Tuesday, 6 December 2011

RE: [www.keralites.net] ഇന്ത്യ ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയാകും: സി.രംഗരാജന്‍ !!!!!!!

 


Agree with you 100%. The real reason for suicides, I don't think it is ag. loan. All the veg. we eat, rice, chicken...are coming from outside. And we are complaining about high price! A milk farmer with Rs 20000 bank loan did suicide! Did the price of milk went down in Wynadu? Some local politicians give wrong advice to farmers that all loans will be written off! Govt. also encouraging suicide by writing off the loans of those who did suicide!(Of course, govt. has no other choice)  Bank employees are just doing their duty, or they will be in trouble...

കര്‍ഷകത്തൊഴിലാളികളുമാ Rs 300 to 400 / day! Why did they suicide?

High marriage expenses, unaffordable life styles, high price and high consumption of alcohol...

Farmers, Please produce what we need... Inflation in India is above 10%, because we are not producing enough of what we need.

Rajan Mathew, Dallas




To: Keralites@yahoogroups.com
From: abhiman004@yahoo.co.in
Date: Tue, 6 Dec 2011 17:36:01 +0530
Subject: Re: [www.keralites.net] ഇന്ത്യ ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയാകും: സി.രംഗരാജന്‍ !!!!!!!

 

മാതൃഭൂമി പത്രത്തില്‍ (22/11/2011) മൂന്നു കര്‍ഷക ആത്മഹത്യകളെപ്പറ്റി പറയുന്നുണ്ട്‌. ആത്മഹത്യ ചെയ്തവര്‍ ഏതെങ്കിലും ബാങ്കില്‍ നിന്നും വായ്പയെടുത്തവരാണെങ്കി ല്‍ ബാങ്കുകാരായി കുറ്റക്കാര്‍. ആരു പ്രതിപക്ഷത്താണെങ്കിലും അതു ഭരണപക്ഷത്തിന്റെ വീഴ്ച്ചയെന്നാണ്‌ പ്രതിപക്ഷത്തിന്റെ നിലപാട്‌. ഇന്നത്തെ മൂന്ന് ആത്മഹത്യകളെ മാത്രം വിലയിരുത്താം. ഭേദമാവാത്ത രോഗം, അപകടങ്ങളിലോ മറ്റോ പറ്റിയ ഗുരുതമായ അംഗവൈകല്യം ഇതൊന്നുമല്ലാതെ കൃഷി പോയതിനും കടം കേറിയതിനും മറ്റും ആത്മഹത്യ ചെയ്യുന്നത്‌ വളരെ ചീപ്പ്‌ ആണെന്ന അഭിപ്രായമാണ്‌ ഇതെഴുതുന്നയാള്‍ക്ക്‌ .

ആദ്യത്തെയാള്‍ക്ക്‌ സ്വന്തമായി രണ്ടരയേക്കര്‍ സ്ഥലമുണ്ട്‌. അതില്‍ കൃഷി ചെയ്യുന്നത്‌ കൂടാതെ ഒരേക്കര്‍ ഭൂമി പാട്ടത്തിനെടുത്ത്‌ ഇഞ്ചിക്കൃഷി ചെയ്തിരുന്നു. എന്റെ അഭിപ്രായത്തില്‍ ഒരു മാതിരി തൃപ്തിയോടെ ജീവിക്കാന്‍ അത്രയും സ്ഥലത്ത്‌ സ്വന്തം നിലയ്ക്ക്‌ കൃഷി നടത്തിയാല്‍ മതിയാവും. ഒന്നര വര്‍ഷം മുമ്പെടുത്ത രണ്ട്‌ ലക്ഷം രൂപയുടെ കാര്‍ഷികവായ്പ്പയായിരു നു അദ്ദേഹത്തിന്‌ ഉണ്ടായിരുന്നത്‌. കേരളത്തില്‍ സ്വന്തമായി രണ്ടരയേക്കര്‍ സ്ഥലമുള്ളയാള്‍ രണ്ട്‌ ലക്ഷം രൂപയുടെ വായ്പതിരിച്ചടയ്ക്കാന്‍ സ്വല്‍പം സ്ഥലം വില്‍ക്കാതെ ആത്മഹത്യ ചെയ്തത്‌ ബാങ്കുകാരുടെ കുറ്റം കൊണ്ടാണെന്ന് ഞാന്‍ കരുതുന്നില്ല.

രണ്ടാമത് തെയാള്‍ക്ക്‌ ഒരു ലക്ഷത്തിലേറെ കടമുണ്ടായിരുന്നു, രണ്ടു പെണ്മക്കളെ വിവാഹം ചെയ്തയച്ചതിനാല്‍ സാമ്പത്തികബാധ്യതയുണ് ടായിരുന്നു.

മൂന്നാമത് തെയാള്‍ 50 സെന്റ്‌ സ്ഥലവും വീടും പണയം വച്ച്‌ അന്‍പതിനായിരം രൂപ വായ്പയെടുത്തു. (അത്രയും വലിയ വായ്പ കാര്‍ഷിക വായ്പ്പയായിരിക്കില്ല .) അദ്ദേഹത്തിനും മകളുടെ വിവാഹത്തെ തുടര്‍ന്ന് വന്‍ സാമ്പത്തിക ബാധ്യതയായിരുന്നത്രേ.

മരിച്ചവരോടുള്ള സകലബഹുമാനവും നിലനിര്‍ത്തിക്കൊണ്ട്‌ പറയട്ടേ, ആരാണ്‌ ഈ മരണങ്ങള്‍ക്ക്‌ ഉത്തരവാദി. പെണ്മക്കളുടെ വിവാഹം എന്തുകൊണ്ടാണ്‌ സാമ്പത്തിക ബാധ്യതയാവുന്നത്‌? എങ്ങനെയാണ്‌ ബാങ്കുകാര്‍ ഇത്തരം മരണങ്ങള്‍ക്ക്‌ ഉത്തരവാദികളാവേണ്ടത്‌ ? അടുത്തുള്ള വീട്ടിലെ അബ്കാരിയും കള്ളപ്പണക്കാരനും എയിഡഡ്‌ സ്കൂള്‍ അധ്യാപകനും മക്കളുടെ വിവാഹം നടത്തുന്നത്‌ കണ്ട്‌ ആ മോടിയോട്‌ മല്‍സരിക്കുകയാണോ അതിനു പാങ്ങില്ലാത്തവന്‍ ചെയ്യേണ്ടത്‌. കുടുംബത്തിന്‌ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന രീതിയില്‍ ഒരു വിവാഹം വേണ്ടെന്ന് പെണ്‍മക്കള്‍ക്ക്‌ പറയാനാവില്ലേ. അതെങ്ങനെ? വിവാഹത്തിനു മുന്‍പ്‌ എതിര്‍ലിംഗക്കാരനായ ഒരാളോടു സംസാരിക്കാനോ പരിചയപ്പെടാനോ ഇവിടെ പാടില്ലല്ലോ, മോറല്‍ പോലീസുണ്ടല്ലോ. എന്നിട്ട്‌ പെണ്ണുകാണലും ചായകുടിയും സ്ത്രീധനമുറപ്പിച്ചുള് ള കച്ചവടവുമായി, നമ്മുടെ നിലയെന്തുമാവട്ടേ അയല്‍ക്കാരന്‍ നടത്തിയതേക്കാള്‍ ഗമയില്‍ മോളുടെ വിവാഹവും നടത്തി, അതിനായി ഒരു കാര്‍ഷികവായ്പയും സംഘടിപ്പിച്ച്‌, ഗതിയില്ലാതെ, മിത്യാഭിമാനം സംരക്ഷിക്കാന്‍ ജീവനൊടുക്കുന്നത്‌, കഷ്ടം തന്നെ.

ബാങ്കുകാര്‍ വായ്പ നല്‍കുന്നത്‌ പലിശയടക്കം തിരിച്ചുപിടിക്കാന്‍ തന്നെയാണ്‌. പണം നിക്ഷേപിച്ചവന്‍ വരുമ്പോള്‍, വായ്പയെടുത്തയാള്‍ തിരിച്ചടച്ചില്ല, അത്‌ അടയ്ക്കുമ്പോള്‍ തരാം എന്നു പറയാനാവില്ലല്ലോ. കൃത്യമായി തിരിച്ചടച്ചവരെ പറ്റിച്ച്‌ ഒന്നും അടയ്ക്കാത്തവര്‍ക്ക്‌ മാത്രമാണ്‌ കഴിഞ്ഞതവണ വായ്പ എഴുതിത്തള്ളിക്കിട്ടി യത്‌. അതുകാരണം കൃത്യമായി തിരിച്ചടയ്ക്കാന്‍ ആര്‍ക്കും താത്പര്യവുമില്ല. അടയ്ക്കാന്‍ പറഞ്ഞുചെല്ലുന്ന ബാങ്കുദ്യോഗസ്ഥരെ തടയുക, ചീത്ത പറയുക എന്നിവയും സാധാരണം.

ആത്മഹത്യ ചെയ്ത കര്‍ഷകന്റെ വായ്പ എഴുതിത്തള്ളുന്നത്‌, കടത്തിലായവരെ വീണ്ടും ആത്മഹത്യചെയ്യാന്‍ പ്രേരിപ്പിക്കുണ്ടാവി ല്ലേ. അപ്പോള്‍ സര്‍ക്കാര്‍ നിലപാട്‌ ജനവിരുദ്ധമാണെന്നു വരും.




If Govt. can't protect farmers what is the use being No. # 3 .
Tunisia was well ahead in economic growth. But their presidents had to run away from his county.
 
ഇന്ത്യയില്‍ കാര്‍ഷികപ്രതിസന്ധി ആരംഭിച്ചത് ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണനയങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയതോടെയാണ്. 1990കളില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. 1995 മുതല്‍ 2010 വരെ 2,56,913 കര്‍ഷകര്‍ ജീവനൊടുക്കിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പറയുന്നത്. കേരളത്തില്‍ 1995 മുതല്‍ 2000 വരെ കര്‍ഷക ആത്മഹത്യ ഇല്ലായിരുന്നു. 2006ല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയതോടെ കര്‍ഷക ആത്മഹത്യ തീര്‍ത്തും ഇല്ലാതായി. കാര്‍ഷിക കടാശ്വാസനിയമം, കിസാന്‍ അഭിമാന്‍ എന്ന കര്‍ഷക ഇന്‍ഷുറന്‍സ് പദ്ധതി, പ്രതിസന്ധിയിലായ കര്‍ഷക കുടുംബങ്ങള്‍ക്ക് 50,000 ധനസഹായം, കാര്‍ഷിക കടം എഴുതിത്തള്ളല്‍ എന്നിവയിലൂടെയാണ് കര്‍ഷക ആത്മഹത്യ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതികള്‍ കേരളത്തിലെ കാര്‍ഷികപ്രതിസന്ധി ഇല്ലാതാക്കാന്‍ കഴിഞ്ഞതായി കേന്ദ്ര യുപിഎ സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. ഇപ്പോള്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കടം ഒരു ലക്ഷംമുതല്‍ അഞ്ചുലക്ഷംവരെയാണ്. ഈ കടം കൊണ്ട് മാത്രമല്ല കര്‍ഷകര്‍ ജീവനൊടുക്കിയത്; കാര്‍ഷികവൃത്തി കൊണ്ട് ഇനി ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന് മനസ്സിലായപ്പോള്‍ ഗത്യന്തരമില്ലാതെ ആത്മഹത്യ ചെയ്യുകയായിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കര്‍ഷകര്‍ക്കുണ്ടായിരുന്ന ആത്മവിശ്വാസം ഇപ്പോള്‍ നഷ്ടമായി. ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യയില്‍ മുന്നില്‍ നില്‍ക്കുന്ന മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന്റെയോ ബിജെപിയുടെയോ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ഭരിക്കുന്നവയാണ്. ഓരോ സംസ്ഥാനത്തും സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന ജില്ലകളിലാണ് കാര്‍ഷികപ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. കേരളത്തില്‍ വയനാട്, ഇടുക്കി, പാലക്കാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷം. വയനാടിന്റെ കാര്യം എടുക്കുകയാണെങ്കില്‍ കേരളത്തില്‍ ആകെയുള്ള 3.64 ലക്ഷം ആദിവാസികളില്‍ 37 ശതമാനം പേരും വസിക്കുന്നത് വയനാട്ടിലാണ്. ഇവരില്‍ ഭൂരിഭാഗവും കര്‍ഷകത്തൊഴിലാളികളുമാണ്. കാര്‍ഷികപ്രതിസന്ധി കര്‍ഷകനെ ആത്മഹത്യയിലേക്ക് നയിക്കുമ്പോള്‍ ആ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ എങ്ങനെ ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ. കേരളത്തിലെ 14 ജില്ലകളെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ചാല്‍ വയനാടിന്റെ സ്ഥാനം 13 ആണ്. കര്‍ഷകരായോ കര്‍ഷകത്തൊഴിലാളികളായോ ഉപജീവനം കണ്ടെത്തുന്നവര്‍ കേരളത്തില്‍ 22 ശതമാനം മാത്രമാണ്. എന്നാല്‍ , വയനാടിന്റെ കണക്കെടുത്താല്‍ ഈ വിഭാഗം 48 ശതമാനമുണ്ട്. ആഗോളവല്‍ക്കരണം നടപ്പാക്കിയ എല്ലാ രാജ്യങ്ങളിലും അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വന്നത് തൊഴിലാളികളും കര്‍ഷകരുമാണ്. ഇവിടെയും അതുതന്നെയാണ് സംഭവിച്ചത്. വയനാട്ടില്‍ കൃഷി ചെയ്യുന്ന പ്രധാന വിളകള്‍ കാപ്പി, വാഴ, കുരുമുളക്, ഇഞ്ചി, അടയ്ക്ക, നെല്ല് തുടങ്ങിയവയാണ്. കേരളത്തില്‍ കാപ്പി കൃഷിയുടെ 80 ശതമാനവും കുരുമുളകിന്റെ 10 ശതമാനവും ഇഞ്ചി കൃഷിയുടെ 55 ശതമാനവും വയനാട്ടിലാണ്. വാഴകൃഷിയില്‍ പാലക്കാട് കഴിഞ്ഞാല്‍ രണ്ടാംസ്ഥാനം വയനാടിനാണ്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ് വയനാട്ടിലെ പരമ്പരാഗത വിളകളെ തകര്‍ത്തത്. 1991 മുതല്‍ നടപ്പാക്കി വരുന്ന ആഗോളവല്‍ക്കരണനയത്തിന്റെയും 1994ലെ ലോക വ്യാപാരകരാറിന്റെയും ഫലമായി കാപ്പി, കുരുമുളക് എന്നിവയുടെ ഇറക്കുമതി തീരുവ ഗണ്യമായി വെട്ടിക്കുറയ്ക്കുകയും നിയന്ത്രണങ്ങള്‍ എടുത്തുകളയുകയുംചെയ്തു. 1999ല്‍ 160 രൂപ വിലയുണ്ടായിരുന്ന കുരുമുളകിന് 2004ല്‍ 61 രൂപയായി കുറഞ്ഞു. ഒരു കിലോഗ്രാം കാപ്പിക്കുരുവിന്റെ വില 70 രൂപയില്‍നിന്ന് 30 രൂപയായി കുറഞ്ഞു. കേരളത്തിലെ കുരുമുളകിനോടൊപ്പം ലോകകമ്പോളത്തിലും ഇന്ത്യന്‍ കമ്പോളത്തിലും മത്സരിക്കുന്നത് വിയറ്റ്നാം ആണ്. വിയറ്റ്നാമില്‍ ഒരു ഹെക്ടറില്‍നിന്നും 3098 കിലോഗ്രാം കുരുമുളക് ലഭിക്കുമ്പോള്‍ കേരളത്തില്‍ 231 കിലോ മാത്രമാണ് ലഭിക്കുന്നത്. കാപ്പിയുടെ ഉല്‍പ്പാദനത്തില്‍ വിയറ്റ്നാമിന് ലോകത്ത് രണ്ടാംസ്ഥാനമാണുള്ളത്. കേരളത്തില്‍ ഒരു ഹെക്ടറില്‍നിന്ന് 844 കിലോ കാപ്പിക്കുരു കിട്ടുമ്പോള്‍ വിയറ്റ്നാമില്‍ 2332 കിലോ കിട്ടുന്നു. ഇങ്ങനെയുള്ള അസന്തുലിത കമ്പോളത്തില്‍ മത്സരിക്കാന്‍ കഴിയാതെ വന്നതോടെയാണ് കര്‍ഷകര്‍ കാപ്പിയും കുരുമുളകും വിട്ട് വാഴ, ഇഞ്ചി തുടങ്ങിയ കൃഷികളിലേക്ക് തിരിഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കാര്‍ഷികമേഖലയ്ക്കുള്ള പൊതുനിക്ഷേപം ഗണ്യമായി വെട്ടിക്കുറച്ചപ്പോള്‍ കമുകിനുള്ള മഹാളിരോഗം, കുരുമുളകിന്റെ ദ്രുതവാട്ടം തുടങ്ങിയ രോഗങ്ങളെക്കുറിച്ച് പഠിക്കുന്നതിനും പ്രതിവിധി നിര്‍ദേശിക്കുന്നതിനും വിദഗ്ധര്‍ ഇല്ലാതെയായി. ഇങ്ങനെയാണ് കുരുമുളക്, കാപ്പി, അടയ്ക്ക കൃഷികള്‍ വയനാട്ടില്‍ ശോഷിച്ചുപോയത്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതിതീരുവ വളരെയധികം കുറച്ചതും ഇറക്കുമതി നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതും കാപ്പി, കുരുമുളക് തുടങ്ങിയവയുടെ വിലയിടിയാന്‍ കാരണമായി. 2009ല്‍ കേന്ദ്രസര്‍ക്കാര്‍ ആസിയാന്‍ കരാറില്‍ ഒപ്പുവെച്ചത് ഏറ്റവുമധികം ബാധിച്ചത് കാപ്പി-കുരുമുളക് കര്‍ഷകരെയാണ്. കേരളത്തില്‍നിന്നും ഇത്തരം കര്‍ഷകര്‍ പാടെ തുടച്ചുനീക്കപ്പെടാന്‍ ഇടയാക്കുന്നതാണ് ആസിയാന്‍ കരാര്‍ . വയല്‍ പാട്ടത്തിനെടുത്താണ് കര്‍ഷകര്‍ വാഴയും ഇഞ്ചിയും പച്ചക്കറിയും കൃഷി ചെയ്യാന്‍ തുടങ്ങിയത്. ഒരേക്കര്‍ നെല്‍പ്പാടത്തിന് വര്‍ഷം 12,000 രൂപമുതല്‍ 15,000 രൂപവരെ പാട്ടത്തുക നല്‍കണം. കൂടാതെ, ഏറ്റവും കുറഞ്ഞത് ഒരു മൂട് വാഴയ്ക്ക് 200 ഗ്രാം വച്ച് ആറുപ്രാവശ്യം രാസവളമിടണം. ചാണകം, ചാരം, അണുനാശിനികള്‍ വേറെയും. വിലനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞതോടെ രാസവളത്തിന്റെ വില വന്‍തോതില്‍ വര്‍ധിച്ചു. എട്ട് കിലോ വരുന്ന ഏത്തക്കുലയ്ക്ക് കഴിഞ്ഞവര്‍ഷം 150 രൂപ കിട്ടിയ സ്ഥാനത്ത് ഇപ്പോള്‍ 100 രൂപപോലും കിട്ടുന്നില്ല. കൂടാതെ, പല രോഗങ്ങളും വാഴയെ ബാധിക്കുന്നു. ഇഞ്ചിക്ക് കഴിഞ്ഞവര്‍ഷം ഒരു ചാക്കിന് 2000 രൂപ കിട്ടിയിരുന്നു. ഇപ്പോള്‍ 1000 രൂപയ്ക്കും താഴെയാണ് ലഭിക്കുന്നത്. നല്ലൊരു ശതമാനം കര്‍ഷകര്‍ കര്‍ണാടകയില്‍ പോയി വയല്‍ പാട്ടത്തിനെടുത്ത് ഇഞ്ചി കൃഷി ചെയ്യുന്നുണ്ട്. ഒരു ഭാഗത്ത് രാസവളത്തിന്റെ വില വര്‍ധന, മറുഭാഗത്ത് ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയും. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ സര്‍ക്കാരില്‍നിന്ന് എന്തെങ്കിലും സഹായം പ്രതീക്ഷിക്കും. എന്നാല്‍ , യുഡിഎഫ് സര്‍ക്കാര്‍ ഇതൊന്നും കണ്ടതായിപ്പോലും നടിക്കുന്നില്ല. മാത്രമല്ല ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങളെ കൃഷിമന്ത്രി പരസ്യമായി അപമാനിക്കുകയും ചെയ്യുന്നു. പ്രതിസന്ധിയില്‍പെട്ട് കടം തിരിച്ചടക്കുന്നത് പോയിട്ട് നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക് വായ്പ പുതുക്കി നല്‍കുന്നതിനുപകരം പലിശനിരക്ക് ഉയര്‍ത്തുകയും വായ്പാസഹായം നിഷേധിക്കുകയുമാണ് ബാങ്കുകള്‍ ചെയ്യുന്നത്. ഇതിന് പുറമേ പ്രതികാരനടപടികളുമായി കര്‍ഷകരുടെ മേല്‍ ബാങ്കുകള്‍ യുദ്ധപ്രഖ്യാപനവും നടത്തുന്നു. തമിഴ്നാട്ടില്‍നിന്നുള്ള വട്ടിപലിശക്കാര്‍ വീടിനുമുന്നില്‍ നില്‍ക്കുന്നത് കണ്ടാണ് പല കൃഷിക്കാരും ഉണരുന്നതുതന്നെ. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ വ്യവസായവല്‍ക്കരണത്തിനാവശ്യമായ അസംസ്കൃതവസ്തുക്കളും മൂലധനവും നല്‍കിയ കാര്‍ഷികമേഖലയെ ഇന്ന് ആഗോളമൂലധനത്തിന് ആവശ്യമില്ല. 60 കോടിയോളം വരുന്ന കര്‍ഷക- കര്‍ഷകത്തൊഴിലാളികള്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഭവങ്ങള്‍ നാലോ അഞ്ചോ ബഹുരാഷ്ട്രകുത്തക കമ്പനികളെ കൊണ്ട് ഉല്‍പ്പാദിപ്പിച്ച് കാര്‍ഷിക കമ്പോളം മുതലാളിത്തവല്‍ക്കരിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നയം. ഇതിന് തടസ്സം നില്‍ക്കുന്ന ശത്രുക്കളായിട്ടാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകജനതയെ കാണുന്നത്. ഈ വിഭാഗത്തെ കാര്‍ഷികമേഖലയില്‍നിന്ന് ഓടിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാസവളത്തിനുള്ള സബ്സിഡി പിന്‍വലിച്ചതും ഇറക്കുമതി നിയന്ത്രണങ്ങള്‍ ഇല്ലാതാക്കി വിത്ത്, ഉല്‍പ്പാദനം, വിപണനം എന്നീ മേഖലകളില്‍ വമ്പന്‍ കുത്തകകള്‍ക്ക് അവസരം നല്‍കുന്നതും. കേന്ദ്രസര്‍ക്കാര്‍ നടത്തിയ പഠനം വെളിപ്പെടുത്തിയത് 50 ശതമാനം കര്‍ഷകരും കാര്‍ഷികമേഖല വിടാന്‍ തയ്യാറെടുത്തുകഴിഞ്ഞുവെന്നാണ്. ശേഷിക്കുന്ന 50 ശതമാനത്തെക്കൂടി ഇടിച്ചും തൊഴിച്ചും പുറത്താക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണ്. അതിന് സഹായകരമായ നിലപാടാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും സ്വീകരിക്കുന്നത്.

From: abhi mathew <abhiman004@yahoo.co.in>
To: Keralites <Keralites@yahoogroups.com>
Sent: Sunday, December 4, 2011 7:55 PM
Subject: [www.keralites.net] ഇന്ത്യ ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയാകും: സി.രംഗരാജന്‍ !!!!!!!
 
Fun & Info @ Keralites.net അടുത്ത ഒന്നര - രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യ ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയായി മാറുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ സി.രംഗരാജന്‍. കോഴിക്കോട് സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം 'മാതൃഭൂമി'ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ശരാശരി 8.5 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം 8.6 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷങ്ങളില്‍ ഒമ്പത് ശതമാനം വളര്‍ച്ച നേടാന്‍ രാജ്യത്തിന് ശേഷിയുണ്ട്. അടുത്ത ഒരു പതിറ്റാണ്ട് ഈ വളര്‍ച്ച നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ഇന്ത്യയുടെ മുന്നേറ്റം വേഗത്തിലായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ കൂടിയായ രംഗരാജന്‍ പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചും പണപ്പെരുപ്പത്തെക്കുറിച്ചും രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെക്കുറിച്ചുമൊക്കെ അദ്ദേഹം വിശദമായി സംസാരിച്ചു. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍:

? ഒമ്പത് ശതമാനം സാമ്പത്തിക വളര്‍ച്ച എങ്ങനെ സാധ്യമാകും
= ഇന്ത്യയുടെ സമ്പാദ്യനിരക്ക് മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 34 ശതമാനവും നിക്ഷേപം 36 ശതമാനവും കടന്നിട്ടുണ്ട്. ഒമ്പത് ശതമാനം സാമ്പത്തിക വളര്‍ച്ച എന്ന ലക്ഷ്യം ഇത് എളുപ്പമാക്കും. 2008-09 സാമ്പത്തിക വര്‍ഷത്തില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് വളര്‍ച്ച 6.7 ശതമാനമായി കുറഞ്ഞെങ്കിലും അതിന് മുമ്പ് തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളില്‍ ഒമ്പതു ശതമാനത്തിലേറെ വളര്‍ച്ച കൈവരിച്ചിരുന്നു എന്ന കാര്യം മറക്കരുത്. അടുത്ത വര്‍ഷത്തോടെ വളര്‍ച്ചാനിരക്ക് ആ നിലയിലേക്ക് തിരിച്ചെത്തും.

? ഇതുകൊണ്ട് മാത്രം ഇന്ത്യ ലോക ശക്തിയാകുമോ
= ലോക സാമ്പത്തിക ശക്തിയായി വളരാന്‍ കാര്‍ഷിക മേഖലയും ഊര്‍ജ മേഖലയും മുന്നേറേണ്ടതുണ്ട്. കാര്‍ഷിക ഉത്പാദനം മെച്ചപ്പെടേണ്ടത് അത്യാവശ്യമാണ്. കാര്‍ഷിക വളര്‍ച്ച നാല്- അഞ്ച് ശതമാനത്തിന് മുകളിലെത്തണം. ഇതിന് ഒട്ടേറെ നടപടികള്‍ ആവശ്യമാണ്. കാര്‍ഷിക സാങ്കേതിക വിദ്യ, ഉന്നതനിലവാരത്തിലുള്ള വിത്തുകള്‍ എന്നിവ വികസിപ്പിച്ചാല്‍ തന്നെ നല്ല മുന്നേറ്റം ഈ രംഗത്ത് കൈവരിക്കാന്‍ കഴിയും. കര്‍ഷകര്‍ക്കുള്ള വായ്പാ വിതരണ സംവിധാനവും കാര്യക്ഷമമാക്കണം. ഉത്പാദനം കൂട്ടുന്നതോടൊപ്പം തന്നെ അവ ഫലപ്രദമായി വിതരണം ചെയ്യാന്‍ സംവിധാനം ഒരുക്കണം. ഇതിനായി ഭദ്രതയുള്ള ഭക്ഷ്യശൃംഖല കെട്ടിപ്പടുക്കേണ്ടതുണ്ട്. മികച്ച വിപണി ഒരുക്കലും അത്യാവശ്യമാണ്. വൈദ്യുതി ഉത്പാദനത്തില്‍ നാം ഇപ്പോഴും പിന്നിലാണ്. ഇത് രാജ്യത്തിന്റെ വളര്‍ച്ചയില്‍ വെല്ലുവിളിയായി അവശേഷിക്കുന്നു. എന്നാല്‍ വൈദ്യുതി ഉത്പാദനം കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് മെച്ചപ്പെട്ടിട്ടുണ്ട്. ഇത് ശുഭസൂചനയാണ്. വരും വര്‍ഷങ്ങളില്‍ വൈദ്യുതി ഉത്പാദനത്തിലെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയണം.

? ഇതൊക്കെ കൊണ്ട് ദരിദ്രരുടെ എണ്ണം കുറയുമെന്ന് കരുതാമോ

= ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അര്‍ത്ഥവത്താക്കൂ. പ്ലാനിങ് കമ്മിഷന്റെ കണക്കുകള്‍ അനുസരിച്ച് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം കുറയുന്നുണ്ട്. 1993-94ല്‍ 36 ശതമാനമായിരുന്നത് 2004-05ല്‍ 27.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് ഉയര്‍ന്ന നിരക്കു തന്നെയാണ്. സമ്പൂര്‍ണ ദാരിദ്ര്യനിര്‍മാര്‍ജനം ഇനിയും അകലെയാണ്.


? ഭക്ഷ്യസുരക്ഷയ്ക്കായി എന്തൊക്കെ നടപടികളാണ് കൈക്കൊള്ളുന്നത്
= ഭക്ഷ്യസുരക്ഷ ഇന്ത്യയെപ്പോലൊരു രാജ്യത്തെ സംബന്ധിച്ചി ടത്തോളം അത്യന്താപേക്ഷിതമാണ്. ആവശ്യത്തിനുള്ള ഭക്ഷ്യോത്പന്നം ന്യായമായ വിലയ്ക്ക് ലഭ്യമാക്കണം. ഭക്ഷ്യ ഉത്പാദനം ഉയര്‍ത്തുന്നതോടൊപ്പം സംഭരണം ശക്തിപ്പെടുത്തണം. രാജ്യത്തെ പൊതുവിതരണ സംവിധാനത്തില്‍ ഒട്ടേറെ പോരായ്മകളുണ്ട്. ഇത് പരിഹരിച്ചാല്‍ തന്നെ കുറേ മാറ്റമുണ്ടാവും.

? പണപ്പെരുപ്പം ഇപ്പോഴും ഉയര്‍ന്ന നിലയില്‍ തന്നെയാണല്ലോ
= കഴിഞ്ഞ രണ്ട് വര്‍ഷമായി പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. മുന്‍വര്‍ഷങ്ങളില്‍ ധാന്യവിലയിലെ വര്‍ധനവായിരുന്നു വില്ലനെങ്കില്‍ ഈ വര്‍ഷം പച്ചക്കറി, പഴം, പാല്‍, മുട്ട എന്നിവയുടെയൊക്കെ വില ഉയര്‍ന്നതാണ് നിരക്ക് ഉയരാന്‍ ഇടയാക്കിയത്. എന്നാല്‍ പച്ചക്കറി വില ഇപ്പോള്‍ കുറയാന്‍ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മാര്‍ച്ച് മാസത്തിലെ പണപ്പെരുപ്പം 7.5 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇത് സുരക്ഷിതമായ നിരക്കാണെന്ന് കരുതുന്നില്ല. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ നിരക്ക് ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4-5 ശതമാനത്തിലേക്കെങ്കിലും ഇത് താഴേണ്ടതുണ്ട്.

? ക്രൂഡോയില്‍ വിലയും ഉയര്‍ന്ന നിരക്കില്‍ തുടരുകയല്ലേ
= എണ്ണ വില ബാരലിന് നൂറ് ഡോളറിന് മുകളില്‍ തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വരും മാസങ്ങളിലും ഈ നിലയില്‍ തുടരുകയാണെങ്കില്‍ ഇന്ത്യയില്‍ ഡീസല്‍ വില ഉയര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായേക്കും. ഡീസല്‍ വില ഉയര്‍ത്താതെ സബ്‌സിഡി തുടര്‍ന്നാലും അത് സര്‍ക്കാരിന് ബാധ്യതയാണ്.

? ജപ്പാന്‍ ദുരന്തം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ എത്രമാത്രം ബാധിക്കും

= ജപ്പാനിലെ ദുരന്തം ഇന്ത്യന്‍ കയറ്റുമതിയെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഐടി മേഖലയെ ആയിരിക്കും ഇത് ഏറ്റവുമധികം ബാധിക്കുക. എന്നാല്‍ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപമാണ് ഈയവസരത്തില്‍ ഏറ്റവുമധികം വെല്ലുവിളി നേരിടുന്നത്. സുനാമിയും ഭൂകമ്പവും ആണവ വികരണവും മൂലം നാശം നേരിട്ട ജപ്പാന്റെ പുനര്‍നിര്‍മാണത്തിന് വേണ്ടിയായിരിക്കും അവിടെയുള്ള കമ്പനികള്‍ മുന്‍തൂക്കം നല്‍കുക. സ്വാഭാവികമായും ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്ക് കുറയുമെന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് നിക്ഷേപം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ ജപ്പാന്‍ദുരന്തം ഇന്ത്യയുടെ സമ്പദ്ഘടനയെ കാര്യമായി പിടിച്ചുലയ്ക്കില്ല. 
www.keralites.net



__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment