പ്രളയകാലത്ത് ഒരു പേരാലിന്റെ ഇലയില്‍ ഒരു ശിശുവായിക്കിടക്കുകയാണ് ഭഗവാന്‍ ശ്രീമഹാവിഷ്ണു....മറ്റൊന്നും ഭഗവാന്റെ കാഴ്ചയില്‍ കാണാനുമില്ല...അപ്പോള്‍ അദേഹം ഒരു അശരീരി കേട്ടു...
"സര്‍വ്വം ഖല്വിദ മേ വാഹം
നാന്യ ദസ്തി സനാതനം"
എല്ലാം ഞാന്‍ തന്നെയാണ് ..ഞാന്‍ അല്ലാതെ മറ്റൊരു വസ്തുവും ലോകത്ത് നിത്യമായോ സത്യമായോ ഇല്ല...
ഈ ധ്വനികേട്ട് ഭഗവാന്‍ അമ്പരന്നു...ആരാണിത് ..ആരുടെ ശബ്ധമാണിത്...ഒന്നും കാണുന്നുമില്ല...അങ്ങനെ കിടന്നപ്പോള്‍ തേജസ്വിനിയായ ഒരു നാരീരൂപം ഭഗവാന്റെ തിരുമുമ്പില്‍ പ്രകടമായി...
ആ രൂപത്തിന് നാല് ത്രിക്കൈകള്‍ ഉണ്ടായിരുന്നു..അവയില്‍ ശംഖു ചക്ര ഗദാപത്മായുധങ്ങളും , ചുറ്റും, രതി, ഭൂതി, ബുദ്ധി, മതി, കീര്‍ത്തി,സ്മൃതി, ധൃതി, ശ്രദ്ധ, മേധാ, സ്വധാ, സ്വാഹാ , നിദ്ര, ഭയാ,ഗതി , തുഷ്ടി, പുഷ്ടി ,ക്ഷമ,ലജ്ജ,ജ്യംഭത്ത ,തദ്രി , മുതലായ ശക്തികളാവൃതമായിരിക്കുന്നു...അവരെല്ലാം വിചിത്രായുധങ്ങള്‍ ധരിച്ചവരും,ദിവ്യമായ ഭൂഷണങ്ങള്‍ ധരിച്ചവരുമായിരുന്നു...
ഇത് കണ്ട ഭഗവാന്‍ അത്ഭുതപ്പെട്ടു(ഈ രൂപമാണ് നാരീരൂപത്തിലുള്ള നാരായണന്‍ - അമ്മേ നാരായണ )...വിഷ്ണു ചിഹ്നങ്ങളോട് കൂടിയ ഈ ദേവി ആരായിരിക്കും...വിഷ്ണുവിന്റെ അത്ഭുതം കണ്ട ദേവി പറഞ്ഞു അത്ഭുതപ്പെടെണ്ടതില്ല..സൃഷ്ടിയുടെ ആരംഭകാലങ്ങളിലെല്ലാം നാം ഇതേ രീതിയില്‍ കാണാരുള്ളതല്ലേ...നിര്‍ഗുണയും ,ഗുണാതീതയുമായ ആദിപരാശക്തിയുടെ പ്രാഭവം നിമിത്തം ഗുണസ്വരൂപികളായ നാം സൃഷ്ടിപ്രക്രിയയ്കായി പ്രകടമാകുന്നു..അങ്ങയെ അതിനു വേണ്ടി നിയോഗിക്കുവാനാണ് ഞാന്‍ സത്വഗുണ സ്വരൂപിയായ ശക്തിയായി ഇപ്പോള്‍ വന്നിരിക്കുന്നത് ...
കേട്ടുകൊള്‍ക...അങ്ങയുടെ നാഭിയില്‍ നിന്നും ബ്രഹ്മാവ് രജോഗുണ പ്രധാനിയായി ഉണ്ടാകും...ബ്രഹ്മാവ് രജോഗുണത്തിനു വഴിപ്പെട്ടു ഗത്യന്തരമില്ലാതെ ലോകത്തെ സൃഷിക്കും..ബ്രഹ്മാവിന്റെ നെട്ടിത്തടത്തില്‍നിന്നും രുദ്രന്‍ കോപത്തോടുകൂടി പ്രകടമാകും..ഇത് തമോഗുണസ്വരൂപമാണ് ...
ബ്രഹ്മാവ് സൃഷ്ടിച്ചതിനെയൊക്കെ തമോഗുണത്തിനടിപ്പെട്ടു രുദ്രന്‍ നശിപ്പിക്കും...സത്വഗുണപ്രധാനിയായ ഹേ വിഷ്ണു !..ബ്രഹ്മാവിന്റെ സൃഷ്ടിക്കും ,രുദ്രന്റെ സംഹാരത്തിനുമിടയിലുള്ള കാലം ഈ സൃഷ്ടിയെ അങ്ങ് വേണ്ടവണ്ണം സംരക്ഷിക്കുക..ഇതാണ് അങ്ങയുടെ കര്‍ത്തവ്യം...അതിനു അങ്ങനെ സഹായിക്കുന്ന സാത്വികശക്തിയാണ് ഞാന്‍ ...
ലോകസൃഷ്ടി ഉണ്ടായത് ഇപ്രകാരമാണ്...ഇതിന്റെയെല്ലാം ആധാരശില മൂലപ്രകൃതി മാത്രവും...ഇതുതന്നെയാണ് സാക്ഷാല്‍ ആദിപരാശക്തി...
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
No comments:
Post a Comment