Sunday, 27 November 2011

Re: [www.keralites.net] മുല്ലപ്പെരിയാറില്‍ ചെയ്യേണ്ടത് ഹര്‍ത്താലല്ല

 

മോന്‍സി,

ഇപ്പോഴുള്ള ഡാം ഡികമ്മീഷന്‍ ചെയ്യേണ്ടെന്നോ, പുതിയ ഡാം വേണ്ടെന്നോ ഞാന്‍ പറഞ്ഞില്ല, പറയില്ല. അതിനൊക്കെ ഒരു തീരുമാനമുണ്ടാക്കി, പ്രാവര്‍ത്തികമാക്കാന്‍  സമയമെടുക്കും.

അതുവരെ ഡാം പൊട്ടാതെ നിന്നാല്‍ നല്ലത് തന്നെ. പക്ഷെ പൊട്ടിയാല്‍? ജനങ്ങളെ മരിക്കാന്‍ വിടണോ? ഇടുക്കിയില്‍ ഇപ്പോള്‍ ഏറ്റവും അത്യാവശ്യം സംഭവിക്കാവുന്ന  വന്‍ദുരന്തം നേരിടാനുള്ള തയാറെടുപ്പുകളാണ്; ഹര്‍ത്താലുകളല്ല!!

ഈ പറഞ്ഞ രണ്ടുകാര്യങ്ങളും സമാന്തരമായി നീങ്ങണം.

ഡാം പൊട്ടിയാല്‍ വെള്ളം കയറുന്ന സ്ഥലത്താണ് എന്റെ വീടും. എന്റെ വീട്ടില്‍ വെള്ളം കയറിയാല്‍ ഉണ്ടാകാവുന്ന നഷ്ടങ്ങള്‍ ഏറ്റവും കുറക്കാനും എന്റെ കുടുംബാംഗങ്ങള്‍ ഒഴുകിപോകാതെയും ഉള്ള നടപടികള്‍ ഞാന്‍ താന്നെ ചെയണം. അല്ലാതെ ഒഴുകി പോകുമ്പോള്‍ കൈ പിടിച്ചു കയറ്റാന്‍ ആരും കാണില്ല, എന്ന് മനസ്സിലാക്കിയാല്‍ അവരവര്‍ക്ക് തന്നെ നല്ലത്.

അല്ലാതെ പുതിയ ഡാം വരുന്നത് വരെ സമരവും ഹര്‍ത്താലും നടത്താനാണ് പ്ലാനെങ്കില്‍ ദൈവം രക്ഷിക്കട്ടെ എന്നേ പറയേണ്ടു.

അതോ സുപ്രിം കോടതിയും, ജയലളിതയും ഒക്കെ പറയുന്ന പോലെ ഡാം വളരെ സുരക്ഷിതമാണെന്നും, ഇനിയും വരാവുന്ന ഭൂകമ്പങ്ങളെ  അതിജീവിക്കും എന്നും മറ്റും താങ്കളും വിശ്വസിക്കുന്നുണ്ടോ? എങ്കില്‍ താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാം.

Jacob Joseph


From: MONCY GEORGE <moncygeorgek@gmail.com>
To: rsjjin@yahoo.com
Sent: Monday, November 28, 2011 10:53 AM
Subject: Re: [www.keralites.net] മുല്ലപ്പെരിയാറില്‍ ചെയ്യേണ്ടത് ഹര്‍ത്താലല്ല


Dear Jacob Joseph,

We are also living in front of Mullapperiyar Dam.... Can we come and stay in your home???
Will you allow that???
 Pls do not talk so foolishly Man...

OK as you said, we will go and stay another District for  how may days?? Years???

The only way to control this issue is demolish the Dam or reduce the Water level and construct a new Dam (which is not a fair idea)


2011/11/27 Jacob Joseph <rsjjin@yahoo.com>
 
മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ വേണ്ടത്‌ പുതിയ ഡാമും, ചര്‍ച്ചയും ഒന്നുമല്ല. അതൊക്കെ നടന്നോട്ടെ, ഒരു വഴിക്ക്.

1. അടിയന്തിരമായി ജലനിരപ്പ്‌ താഴ്ത്തുക.
2. ഡാം പൊട്ടിയാല്‍ ജനങ്ങളെ അറിയിക്കാന്‍ സൈറന്‍ മുതലായവ ഏര്‍പ്പെടുത്തുക. 
3. അത്യാഹിതം സംഭവിച്ചാല്‍ രക്ഷപെടുവാനുള്ള വഴികള്‍ ജനങ്ങള്‍ക്ക്‌ മനസ്സിലാക്കി കൊടുക്കുക.
4. ഡാം പൊട്ടിയാല്‍ 100-200 മീറ്റര്‍ മല കയറിയാല്‍ ബഹുഭൂരിപക്ഷം പേര്‍ക്കും രക്ഷപെടാനാകും. സമയമാണ് പ്രശ്നം. എല്ലാവരെയും അത്യാഹിതം അപ്പോള്‍ തന്നെ അറിയിക്കുവാന്‍ ആവതെല്ലാം ചെയണം. 
5. ഡാമിനു വളരെയടുത്തുള്ളവരും താഴെയുള്ളവരും ഉള്ളവര്‍ എത്രയും വേഗം മാറി താമസിക്കുക.
6. ഇത്രയും കാര്യങ്ങള്‍ ചെയാന്‍ നമ്മുടെ സര്‍ക്കാരിന് പലവിധ പരിമിതികളും ഉണ്ട്.
7. ജനങ്ങള്‍ സ്വയം സഹായ്യിക്കുക

രാഷ്ട്രീയ പാര്‍ട്ടികള്‍ കൂനിമേല്‍ കുരുവെന്ന പോലെ, ഇടുക്കിയില്‍ ഹര്‍ത്താലും പ്രഖ്യാപിച്ചിരിക്കുന്നു. ഇടുക്കിയില്‍ ഹര്‍ത്താല്‍ നടത്തിയാല്‍ പേടിച്ചു ഭൂകമ്പം പിന്മാറുമോ? ആര്‍ക്കെതിരെ ആണ് ഇടുക്കിയില്‍ ഹര്‍ത്താല്‍? മുങ്ങി ചാവാന്‍ പോകുന്ന ജനങ്ങള്‍ക്കെതിരെയോ? ഡാം പൊട്ടിയാല്‍ വണ്ടി വിളിച്ചു ഒരാള്‍ രക്ഷപെടാന്‍ തീരുമാനിച്ചാല്‍ പോലും രെക്ഷപെടാന്‍ സമ്മതിക്കില്ല എന്ന് തോന്നുന്നു.

ഈ ഇമെയില്‍ വായിക്കുന്ന ആര്‍ക്കെങ്കിലും ഈ കാര്യത്തില്‍ എന്തെങ്കിലും ചെയാന്‍ സാധിക്കുമെങ്കില്‍ ദയവായി സഹായിക്കണം.

Jacob Joseph



__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment