മഴയും ചെളിയും പിന്നെ അടിയും - കോട്ടയം നസീര്‍
നല്ല മഴയും ചെളിയും പിന്നെ അടിയും... നീണ്ടു നിവര്‍ന്നു കിടക്കുന്ന ഇടുക്കിയേക്കുറിച്ച് എന്റെ ഓര്‍മകളില്‍ ആദ്യം ഓടിയെത്തുന്നത് ഇതാണ്. സംഭവം വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. കട്ടപ്പന ഭാഗത്ത് ഒരു പോഗ്രാമിനു വേണ്ടിയുള്ള യാത്ര. കോട്ടയത്തുനിന്ന് ഇടുക്കിയിലേക്കു സ്വാഗതം ചെയ്‌തതു തന്നെ മഴയാണ്. നനുത്ത മഴയുടെ തണുപ്പ് തന്ന ആലസ്യത്തിലായിരുന്നു എല്ലാവരും. കട്ടപ്പന എത്തിയതോടെ മഴയ്‌ക്ക് അല്‍പം ശമനമായി. പക്ഷേ വഴിയില്‍ എല്ലാം വെള്ളം കെട്ടി കിടക്കുന്നു. കട്ടപ്പനയില്‍ നിന്നു കുറേ അകലെയാണ് പോഗ്രാം നടക്കുന്ന സ്‌ഥലം.
അവിടേക്കുള്ള വഴിയിലേക്കു തിരിഞ്ഞതും എവിടെനിന്നോ ഒരു ബസ് പാഞ്ഞു ഞങ്ങളെ കടന്നുപോയി. വെറും ഒരു പോക്കായിരുന്നില്ല അത്. വഴിയിലെ ചെളിവെള്ളം മുഴുവന്‍ ഞങ്ങളുടെ ദേഹത്തും, വണ്ടിയ്‌ക്കകത്തുമായി. അതോടെ എല്ലാവര്‍ക്കും ദേഷ്യം ഇരച്ചെത്തി. പുറകില്‍ നിന്ന് ഞങ്ങളുടെ ട്രൂപ്പിലുള്ള പ്രസാദ് അലറിവിളിച്ചു. ചേയ്‌സ്.... അതു കേള്‍ക്കാന്‍ കാത്തുനിന്നപോലെ ഡ്രൈവറുടെ കാല് ആക്‌സിലേറ്ററില്‍.
ഇരുവശത്തേക്കും ചെളിവെള്ളം തെറുപ്പിച്ച് സിനിമാ സ്‌റ്റെല്‍ ചെയ്‌സിംഗ് . ഒടുവില്‍ ഒരു ജംഗ്‌ഷനിലിട്ട് ബസ് ഞങ്ങള്‍ തടഞ്ഞു നിര്‍ത്തി. ബസ് നിര്‍ത്തിയതും സുരേഷ്‌ഗോപി സ്‌റ്റൈലില്‍ പ്രസാദ് ചാടി ഡ്രൈവര്‍ക്കിട്ട് കൊടുത്തു അടി.
തിരികെ വന്ന് വണ്ടിയില്‍ കയറി. പിന്നെ ഞങ്ങള്‍ കാണുന്നത് വണ്ടിയ്‌ക്കു ചുറ്റും ഒരു പ്രകടനത്തിനുള്ള ആളെയാണ്. അവര്‍ക്കു ഞങ്ങളെ തല്ലണം. അവര്‍ പറയുന്ന വാക്കുകളില്‍ നിന്നാണ് കാര്യം മനസിലായത്. ആ റൂട്ടില്‍ കൂടി ഓടുന്ന ഏക ബസായിരുന്നു അത്. ആ ബസിന്റെ ഡ്രൈവറെ തല്ലിയവരെ തിരിച്ചു തല്ലാന്‍ വന്നതാണ്. ഒടുവില്‍ ഞങ്ങള്‍ ഇറങ്ങി കരഞ്ഞു കാലില്‍ പിടിച്ചു. അപ്പോള്‍ അവര്‍ ഒത്തുതീര്‍പ്പിനു തയാറായി. പക്ഷെ പ്രസാദിനെ അവര്‍ക്കു തല്ലണം. ബാക്കിയുള്ളവരെ വെറുതേ വിടാം. ഇതു കേട്ടതേ പ്രസാദ് ചാടി വണ്ടിക്കുള്ളില്‍ കയറി ഇരിപ്പായി.
ഒടുവില്‍ ഞങ്ങളുടെ അവസ്‌ഥ കണ്ടു ദയ തോന്നിയിട്ടാവണം ഇനി മേലില്‍ ദേഹത്തു ചള്ള തെറിച്ചാലും പ്രതികരിക്കില്ല എന്നു ഞങ്ങളുടെ കൈയില്‍നിന്നു ഉറപ്പുമേടിച്ചിട്ടാണവര്‍ വിട്ടത്. ചെളിവെള്ളത്തിന്റെ സംഭവം ഒക്കെയുണ്ടങ്കിലും ഇടുക്കിയുടെ ഏറ്റവും വലിയ അടുപ്പക്കാരനാണ് ഞാന്‍. ആരെയും ആകര്‍ഷിക്കുന്ന സുന്ദരകാഴ്‌ച്ചകളാണ് അവിടെയുള്ളത്.
അതുമാത്രമല്ല നെഞ്ചോടടുക്കി പിടിക്കാവുന്ന ഒരു പിടി നല്ല കൂട്ടുകാരുമുണ്ടവിടെ. അതിലൊരാള്‍ കോട്ടയത്തിന്റെ പേരു ഞാന്‍ എന്റെ പേരിനൊപ്പം ചേര്‍ത്തതുപോലെ ഇടുക്കിയുടെ പേര് സ്വന്തം പേരിനൊപ്പം ചേര്‍ത്ത സുഹൃത്താണ്. ഇപ്പോള്‍ നിങ്ങളുടെ മനസിലും ആ പേരൊടിയെത്തിയില്ലേ. അതു തന്നെ ജാഫര്‍ ഇടുക്കി . പണ്ട് വളരെക്കാലം മുന്‍പ് കൈയില്‍ മിമിക്രിയെന്ന സമ്പാദ്യവുമായി കോട്ടയംകാരന്‍ നസീര്‍ കലാഭവനില്‍ ചേരാന്‍ പുറപ്പെട്ട സമയം . എന്നാല്‍ ചെന്നെത്തിയത് കൊച്ചിയില്‍ ഒരു കൂട്ടം പുലികളായ മിമിക്രി ആര്‍ട്ടിസ്‌റ്റുകള്‍ ഒത്തു ചേര്‍ന്നിരിക്കുന്ന ഒരു ട്രൂപ്പിനു മുന്‍പില്‍. അകത്തുണ്ടായിരുന്നത് ജാഫറും സംഘവും.
നേരെ അകത്തേക്കു കയറി ആവശ്യമറിയിച്ചു. എനിക്ക് ട്രൂപ്പില്‍ ചേരണം. നിനക്കെന്തറിയാം കാട്ടാന്‍ പറഞ്ഞു. എനിക്ക് അറിയാവുന്ന നമ്പരുകള്‍ ഞാന്‍ കാണിച്ചു. പൊട്ടിച്ചിരിയോടെ ആദ്യം എന്നെ എത്തി കെട്ടിപ്പിടിച്ചത് ജാഫറാണ്. ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും സിനിമയിലെത്തി. ഇന്നും ആ ബന്ധം തുടരുന്നു.
ഇടുക്കിയിലെത്തിയാല്‍ ജാഫറിക്കായെ വിളിക്കാതെ ഇപ്പോഴും യാത്രയില്ല. ജാഫറിനൊപ്പം അവിടെ ആത്മബന്ധമുള്ള മറ്റൊരാളാണ് ഇടുക്കി രാജന്‍. ഞങ്ങള്‍ പോഗ്രാമിനു പോകുമ്പോള്‍ പരിപാടിയുടെ അനൗണ്‍സ്‌മെന്റ് ഏല്‍പിക്കുക രാജനെയാണ്. ആളുകളെ പിടിച്ചിരുത്തുന്ന ശബ്‌ദമാണ്. അങ്ങനെ ഒരുപിടി നല്ല സുഹൃത്തുക്കള്‍ . ഇവരൊക്കെയുള്ളപ്പോള്‍ എങ്ങനെ ഞാന്‍ മറക്കും ഇടുക്കിയെ.
തയാറാക്കിയത്-എം.എസ്.സന്ദീപ്
║ ▌│█║▌║│ █║║▌█ ║
╚»+91 9447 1466 41«╝
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment