Friday 20 January 2012

[www.keralites.net] ഗാവോ വിശ്വസ്യ മാതര :

 

Fun & Info @ Keralites.net
പശു വെറുമൊരു ജിവി മാത്രമല്ല
ഗാവോ വിശ്വസ്യ മാതര : പശുവിനെ സമസ്ത വിശ്വത്തിന്റെയും മാതാവായിട്ടാണ് ഭാരതീയര്‍ വിശ്വസിച്ചു വരുന്നത് . ഗോമാതാവിന്റെ രൂപത്തില്‍ പ്രകൃതി തന്നെ വന്നു മാനവ വംശത്തെ സംരക്ഷിക്കുന്നു എന്നതാണ് വിശ്വാസം . നാം വളര്‍ത്തുന്ന പശുക്കള്‍ മുപ്പത്തിമുക്കോടി ദേവതകള്‍ , ദേവന്‍മാര്‍ കുടികൊള്ളുന്ന പുണ്യശരീരമാണ് .പശുവിനെ ആരാധിച്ചാല്‍ സമസ്ത ദേവന്മാരെയും പൂജിച്ചതിനു തുല്യമായി തീരുന്നു .

മാത : സര്‍വഭൂതാനാം ഗാവ : സര്‍വസുഖപ്രദാ :
പശു എല്ലാ ജീവജാലങ്ങളുടെയും മാതാവാണ് . സര്‍വ്വ സുഖപ്രദായിനിയുമാണ് . പശു രുദ്രന്റെ മാതാവും വസുക്കളുടെ പുത്രിയും ആദിത്യന്റെ അനന്തിരവളുമാണ് . പശുവിന്റെ മഹത്വത്തെകുറിച്ച് ഋഗ്വേദം , യജുര്‍വേദം , മഹാഭാരതം , ഇവയില്‍ പ്രതിപാദിക്കുന്നു . സപ്തതീര്‍ത്ഥങ്ങളിലും സ്‌നാനം ചെയ്ത ഫലം ഒരു പശുവിനെ തൊട്ടു തലോടിയാല്‍ ലഭിക്കുന്നതാണ് എന്നും മുപ്പത്തി മുക്കോടി ദേവദേവതകള്‍ പശുവില്‍ വസിക്കുന്നുട് എന്നും പുണ്യ പുരാണങ്ങള്‍ പറയുന്നു

ഗോവംശത്തിന്റെ പ്രതാപം കൊണ്ടാണ് ഭാരതത്തിലെ ഭൂമി സ്വര്‍ണം വിളയിചിരുന്നത് . അത് കൊണ്ടാണ് പശു സ്വര്‍ണ്ണപക്ഷി എന്ന് അറിയപ്പെട്ടിരുന്നത് . വൈദിക ധര്‍മ്മത്തിന്റെയും സനാതന ധര്‍മ്മത്തിന്റെയും അടിസ്ഥാനശിലകളായ പഞ്ചഗാരകങ്ങളില്‍ " ഗുരു . ഗായത്രി . ഗംഗ . ഗോമാത . ഗോവിന്ദന്‍" എന്നിവയില്‍ സുപ്രധാനമായ സ്ഥാനമാണ് ഗോമാതവിനു ഉള്ളത്

ഗോഹത്യ ബ്രഹ്മഹത്യക്ക് തുല്യമായി കരുതുന്നു . സുര്യചന്ദ്രന്മാരുടെ അംശങ്ങളില്‍ നിന്നും ഉല്‍ഭവിച്ചത് ആയത് കൊണ്ട് പശുവിന്റെ ദര്‍ശനം പാപ നാശകമാണ് . മോക്ഷം ആഗ്രഹിക്കുന്നവര്‍ക്ക് പശു വരദായനിയാണ് . പുരാണാതിഹാസങ്ങളും , വേദ ശാസ്ത്രങ്ങളും , ശ്രുതി – സ്മൃതികളും , ആധുനിക വൈദ്യശാസ്ത്രവും പശുവിന്റെയും പശു ഉല്പന്നങ്ങളുടെയും പ്രാധാന്യം മനസിലാക്കി ധര്‍മ്മ ശാസ്ത്രങ്ങള്‍ പശുവിനെ കാമധേനു എന്നാണു വിശേഷിപ്പിക്കുന്നത് . ഗോമാതാവിനെ ക്രൂരമായി കൊന്നു തിന്നത് മൂലം രാജ്യത്ത് ധര്‍മ്മ നാശവും , അരാജകത്വവും , മാറാരോഗങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം .

ഭൂമിയില്‍ ധര്‍മ്മം നശിച്ചു അധര്‍മ്മം കൊടികുത്തി വാഴുമ്പോള്‍ ഭൂമി ദേവി ഒരു പശുവിന്റെ രൂപം ധരിച്ചു ധര്‍മ്മ സംരക്ഷണത്തിനായി ബ്രഹ്മദേവന്റെ സന്നിധിയില്‍ എത്തുക പതിവാണ് . ഒരിക്കല്‍ ദേവലോകത്ത് വച്ച് ഋഷികളും ദേവകളും തമ്മില്‍ ഒരു വാഗ്വാദം നടന്നു . ഓരോത്തരും സ്വയം അവരാണ് ശ്രേഷ്ഠര്‍ , മഹാത്മാര്‍എന്ന് ധരിച്ചു . വ്യക്തമായ അഭിപ്രായം കിട്ടാന്‍ അവര്‍ വേദമാതാവിന്റെ അടുത്തെത്തി . ഇരു കൂട്ടരും അവരവരുടെ വാദങ്ങള്‍ വിശധീകരിക്കുവാന്‍ ദേവി ആവശ്യപ്പെട്ടു . ഒരു വിഭാഗം ധര്‍മ്മമാണ് ഉത്തമമെന്നും മറ്റൊരു കൂട്ടര്‍ കര്‍മ്മമാണ് ഉത്തമം എന്നും വാദിച്ചു . ഇരുകൂട്ടരുടെയും വാദം കേട്ട ശേഷം ഈ ലോകത്ത് മഹത്തും ശ്രേഷ്ഠവും ആയിട്ടുള്ളത് ഗോമതാവാണ് അതായത് പ്രപഞ്ചത്തിന്റെ മാതാവാണ് എന്ന് ധര്‍മ്മ ദേവി ഇരു കൂട്ടരോടുമായി പറഞ്ഞു .

ഇന്നും ഭാരതത്തില്‍ ഗോദാനം എന്നാ ചടങ്ങ് നടന്നു വരുന്നുട് . " ഭൂദാനം , വസ്ത്രദാനം , ദ്രവ്യദാനം , അന്നദാനം , ഗോദാനം" ഇവയില്‍ ഏറ്റവും ശ്രേഷ്ടമായത് ഗോദാനമാണ് . വിവാഹത്തോടു അനുബന്ധിച്ച് നല്‍കുന്ന ഗോദാനം സദ്‌ സന്താനലബ്ധിക്കു ഉത്തമാണ് എന്ന് വിശ്വസിച്ചു പോരുന്നു .

മറ്റു മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായി അതിന്റെ നട്ടെല്ലിലൂടെ സുര്യകേതു എന്നാ നാഡി പോവുന്നുട് . ഇത് സുര്യപ്രകാശത്തില്‍ അടങ്ങിയിരിക്കുന്ന സ്വര്‍ണ്ണശത്തെ ആഗീകരണം ചെയ്യുന്നു . ഇത് പശുവിന്റെ രക്തത്തിലും , പാലിലും , മൂത്രത്തിലും , ചാണകത്തിലും വന്നു ചേരുന്നു . അത് കൊണ്ടാണ് പശു ഉല്പന്നങ്ങള്‍ അതീവ ഔഷധമുള്ളവയായിത്തീരുന്നത് .

ബ്രഹ്മദേവന്‍ അമൃതപാനം ചെയ്ത വേളയില്‍ അദ്ദേഹത്തിന്റെ മുഖത്തില്‍ നിന്നും വന്ന പതയില്‍ നിന്നാണ് ഗോക്കളുടെ ഉത്പത്തി എന്ന് പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നു . ഭഗവാന്‍ ശ്രീകൃഷ്ണന്‍ന് സമ്പൂര്‍ണ്ണ സിദ്ധി ലഭിച്ചത് ഗോ ചരണങ്ങളില്‍ നിന്ന് തന്നെയാണ് . ആ സിദ്ധിയില്‍ നിന്നാണ് കര്‍മ ധീരരുടെ മന്ത്രമായ ഭഗവദ്‌ ഗീതയുടെ ഉല്‍ഭവം

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment