മലപ്പുറത്ത് നിന്ന് പാസ്പോര്ട്ട് ലഭിക്കാൻ ഭാഗ്യം വേണം!!
മലപ്പുറം പാലക്കാട് ജില്ലയിൽ ഉള്ളവർക്ക് പാസ്പോർട്ട് നല്കുന്നത് മലപ്പുറം പാസ്പോർട്ട് ഓഫീസിൽ നിന്നാണ്.പാസ്പോർട്ട് സേവ കേന്ദ്രം നിലവിൽ വരുന്നതിനു മുമ്പ് തന്നെ മലപ്പുറത്ത് അപേക്ഷകൾ ഓണ്‍ലൈൻ ആയിരുന്നു. അതിനും മുമ്പ് അപേക്ഷയുമായി പുലര്ച്ചെ തൊട്ടു വരി നിന്ന് വേണമായിരുന്നു അപേക്ഷ സമർപ്പിക്കാൻ. ഓണ്‍ലൈൻ ആയി തുടങ്ങിയപ്പോൾ അപേക്ഷിക്കുന്ന സമയത്ത് തന്നെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതിയും സമയവും നമുക്ക് തിരഞ്ഞെടുക്കാൻ സാധിക്കുമായിരുന്നു.അങ്ങനെ ലഭിക്കുന്ന appointment പ്രകാരം അന്നേ ദിവസം അപേക്ഷയുമായി ചെന്ന് വരി നിന്ന് ടോകണ്‍ വാങ്ങി അപേക്ഷ സമർപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. പിന്നെയാണ് പാസ്പോർട്ട് സേവകേന്ദ്രം നിലവിൽ വന്നത്. അപേക്ഷകൾ എല്ലാം ഓണ്‍ലൈൻ ആക്കി. അങ്ങനെ ഓണ്‍ലൈൻ അപേക്ഷയോടൊപ്പം ലഭിക്കുന്ന appointment സമയത്ത് അവശ്യ രേഖകള സഹിതം ചെന്നാൽ അരമണിക്കൂർ കൊണ്ട് അപേക്ഷ സമര്പ്പിക്കാം എന്നൊക്കെ പത്രങ്ങൾ വാർത്ത നല്കിയിരുന്നു. അങ്ങനെ ഈ അടുത്ത് ഒരു പാസ്പോർട്ട് അപേക്ഷ സമർപ്പിച്ചു . ഓണ്‍ലൈൻ ആയി അപേക്ഷ പൂരിപ്പിച്ചു നൽകി . അടുത്തതായി താങ്കൾ ഒരു appointment schedule ചെയ്യണം എന്ന് കണ്ടതനുസരിച്ചു ആ ലിങ്ക് ക്ലിക്ക് ചെയ്തു മുമ്പോട്ട് പോയി. അപ്പോൾ കണ്ടത്, ക്ഷമിക്കണം 9/ 6 വരെ appointment ഇല്ല അന്നേ ദിവസം 12 .3 0 നു ശേഷം ശ്രമിക്കുക എന്ന് കാണുന്നു. എന്നാൽ 9/ 6 നു നോക്കിയപ്പോൾ 1 0 / 6 നു ശ്രമിക്കുക. അപ്പോൾ ആണ് അറിഞ്ഞത് ആ സമയത്ത് തന്നെ ശ്രമിച്ചാലേ കാര്യമുള്ളൂ എന്ന്. അങ്ങനെ പിറ്റേന്ന് 1 2 . 3 0 നു കൃത്യ സമയത്ത് ശ്രമം തുടർന്നപ്പോൾ രണ്ടു മൂന്നു മിനിറ്റ് നേരത്തേക്ക് ഇപ്പോൾ അപേക്ഷ process ചെയ്യാൻ സാധിക്കുന്നില്ല എന്നും അടുത്ത നിമിഷത്തിൽ 6 5 0 appointment ഇന്ന് നല്കി ഇനി നാളെ നോക്കൂ എന്നും എഴുതി കാണിച്ചു. അന്വേഷിച്ചപ്പോൾ അക്ഷയ സെന്ററിൽ ഒക്കെ മാസങ്ങളായി അപേക്ഷ സമര്പ്പിച്ചു appointment നു വേണ്ടി ശ്രമിക്കുന്ന അപേക്ഷകൾ ഉണ്ടെന്നു അറിഞ്ഞതിനാൽ സേവകെന്ദ്രത്തിന്റെ കോൾ സെന്ററുമായി ബന്ധപ്പെട്ടു . അവർ പറഞ്ഞത് പന്ത്രണ്ടരക്ക് ആണ് ബുകിങ്ങ് തുടങ്ങുന്ന സമയം, എല്ലാം automatic ആണ് ഞങ്ങള്കൊന്നും ചെയ്യാനില്ല. ഇത് എന്തിനാണ് പന്ത്രണ്ടരക്ക് മാത്രം തുറക്കുന്നത് , എന്തുകൊണ്ട് ഒരു ദിവസം 6 5 0 appointment മാത്രം നല്കുന്നു.ഒരു ദിവസത്തേക്ക് ഇത്ര അപേക്ഷകൾ മാത്രമേ സാധ്യമാകൂ എന്നത് മനസിലാക്കാം, എന്നാൽ അത് കഴിഞ്ഞു ശ്രമിക്കുന്നവര്ക്ക് അടുത്ത ദിവസത്തേക്ക് നല്കികൂടെ എന്നെല്ലാമുള്ള ചോദ്യത്തിന് എല്ലാം കമ്പ്യൂട്ടർ ചെയ്യുന്നു എന്നാ മറുപടി അവരോടു സേവ കേന്ദ്രത്തിൽ തന്നെയുള്ളവർ ആ സമയത്ത് എന്തോ കളി കളിക്കുകയാണെന്നും താങ്കൾ അതിനെന്തെങ്കിലും ഒരു പരിഹാരം കാണണം എന്നും വിനീതമായി അപേക്ഷിച്ചപ്പോൾ ഞാൻ മലപ്പുറത്ത് ഇങ്ങനെ ഒരു പ്രശ്നമുണ്ടെന്നു പരാതി രജിസ്റ്റർ ചെയ്യാമെന്നും പറഞ്ഞു അദ്ദേഹം സംസാരം അവസാനിപ്പിച്ചു . പിന്നീട് കുട്ടികൾക്കുള്ള അപേക്ഷയാണെങ്കിൽ appointment ആവശ്യമില്ലെന്ന് സേവകെന്ദ്രയുടെ സൈറ്റിൽ കണ്ടതനുസരിച്ചു പാസ്പോർട്ട് ഓഫീസിൽ പോയി അവരോടു appointment schedule ചെയ്യാൻ കഴിയുന്നില്ല എന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞത് ഞങ്ങള്ക്കൊന്നും ചെയ്യാൻ കഴിയില്ലെന്നും രണ്ടു ജില്ലകൾക്കും വേണ്ടി ഒരു ഓഫീസ് മാത്രമായതിനാൽ തിരക്ക് കൂടുതലാണെന്നും നിങ്ങൾ സർക്കാരിൽ സമ്മര്ദ്ദം ചെലുത്തണം എന്നും സര്ക്കാര് പറയുന്നത് പരാതി പറയുന്നവരോട് 'തത്കാൽ' (അതിനു ഫീസ് ഇരട്ടിയാണ്) പാസ്പോർട്ട് എടുക്കാൻ ആവശ്യപ്പെടാനും ആണ്. അവർ ഒരു കാര്യം കൂടി പറഞ്ഞു. ഈ appointment കിട്ടാത്തത് ചെന്നൈ ഉള്ള ഏതോ ലോബികൾ കാരണം ആണെന്നൊക്കെ പറഞ്ഞു കേൾക്കുന്നു....
പാസ്പോർട്ട് സെവാകേന്ദ്രതിൽ ആവലാതി പറഞ്ഞപ്പോൾ അദ്ദേഹം പറയുന്നത് , നിങ്ങൾ ശ്രമിച്ചു കൊണ്ടേയിരിക്കണം, നല്ല ഹൈ സ്പീഡ് ഇന്റർനെറ്റ് ഉണ്ടെങ്കിൽ ഒക്കെ ലഭിക്കും. മാത്രമല്ല appointment കിട്ടുക എന്നത് ഒരു 'ഭാഗ്യം' ആണ്. ശ്രമിച്ചു കൊണ്ടേയിരിക്കുക.
പാസ്പോർട്ട് അപേക്ഷ ഭാഗ്യത്തിന്റെ അടിസ്ഥാനത്തിൽ നിന്ന് മാറ്റി ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിൽ ആക്കുന്നതിനു ഇവര്ക്ക് എന്താണ് തടസ്സം????
No comments:
Post a Comment