പ്രകൃതിജീവനന്മിലെ പ്രധാന ഘടകവും ആരോഗ്യദായകവുമായ ഉപവാസത്തിന് പ്രധാന്യം നല്‍കിയുള്ള നോമ്പനുഷ്ഠാനം സ്വാഭാവികമായും വിശ്വാസിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഉത്തമമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇന്ന് നമ്മുടെ നാട്ടില്‍ നടന്നുവരുന്ന നോമ്പുതുറയും അതോടനുബന്ധിച്ചുള്ള ജീവിത രീതികളും ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യും എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. വെളുക്കാന്‍ തേച്ചത് പാണ്ടാവുന്ന തരത്തിലുള്ള ഭക്ഷണങ്ങളാണ് അറിഞ്ഞോ അറിയാതെയോ നോമ്പെടുക്കുന്നവര്‍ പലപ്പോഴും കഴിക്കുന്നത്. നോമ്പുകാലത്തന്മ് ഇന്ന് അനുഷ്ഠിച്ചുവരുന്ന ഭക്ഷണരീതി ഒരുപാട് തെറ്റായ ധാരണകളുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടുവന്നതാണെന്ന് പറയാതെവയ്യ. പകല്‍ മുഴുവന്‍ നോമ്പെടുക്കുന്നവര്‍ നോമ്പുതുറ സമയത്തും ശേഷവും ഏതോ തെറ്റിന് പ്രായശ്ചിത്തം ചെയ്യുന്നതുപോലെ മത്സരബുദ്ധിയോടെ ഭക്ഷണം വാരിവലിച്ച് കഴിക്കുന്ന കാഴ്ച സാധാരണമാണ്. ഈ രീതി നോമ്പുകൊണ്ട് മതം ഉദ്ദേശിക്കുന്ന ലക്ഷ്യത്തില്‍നിന്ന് അകറ്റുന്നു എന്നുമാത്രമല്ല, വിശ്വാസിയെ രോഗിയാക്കാനും ഇടയാക്കുന്നു.
ആരോഗ്യത്തോടെ ജീവിക്കാന്‍ നല്ലവണ്ണം ഭക്ഷണം കഴിക്കണം എന്ന വിശ്വാസം പണ്ടുമുതലേ ഉള്ളതാണ്. എന്നാല്‍ നല്ല ഭക്ഷണം കഴിക്കുക എന്നതിന് പകരം കൂടുതല്‍ അളവില്‍ ഭക്ഷണം കഴിക്കുക എന്ന് തെറ്റിധരിച്ചുള്ളതാണ് നമ്മുടെ ആഹാരരീതി. കൂടുതല്‍ ജോലിചെയ്യുന്നതിനനുസരിച്ച് കൂടുതല്‍ ഭക്ഷണം കഴിക്കണം എന്നും ശരീരം പ്രവര്‍ത്തിക്കുന്നതിനനുകരിച്ച് ഭക്ഷണം വേഗത്തില്‍ ദഹിക്കുന്നു എന്നുംമറ്റുമുള്ള ചില ധാരണകളും നാം വെച്ചുപുലര്‍ത്തുന്നുണ്ട്. എന്നാല്‍ ഇവ തികച്ചും തെറ്റായ ധാരണകളാണ്. ദഹനേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനശേഷി നിലനിര്‍ത്താന്‍ വ്യായാമം ആവശ്യമാണെങ്കിലും സത്യത്തില്‍ ഭക്ഷണശേഷം വിശ്രമം ലഭിച്ചാലേ അത് പൂര്‍ണമായി ദഹിക്കുകയുള്ളു.
ഭക്ഷണം ദഹിക്കുന്നത് ദഹനേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനശേഷിയെയും ദഹനരസങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. ഒരുതവണ ഭക്ഷണം കഴിച്ചാല്‍ അത് നാലുമണിക്കൂറില്‍ കൂടുതല്‍ നേരം ആമാശയന്മില്‍ കിടക്കുന്നു. ആമാശയം ഉത്പാദിപ്പിക്കുന്ന ഹൈഡ്രോകേ്ളാറിക് ആസിഡില്‍ കിടന്നുള്ള അരയലിന് ശേഷം അവ അല്‍പാല്‍പ്പമായി ചെറുകുടലിലേക്ക് നീങ്ങുന്നു. അവിടെ വെച്ചാണ് ആവശ്യമുള്ള കൊഴുപ്പും പോഷകങ്ങളും ശരീരം വലിച്ചെടുക്കുന്നത്. അതേസമയം വേണ്ടത്ര ആരോഗ്യമില്ലാത്തവരുടേയോ രോഗികളുടെയോ കാര്യത്തില്‍ ഈ നാലുമണിക്കൂര്‍ അഞ്ചോ ആറോ മണിക്കൂറോ അതിലധികമോ നീളാനും മതി. ചുരുക്കത്തില്‍ ആവശ്യത്തിലധികം അളവില്‍ ആഹാരം കഴിക്കുന്നതും ഇടക്കിടെ ആഹാരം കഴിക്കുന്നതും ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് സമ്മാനിക്കുക.
ഒരു കാലത്തന്മ് നല്ല തണ്ടും തടിയുമുള്ളത് ആരോഗ്യത്തിന്റെ ലക്ഷണമായി കണ്ടിരുന്നു. ഇന്ന് ആ ധാരണ ഒരു പരിധിവരെ നീങ്ങുകയും പൊണ്ണത്തടി അനാരോഗ്യ ലക്ഷണമായി കാണാന്‍ തുടങ്ങുകയും ചെയ്തെങ്കിലും അത് പ്രാവര്‍ത്തികമാക്കുന്ന കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടില്ല. സമൂഹത്തില്‍ പൊണ്ണത്തടിയന്മാരുടെ എണ്ണം കൂടുന്നത് ഇതിന്റെ തെളിവാണ്.
'ബെല്‍റ്റിന്റെ നീളം കൂടുന്നതിനനുസരിച്ച് ആയുസ്സിന്റെ നീളം കുറയുന്നു' എന്ന ഇംഗ്ളീഷ് പഴമൊഴിയില്‍ അടങ്ങിയിരിക്കുന്നത് ആരോഗ്യത്തെകുറിച്ചുള്ള ഈ പരമമായ സത്യമാണ്.
ഭക്ഷണത്തെയും ആരോഗ്യത്തെയും കുറിച്ച് പ്രകൃതി ജീവനത്തിന്റെ അടിസ്ഥാനന്മിലുള്ള കാഴ്ചപ്പാടുകളാണ് മേല്‍ വിവരിച്ചത്. ഇതിന്റെ അടിസ്ഥാനന്മലായിരക്കണം നോമ്പുകാലത്തെ ദിനചര്യയെയും ഭക്ഷണക്രമത്തെയും കുറിച്ച് നാം ചിന്തിക്കേണ്ടത്.
മാനസികമായും ശാരീരികമായും അടിഞ്ഞുകൂടിയ മാലിന്യങ്ങളെ കഴുകിക്കളയാന്‍ വിശ്വാസികള്‍ക്ക് വീണുകിട്ടുന്ന അപൂര്‍വ അവസരമാണ് വ്രതശുദ്ധിയുടെ ഈ കാലം. പ്രകൃതിജീവനമനുഷ്ഠിക്കുന്നവര്‍ക്ക് നോമ്പുമാസം കുറേകൂടി സൗകര്യപ്രദമാകുമ്പോള്‍ പ്രകൃതിജീവനം അനുഷ്ഠിക്കാത്തവര്‍ക്ക് അവര്‍പോലും അറിയാതെ പ്രകൃതിയുമായി സഹകരിക്കാന്‍ കിട്ടുന്ന മാസമാണിത്. ഭക്ഷണപദാര്‍ഥങ്ങള്‍ പകല്‍ മുഴുവന്‍ ഉപേക്ഷിച്ച് വിശപ്പിന്റെ അര്‍ഥം തിരിച്ചറിയാന്‍ കിട്ടുന്ന അവസരം അതിന്റെ ആന്തരാര്‍ഥത്തില്‍ തന്നെ എടുത്തില്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകും. രാത്രി മുഴുവന്‍ അമിതമായി ഭക്ഷിക്കാനുള്ള അവസരമായി ഈ മാസത്തെ ഉപയോഗപ്പെടുത്തുന്നവര്‍ അടുത്ത മാസം രോഗാതുരമായി കിടക്കേണ്ട ഗതികേടി ലായിത്തീരും. അതേസമയം മിതമായിമാത്രം ഭക്ഷിച്ചാല്‍ അടുത്ത ഒരുവര്‍ഷത്തേക്കുള്ള ആരോഗ്യത്തിന് ഗ്യാരണ്ടി പറയാന്‍ അവര്‍ക്ക് കഴിയും.
നോമ്പ് ആരംഭിക്കുന്നതിന് മുമ്പ് പഴങ്ങളോ, പഴച്ചാറുകളോ, അതിനു കഴിയില്ലെങ്കില്‍ ലഘുവായി കഞ്ഞിയോ മാത്രം കഴിക്കുക. നോമ്പ് തുറക്കുമ്പോള്‍ നാരങ്ങാവെള്ളം പോലുള്ള ലഘുവായ പാനീയങ്ങള്‍ കുടിക്കുക. ഒന്നോ രണ്ടോ കാരക്കയോ ഈന്തപ്പഴമോ കഴിക്കുക. മഗരിബ് നമസ്ക്കാരാനന്തരം പഴവര്‍ഗ്ഗങ്ങളും, പഴച്ചാറുകളും മാത്രം കഴിക്കുക. കളറുചേര്‍ത്തതും വേവിച്ചതും പശയുള്ളതുമായ മൈദ ഉല്‍പന്നങ്ങള്‍ നോമ്പ് തുറക്കലിന് ശേഷം കഴിക്കാതിരിക്കുക. ഇശാനമസ്ക്കാരാനന്തരം വേവിച്ച ആഹാരങ്ങള്‍ കഴിക്കാം. നോമ്പ് മാസത്തിലെങ്കിലും എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍ ഒഴിവാക്കുക. ഇശാനമസ്കാരാനന്തരം മാത്രം വേവിച്ച ആഹാരങ്ങള്‍ കഴിച്ചാല്‍ അത് ദഹനത്തിന് ദോഷം വരുത്താതെ ശരീരത്തെ ഗുണപ്പെടുത്തും. നോമ്പുതുറക്കുന്ന സമയത്ത് പഴങ്ങളും പാനീയങ്ങളും വേവിച്ചതും, വേവിക്കാത്തതും, ഇറച്ചിയും, പാലും, മുട്ടയും, പൊറാട്ടയും എല്ലാം കൂട്ടിക്കുഴച്ച് വിശപ്പടക്കിയാല്‍ നോമ്പ് കൊണ്ട് ശരീരത്തിനുണ്ടാകേണ്ട ഗുണങ്ങളെല്ലാം നഷ്ടപ്പെടുത്തി അത് ഒരാചാരം മാത്രമായി അവശേഷിക്കും-. എല്ലാ ആചാരങ്ങളും മനുഷ്യന് ഗുണകരമായിത്തീരേണ്ടതാണ്. നോമ്പ് ശരീരത്തിനും മനസ്സിനും ഗുണകരമായിതീരണമെങ്കില്‍ നോമ്പ്തുറക്ക് ശേഷം ഭക്ഷണത്തില്‍ മിതത്വം പാലിക്കണം.
No comments:
Post a Comment