Friday, 20 January 2012

[www.keralites.net] ഇന്റര്‍നെറ്റ് അടിമത്തം തലച്ചോറില്‍ മാറ്റങ്ങളുണ്ടാക്കും

 

ഇന്റര്‍നെറ്റ് അടിമത്തം തലച്ചോറില്‍ മാറ്റങ്ങളുണ്ടാക്കും

ഒ.കെ.മുരളീകൃഷ്ണന്‍

Fun & Info @ Keralites.netമയക്കുമരുന്നിന് അടിമയാകുന്നതുപോലെയാണോ ഇന്റര്‍നെറ്റ് അടിമത്തം? ഒറ്റയടിക്ക് അല്ലെന്നുപറയാന്‍ കഴിയില്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. തലച്ചോറില്‍ രണ്ടും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്ക് സമാനതയുണ്ടെന്നതാണ് കാരണം.

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയാത്ത കുറേപേരുടെ തലച്ചോറ് പഠനവിധേയമാക്കിയ ചൈനീസ് ഗവേഷകരുടേതാണ് നിഗമനം.

ഇന്റര്‍നെറ്റ് അടിമത്തം എന്നത് ഇപ്പോള്‍ ചികിത്സയ്ക്ക് വിധേയമാക്കേണ്ട രോഗമായി വൈദ്യശാസ്ത്രം പരിഗണിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഗവേഷകരുടെ കണ്ടെത്തലിന്റെ പ്രാധാന്യം.

ഇന്റര്‍നെറ്റ് നോക്കുന്നത് നിയന്ത്രിക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമം പരാജയപ്പെടുന്നു എന്ന് സമ്മതിച്ചവരുടെ തലച്ചോറാണ് പഠനവിധേയമാക്കിയത്. പ്രത്യേക എം. ആര്‍. ഐ. സ്‌കാന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇവരുടെ തലച്ചോറിലെ വൈറ്റ് മാറ്ററില്‍ മാറ്റങ്ങള്‍ കണ്ടെത്തി. ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്ന സിഗ്‌നലുകള്‍വഹിക്കുന്ന തന്തുക്കളാണ് വൈറ്റ് മാറ്ററിലുള്ളത്. നാഡീതന്തുക്കള്‍ തലച്ചോറിന്റെ ചില ഭാഗങ്ങളുമായി ബന്ധപ്പെടുന്നിടങ്ങളില്‍ തടസ്സങ്ങളുണ്ടായതായി പഠനത്തില്‍ മനസ്സിലായി. വികാരങ്ങള്‍, തീരുമാനമെടുക്കല്‍, സംവേദന നിയന്ത്രണം തുടങ്ങിയ മേഖലകളുമായി ബന്ധിക്കുന്നിടത്താണ് വൈകല്യമുണ്ടായത്.

ലണ്ടനിലെ കിങ്‌സ് കോളേജിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സൈക്യാട്രിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വീഡിയോ ഗെയിമിന് അടിമകളായവരിലും സമാനമായ മാറ്റങ്ങള്‍ കണ്ടെത്തി.

ഇന്റര്‍നെറ്റ് അടിമത്തം: ലക്ഷണങ്ങള്‍

സദാസമയം ഇന്റര്‍നെറ്റിനെക്കുറിച്ചുള്ള ചിന്ത നിങ്ങള്‍ക്കുണ്ടോ?

കൂടുതല്‍ സമയം ഇന്റര്‍നെറ്റ് ഉപയോഗിച്ചാലേ തൃപ്തിവരികയുള്ളൂ എന്നു തോന്നുന്നുണ്ടോ?

ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നിരന്തരം പരാജയപ്പെടുന്നുണ്ടോ?

ഇന്റര്‍നെറ്റ് ഉപയോഗിക്കാതിരിക്കുമ്പോള്‍ വിഷാദം, ഉന്മേഷക്കുറവ്, അസ്വസ്ഥത ഇവ തോന്നുന്നുണ്ടോ?

ഉദ്ദേശിച്ചതിലധകം സമയം കമ്പ്യൂട്ടറിനുമുന്നില്‍ ചെലവഴിക്കുന്നുണ്ടോ?

തൊഴില്‍, വിദ്യാഭ്യാസം, ബന്ധങ്ങള്‍ തുടങ്ങിയ ഈ ശീലം കൊണ്ട് നഷ്ടമായിട്ടുണ്ടോ?

ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് കുടുംബാംഗങ്ങളോടോ കൗണ്‍സിലറോടോ കളവ് പറഞ്ഞിട്ടുണ്ടോ?

വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള മാര്‍ഗമായി ഇന്റര്‍നെറ്റിനെ കാണാറുണ്ടോ?

▌│█║▌║│ █║║▌█
»+91 9447 1466 41«


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment