment