ഒരു പിടി അരി; ഒരു നാടിന് ഭക്ഷണം
കെ.ഷാജി
ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട്ടെ കുടുംബശ്രീ അംഗങ്ങളായ 2585 വീട്ടമ്മമാര്‍, രാവിലെ ചോറുവയ്ക്കാന്‍ അരിയിടുമ്പോള്‍ ഒരുപിടി മാറ്റിവയ്ക്കും. ഓരോമാസവും അവസാനദിവസം വാര്‍ഡുതോറും ഒന്നിച്ചുകൂടി അവര്‍ ഈ അരി ഒന്നാക്കും. തുടര്‍ന്ന് 16 വാര്‍ഡിലുംനിന്ന് ശേഖരിക്കുന്ന അരി ഒരു കേന്ദ്രത്തിലെത്തിച്ചശേഷം അഗതികള്‍ക്ക് വീതിച്ചുനല്കും.
സ്വന്തം കുടുംബത്തിന്റെ ഭക്ഷണത്തില്‍നിന്ന് മിച്ചം പിടിക്കുന്ന അരി കൊണ്ട് പഞ്ചായത്ത് പരിധിയിലെ അഗതികളുടെ വിശപ്പടക്കാന്‍ വഴിതുറക്കുന്ന പിടിയരി പദ്ധതിയുടെ നേതൃത്വം വഹിക്കുന്നത് സി.ഡി.എസ്. ചെയര്‍പേഴ്‌സണായ നങ്ങ്യാര്‍കുളങ്ങര വൈപ്പില്‍ സരസമ്മയാണ്(54). കുടുംബശ്രീ പ്രസ്ഥാനത്തിനാകെ മാതൃകയാകുന്ന പ്രവര്‍ത്തനത്തിനാണ് സരസമ്മ നേതൃത്വം നല്കുന്നത്.
ഒരു സര്‍ക്കാര്‍ സഹായവും ലഭിക്കാത്ത അഗതികള്‍ക്കാണ് സരസമ്മയുടെയും സംഘത്തിന്റെയും സഹായമെത്തുന്നത്.
പള്ളിപ്പാട്ട് 182 കുടുംബശ്രീ യൂണിറ്റാണുള്ളത്. 10 മുതല്‍ 21 വരെ അംഗങ്ങളാണ് ഓരോ യൂണിറ്റിലും ഉള്‍പ്പെടുന്നത്. കാന്‍സര്‍സഹായ പദ്ധതിയാണ് സരസമ്മയുടെ നേതൃത്വത്തില്‍ ഇവര്‍ ഏറ്റെടുത്ത് നടത്തുന്ന മറ്റൊരു ജീവകാരുണ്യ പ്രവര്‍ത്തനം. ഇതിനായി അംഗങ്ങള്‍ ആഴ്ചയില്‍ ഒരുരൂപവീതം സംഭാവന നല്കും. ഇതിനോടകം 68 പേര്‍ക്ക് ചികിത്സാസഹായം നല്കി.
നിര്‍ധന കുടുംബങ്ങളിലെ നാല് പെണ്‍കുട്ടികളുടെ വിവാഹം നടത്തിയ 'മാംഗല്യം' പദ്ധതിയാണ് പള്ളിപ്പാട്ടെ കുടുംബശ്രീയെ വ്യത്യസ്തമാക്കിയ മറ്റൊരു നേട്ടം. നാല് പെണ്‍കുട്ടികള്‍ക്കും ഒരുലക്ഷം രൂപയും അഞ്ചുപവന്റെ സ്വര്‍ണാഭരണവും വിവാഹവസ്ത്രങ്ങളും നല്കി. കേരളത്തിലെ ഒരു കുടുംബശ്രീ യൂണിറ്റിനും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളുടെയും പൊതുപ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് മാംഗല്യം പദ്ധതി വിജയകരമായി നടപ്പാക്കിയതെന്ന് സരസമ്മ പറയുന്നു. അടുത്തവര്‍ഷം 16 പെണ്‍കുട്ടികളുടെ വിവാഹം നടത്താനാണ് പള്ളിപ്പാട്ടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.
സരസമ്മയ്ക്ക് 28 വയസ്സുള്ളപ്പോഴാണ് ഭര്‍ത്താവ് മോഹന്‍ദാസ് മരിക്കുന്നത്. തുടര്‍ന്ന് വീടിനോടുചേര്‍ന്ന് റേഷന്‍കട അനുവദിച്ചുകിട്ടിയപ്പോള്‍ ഏറ്റെടുത്ത് നടത്തി. ഇപ്പോള്‍ മക്കള്‍ നല്ല നിലയിലായി. റേഷന്‍കടയിലെ വരുമാനം അത്യാവശ്യം വീട്ടുചെലവുകള്‍ക്ക് വിനിയോഗിച്ചു. ശേഷം, സമൂഹസേവനത്തിനായി നീക്കിവയ്ക്കുകയാണ്.
സര്‍ക്കാര്‍ സഹായമില്ലാതെ കുടുംബശ്രീകള്‍ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനാവുമെന്നാണ് തന്റെ അനുഭവം മുന്‍നിര്‍ത്തി സരസമ്മ പറയുന്നത്. പള്ളിപ്പാട്ടെ കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെ മികവ് ഈ വിലയിരുത്തലിന് അടിവരയിടുന്നു.
"At his best, man is the noblest of all animals; separated from law and justice he is the worst"
- Aristotle
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___
No comments:
Post a Comment