Friday 20 January 2012

[www.keralites.net] ഈ വെബ്‌സൈറ്റിന്‌ ഇന്റര്‍നെറ്റ്‌ വേണ്ട; ഇതു 'രജനിപവര്‍'

 

ഈ വെബ്‌സൈറ്റിന്‌ ഇന്റര്‍നെറ്റ്‌ വേണ്ട; ഇതു 'രജനിപവര്‍'

Fun & Info @ Keralites.net

കൊല്‍ക്കത്ത: വെള്ളിത്തിരയിലെ സ്‌റ്റൈല്‍ മന്നന്റെ അമാനുഷിക പ്രകടനങ്ങള്‍ക്കു തൊങ്ങല്‍ചാര്‍ത്തി രജനിയുടെ പേരിലുള്ള വെബ്‌സൈറ്റും അദ്‌ഭുതച്ചെപ്പ്‌. അസാധ്യമായവ അനായാസം അവതരിപ്പിച്ച്‌ ആരാധകരെ വിസ്‌മയത്തിലാറാടിക്കുന്ന സൂപ്പര്‍ സ്‌റ്റാറിന്റെ വെബ്‌സൈറ്റ്‌ പ്രവര്‍ത്തിക്കാന്‍ ഇന്റര്‍നെറ്റ്‌ വേണ്ട, പകരം രജനിയുടെ 'പവര്‍' മാത്രം മതിയത്രേ!

രജനിയുടെ പേരില്‍ പ്രചരിക്കുന്ന അസംഖ്യം തമാശകളിലൊന്നാണെന്നു കരുതി സംഭവം എഴുതിത്തള്ളാന്‍ വരട്ടെ. സംശയമുള്ളവര്‍
www.allaboutrajni.com  എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക. അഡ്രസ്‌ ടൈപ്പ്‌ ചെയ്‌തുകഴിയുന്നതോടെ വെബ്‌സൈറ്റ്‌ കാണാനാകുമെങ്കിലും പ്രവേശിക്കണമെങ്കില്‍ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ വിഛേദിക്കാനാവും നിര്‍ദേശം ലഭിക്കുക.

ഇന്റര്‍നെറ്റ്‌ സ്‌പീഡ്‌ പൂജ്യമാകുന്നതോടെ രജനിയുടെ വെബ്‌സൈറ്റിലെ മായക്കാഴ്‌ചകള്‍ ആസ്വാദകര്‍ക്കായി തുറക്കുകയായി. സൈറ്റിന്റെ ഹോംപേജ്‌ തന്നെ ഒരു രജനിചിത്രംപോലെ വര്‍ണാഭമാണ്‌. കടുംനിറങ്ങളാല്‍ സമ്പന്നമായ വെബ്‌സൈറ്റിന്‌ കാതടപ്പിക്കുന്ന ശബ്‌ദഘോഷങ്ങളും രസകരമായ രേഖാചിത്രീകരണങ്ങളും രജനി തമാശകളും കൂടുതല്‍ ആകര്‍ഷകമാക്കുന്നു. താരത്തിന്റെ ചിത്രങ്ങളിലെ കിടിലന്‍ ഡയലോഗുകള്‍ക്കു സമാനമായവ വെബ്‌സൈറ്റിലുമുണ്ട്‌.

'അദ്ദേഹം ഒരു അമാനുഷനാണ്‌, ഇതൊരു സാധാരണ വെബ്‌സൈറ്റല്ല, ഇതിന്റെ പ്രവര്‍ത്തനം രജനിയുടെ ശക്‌തിയാലാണ്‌' തുടങ്ങിയ വാചകങ്ങളാണ്‌ സന്ദര്‍ശകരെ സ്വീകരിക്കുക. സൈറ്റിലൂടെ കണ്ണോടിക്കുന്നതിനിടെ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ പുനഃസ്‌ഥാപിക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ 'അയ്യോ, ഇത്‌ അപ്രതീക്ഷിതം, ബ്രൗസിംഗ്‌ തുടരാന്‍ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ വിഛേദിക്കൂ' എന്ന 'അണ്ണന്റെ ഡയലോഗ്‌' കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയും!

രജനിയുടെ ജീവിതകഥയും പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളും ഉള്‍പ്പെടെ സകലതും വെബ്‌സൈറ്റിലൂടെ കണ്ണോടിച്ചാല്‍ ലഭിക്കും.

▌│█║▌║│ █║║▌█
»+91 9447 1466 41«


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment