Saturday, 22 June 2013

Re: [www.keralites.net] What a Joke! ദൈവം ഉണ്ടെന്ന് തെളിഞ്ഞില്ലേ?

 

സരിതയുടെ സൗന്ദര്യത്തിൽ വീണ് , സരിതയുടെ മടികെട്ടിലേക്ക് ലക്ഷങ്ങളും കോടികളും വാരി എറിഞ്ഞ ഉണ്ണാക്കൻ മാർക്ക് വേണ്ടി യാണോ മുഖ്യമന്ത്രി രാജി വെക്കേണ്ടത് ?... . ദൂരെ നിന്ന് മുഖ്യമന്ത്രിയെ ചൂണ്ടി കാണിച്ചും ..മന്ത്രി മാരുടെ ഫോട്ടോ കാണിച്ചും ... കള്ള ലെറ്റർ പാഡ് കാണിച്ചും സരിത കൊഞ്ചി കുഴഞ്ഞപ്പോൾ ...മുൻകാലങ്ങളിൽ നട ന്നിട്ടുള്ള സമാനമായ തട്ടിപ്പുകൾ ഒരു പാഠ മാക്കാതിരുന്ന പെണ്‍കോന്തൻ മാർക്ക് വേണ്ടി യാണോ മുഖ്യമന്ത്രി രാജി വെക്കേണ്ടത് ? 
നിലനിപ്പിനു വേണ്ടി വേണ്ടി വാർത്തയിൽ മഞ്ഞയും ബ്ലും കലർത്തുന്ന മാധ്യമ വ്യഭിചാരി കൾക്ക് വേണ്ടിയാണോ മുഖ്യമന്ത്രി രാജി വെക്കേണ്ടത് ? 
സമീപകാലത്ത് രാഷ്ട്രീയപരമായും സാമൂഹ്യപരമായും തിരിച്ചടികൾ മാത്രം ലഭിച്ച മാർകിസ്റ്റ് പാർട്ടി യുടെ മുഖം മിനുക്കിയെടുക്കന്നതിനുവേണ്ടിയാണോ മുഖ്യമന്ത്രി രാജി വെക്കേണ്ടത് ? 
കേരളത്തെ പുരോഗിതിയിൽ പുരോഗതിയിലേക്ക് നയിക്കുന്ന ജനലക്ഷങ്ങളുടെ പ്രിയങ്കരനായ മുഖ്യമന്ത്രിയെ തട്ടിപ്പുക്കാർക്ക് വേണ്ടിയും തട്ടിപ്പിനെ പ്രോത്സാഹിപ്പിച്ചവര്ക്ക് വേണ്ടിയും തല്സ്ഥാനത്ത് നിന്ന് നീക്കണം എന്ന് പറയുന്നവരാണ് 
യഥാർത്ഥ ശുംബന്മാർ . 
ഇപ്പോൾ നടന്നിട്ടുള്ള സോളാർ തട്ടിപ്പിൽ ..പ്രധാന പ്രതികളായിട്ടുള്ള സരിതയെയും ബിജുവിനെയും അറസ്റ്റ് ചെയ്യുകയും .. ഇവര്ക്ക് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുത്ത ..മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടികൾ എടുക്കയും ചെയ്യുന്ന പശ്ചാത്തലത്തിൽ ..കേസുകൾ വഴി തിരിച്ച് വിടുന്നതിനു വേണ്ടി ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയ ലക്‌ഷ്യം വെച്ച് കൊണ്ട് ടാർഗെറ്റ് ചെയ്യന്നത് .. ജനങ്ങളോട് ഉള്ള , വരും തലമുറയോടുള്ള ഏറ്റവും വലിയ നീതികേടാണ്‌ .


From: dilip pishsrikovil <dilp_v@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Saturday, 22 June 2013 10:41 AM
Subject: Re: [www.keralites.net] What a Joke! ദൈവം ഉണ്ടെന്ന് തെളിഞ്ഞില്ലേ?

 
Yes.. Absolutely right.. All the media and left front have appointed team solar to do all mischief to tarnish the noble leader Ummen chandy. Also Chennithalla has teamed up with them so that he can become the chief minister..
All these opposition forces have worked together and paid money to ommen chandy's staff to do all these nonsense to bring him down!!
All media persons are bribed to give worng news to harm our beloved chief minister.. Also NSS SNDP and BJP have played a role in this conspirecy..
Yes... they all have organized to make sure that ommen chhandy doesnt get this award..
HA HA HA HA ....
P.Dilip

From: Jinto P Cherian <jinto512170@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Friday, 21 June 2013 3:39 PM
Subject: Re: [www.keralites.net] What a Joke! ദൈവം ഉണ്ടെന്ന് തെളിഞ്ഞില്ലേ?
 
മുഖ്യമന്ത്രി ഉമ്മന് ചാണ്ടിക്ക് ലഭിച്ച ഐക്യരാഷ്ട്ര സഭാ പുരസ്കാരം വാങ്ങുന്നതിനുള്ള യാത്ര തടയാനും അദ്ദേഹത്തെ വിവാദത്തില് കുരുക്കി കേരളത്തില് തന്നെ പിടിച്ചു നിര്ത്താനും ചില രാഷ്ട്രീയ കേന്ദ്രങ്ങള് ശ്രമിക്കുന്നുവെന്ന പോലീസ് ഇന്റലിജന്സ് റിപ്പോർട്ട്. ഇത്തരത്തിലൊരു അവാര്ഡിന് അര്ഹനാകുന്ന ആദ്യ ഇന്ത്യന് ഭരണാധികാരി എന്ന ബഹുമതിയാണ് ഇതോടെ ഉമ്മന് ചാണ്ടിക്ക് കൈവന്നിരിക്കുന്നത്. ജനസമ്പര്ക്ക പരിപാടിയുടെ ജനസേവന സ്വഭാവം പരിഗണിച്ചാണ് ഏഷ്യാ-പസഫിക് മേഖലയിലെ മികച്ച പൊതുജന സേവന പരിപാടിക്കുള്ള അവാര്ഡ് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിക്ക് നല്കുന്നത്. കഴിഞ്ഞ വര്ഷം ഇതേ പുരസ്കാരം ദക്ഷിണ കൊറിയയ്ക്കായിരുന്നു.
അവാര്ഡ് വിതരണ ചടങ്ങ് ലോകമെമ്പാടുമുള്ള മാധ്യമങ്ങള് കാര്യമായി റിപോര്ട്ടു ചെയ്യും എന്നുറപ്പാണ്. ബഹ്റൈനില് നിന്ന് ചടങ്ങ് തല്സമയം സംപ്രേഷണം ചെയ്യാനാണ് മലയാളം ടിവി ചാനലുകളില് പലതിന്റെയും തീരുമാനം.
ഇതെല്ലാം ചേര്ന്ന് ഉമ്മന് ചാണ്ടിക്ക് നല്കുന്ന മികച്ച പ്രതിഛായയില് മറ്റെല്ലാ വിവാദങ്ങളും ഒഴുകിപ്പോവുമോ എന്നു ഭയന്ന് അദ്ദേഹത്തെ ചടങ്ങിന് അയയ്ക്കാതിരിക്കാന് ശ്രമിക്കുന്നു. കേരളത്തില് ക്രമസമാധാന നില പോലും തകരാറിലാകുന്ന വിധത്തില് ഇപ്പോഴത്തെ പ്രശ്നങ്ങള് രൂക്ഷമായാല് മുഖ്യമന്ത്രി അവാര്ഡ് വാങ്ങാന് ഇവിടെ നിന്നുവിട്ടുനില്ക്കുന്നതില് നിന്ന് സ്വയം പിന്മാറിയേക്കും എന്നാണ് മുഖ്യമന്ത്രിക്ക് എതിരെ ഗൂഢാലോചന നടത്തുന്ന രാഷ്ട്രിയ പാർട്ടികളുടെയും അവരെ സഹായിക്കുന്ന ചില രാഷ്ട്രിയകാരുടെയും വിചാരം . അതുമുന്നില് കണ്ടാണ് ദിവസവും സഭ സ്തംഭിപ്പിക്കുന്നതും പുറത്ത് വലിയ മാര്ച്ചും പ്രതിഷേധ പ്രകടനങ്ങളുമായി വലിയ സംഘര്ഷം സൃഷ്ടിക്കുന്നത് എന്നുമാണത്രേ ഇന്റിലജന്സ് റിപോര്ട്ട്.

ആദിയം മിണ്ടുന്നവന് കുരങ്ങന് എന്നു പറയുന്നത് പോലെ ആണ് കേരളത്തിൽ ചിലർ സത്യം പറയുന്നവരോട് പ്രതികരികുന്നത്. പോലീസ് ഇന്റലിജന്സ്കാർക്ക് ആര് എന്ത് പറയുന്നു എന്ന് നോകേണ്ട കാര്യം ഇല്ല, അതുകൊണ്ടാണ് ഇങ്ങനെ ഒരു റിപ്പോർട്ട് അവർ സർക്കാരിനു സമർപ്പിച്ചത്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജന പിന്തുണയെ തകര്ക്കാൻ ഏഷണികാർക്കും ഒരു പ്രതിപക്ഷ ഭരണപക്ഷ ഗൂഢാലോചനകാർക്കും കഴിയില്ല .കഴിയും എങ്കിൽ തുടര്ച്ചയായി 43 വര്ഷത്തോളം എം എല് എ ആയി അദ്ദേഹത്തിന് പൊതു പ്രവര്ത്തനം നടത്താൻ കഴിയുമായിരുന്നില്ല .
കേരളത്തിലെ ജനലക്ഷങ്ങൾ ഉമ്മൻ ചാണ്ടിയുടെ ഭരണത്തെ പുകഴ്തുന്നുണ്ട്.കുട്ടി സഖാക്കൾക്ക് മനസിലായി പോലീസ് ചില്ലറക്കാരല്ല എന്ന്. ടി പി വധം പ്രതികളായ സഖാക്കൾക്ക് ഇനി ആകെ ഒരു രക്ഷ ഭരണം വെച്ചു മാറലെ ഉള്ളൂ .അതിനു വേണ്ടിയുള്ള ചില ഗ്രൂപ്പ് ഒത്തുകളികളിൽ ഉമ്മൻ ചാണ്ടിയെപോലെ ജനപ്രിയ നേതാവിനെ കുരുതി കൊടുക്കാൻ സാധാരണക്കാരായ കൊണ്ഗ്രെസ്സ് അനുഭാവികൾ അനുവദിക്കില്ല.
പ്രതിപക്ഷത്തിന് ഉമ്മന് ചാണ്ടിയോടുള്ള വൈരാഗ്യത്തിന്റെ കാരണം ഒരൊറ്റ അവാര്ഡാണ് ..അതും ചില്ലറ അവാര്ഡ് വല്ലതുമാണോ ഉമ്മന് ചാണ്ടിക്ക് കിട്ടിയത് ഇന്ത്യയില് ആദ്യമായിട്ട് ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് പൊതു സേവനത്തിനു കിട്ടുന്ന യു എന് അവാര്ഡ് !!
ഈ അവാര്ഡ് യു എന് സെക്രട്ടറി ജനറല് ബാന് കീ മൂണ് ഉമ്മന് ചാണ്ടിക്ക് സമ്മാനിക്കുന്നതിന് മുന്പ് എങ്ങനെയെങ്കിലും ഇല്ലാക്കഥകള് പറഞ്ഞു ഉമ്മന് ചാണ്ടിയെ രാജി വെപ്പിക്കണം ! അതിനു വെച്ച വെള്ളമങ്ങ് വാങ്ങി വെച്ചേരു പ്രതിപക്ഷമേ ...!! ഉമ്മന് ചാണ്ടി അഞ്ചു വര്ഷവും ഭരിക്കും ..അത് കഴിഞ്ഞു വീണ്ടും ഒരു അഞ്ചു വര്ഷം കൂടി ഭരിക്കും ,ചിലപ്പോള് കേരളത്തിലെ ഇടതു പക്ഷത്തിനു ഇനി ഒരിക്കലും കേരള ഭരണം കണി കാണാന് കിട്ടിയെന്നു വരില്ല ,ശിഷ്ട കാലം പ്രതിപക്ഷത്ത് ചൊറിയും കുത്തി ഇരിക്കാം ഇടതന്മാര്ക്ക് !!
മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി....അങ്ങ് ധൈര്യമായി മുന്നോട്ട് പൊയ്കോളൂ....കേരളത്തിന്റെ വികസനത്തിന് അങ്ങയെ വേണം..തൊഴിലില്ലാത്ത ചെറുപ്പക്കാരുെട പ്രതീക്ഷയാണ് അങ്ങ്...
ഇപ്പോളത്തെ അവസഥക്ക് മാറ്റം വരണമെന്കില് അങ്ങ് തന്നെ 10 വര്ഷം ഭരിക്കണം...തളരാതെ മുന്നോട്ട് പോവുക..ആരോപണം ഉന്നയിക്കുന്നവര് 5 വര്ഷം ഭരിച്ചിേല്ല...എന്തുണ്ടാക്കി?,,,
നാക്കിനു എല്ല് ഇല്ലാ എന്ന് കരുതി ആരും എന്തും പറഞ്ഞോട്ടെ ... ഈ ജനകീയമുഖ്യനില് കേരളജനതയ്ക്ക് വിശ്വാസം ഉണ്ട് .. മുന്നോട്ട് വെച്ച കാല് മുന്നോട്ടു തന്നെ ..

From: Abraham P.c. <pc_abraham1944@yahoo.in>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Thursday, 20 June 2013 9:48 PM
Subject: Re: [www.keralites.net] What a Joke! ദൈവം ഉണ്ടെന്ന് തെളിഞ്ഞില്ലേ?
 
What a contrast? A person moving around and work as mentioned below has to resign because someone phoned him or met him. They were supposed to be criminal. How can someone deny him/ her, a person who is not charged with criminal activity or punished by court?

The opposition cannot digest the popularity of Oommen Chandy. They want to stop him or control it by some means. They do not look at the benefit of it. They only look at the future election and their down fall. Abraham 

From: Aniyan <jacobthomas_aniyankunju@yahoo.com>
To:
Sent: Thursday, 20 June 2013 12:08 PM
Subject: [www.keralites.net] What a Joke! ദൈവം ഉണ്ടെന്ന് തെളിഞ്ഞില്ലേ?
 
ഐക്യരാഷ്ട്രസഭയുടെ പുരസ്കാരം വാങ്ങിയ മുഖ്യമന്ത്രിയാണ്. ""കഷ്ടിച്ച് നാലുമണിക്കൂര്‍ ഉറക്കം. രാവിലെ ആറ് ആറരയോടെ ഉണരും. ചെറിയൊരു പ്രാര്‍ഥനയുണ്ട്. അതുകഴിഞ്ഞ് പത്രങ്ങളിലൂടെ കണ്ണോടിക്കും. വീടിന്റെ രണ്ടാംനിലയിലെ മുറിയില്‍ തറയിലിരുന്നാണ് പത്രവായന. ചുറ്റും കടലാസുകൂമ്പാരം കാണും. എപ്പോഴും ചിലച്ചുകൊണ്ടിരിക്കുന്ന രണ്ട് ഫോണും. ഫോണ്‍കോളുകളെല്ലാം നേരിട്ടെടുക്കും."" എഴുപതാംവയസ്സിലേക്ക് കടക്കുന്ന ഉമ്മന്‍ചാണ്ടിയുടെ കുഞ്ഞുകുഞ്ഞു കഥകള്‍ വിശ്വസ്ത അനുയായി പി ടി ചാക്കോ ഇങ്ങനെ എഴുതിയിട്ടുണ്ട്.
എഴുതിയതാകെ പുസ്തകമായും സര്‍ക്കാര്‍ വെബ്സൈറ്റിലൂടെയും പരസ്യപ്പെടുത്തിയിട്ടുമുണ്ട്. നാട്ടില്‍ രണ്ടുനേരം ലോഡ്ഷെഡിങ്ങുള്ളപ്പോഴും ഉമ്മന്‍ചാണ്ടിക്ക് ഊര്‍ജത്തിന് കുറവില്ല. സൗരോര്‍ജമാണോ സരിതോര്‍ജമാണോ ഈ കര്‍മകുശലതയ്ക്ക് കാരണമെന്ന് അടുത്ത പത്രക്കുറിപ്പിലെങ്കിലും രമേശ് ചെന്നിത്തല വ്യക്തമാക്കേണ്ടതുണ്ട്. ഒരു മുഖ്യമന്ത്രിക്ക് പങ്കാളിത്തമുള്ള തട്ടിപ്പുകേസ് ഇന്നുവരെ കേരളം കേട്ടിട്ടില്ല. വെറുതെയല്ല ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പ് കൊടുക്കാത്തത്. ഊര്‍ജസംരക്ഷണം തിരുവഞ്ചൂരിന്റെ പണിയാണ്. പൊലീസുകാരാണ് ഇപ്പോള്‍ സരിതാ S നായരുടെ അംഗരക്ഷകര്‍.
ചെന്നിത്തലയുടെയും സുകുമാരന്‍നായരുടെയും ഫോണ്‍ ചോര്‍ത്തുന്ന പൊലീസുകാരന് സരിതാ S നായരുടെ നായരെ കണ്ടാല്‍ മുട്ടുവിറയ്ക്കും. ഒരുമണിക്കൂര്‍ നേരമാണ് ആ നായര്‍ നിര്‍ഭയ നിഷ്പക്ഷ മാധ്യമത്തില്‍ ഫോണിലൂടെ ചാനലിലേക്ക് പ്രവേശിച്ചത്. എവിടെനിന്ന് ഏതു നമ്പരിലേക്ക് വിളിച്ചു എന്ന് ഏത് പൊലീസുകാരനും മനസ്സിലാക്കാനുള്ള സംവിധാനമെല്ലാം തിരുവഞ്ചൂരിന്റെ കൈയിലുണ്ട്. തട്ടിപ്പുകാരന്‍ നിര്‍ഭയം നിരന്തരം ചാനലിനോട് സംസാരിക്കുമ്പോള്‍ത്തന്നെ ചെന്നുപിടിക്കാമായിരുന്നു. അതല്ലെങ്കില്‍ കുറ്റവാളി എവിടെയുണ്ടെന്ന് രാജ്യസ്നേഹപരമായ ഒരു ചോദ്യം ചാനലുകാരോട് ചോദിച്ച്, നിയമവാഴ്ചയെ സ്നേഹിക്കുന്ന അവരില്‍നിന്ന് മറുപടി വാങ്ങാമായിരുന്നു.
സരിതയുടെ ഫോണ്‍വിവരങ്ങള്‍ ചോര്‍ന്നത് പൊലീസില്‍നിന്ന് എന്നും അതേക്കുറിച്ച് പ്രത്യേക അന്വേഷണം നടക്കും എന്നുമാണ് മാതൃഭൂമിയുടെ ആവേശവാര്‍ത്ത. വിവരം ചോര്‍ന്നതാണ് കുറ്റം- പാതിരാവിലും പുലര്‍ച്ചെയും ഉമ്മന്‍ചാണ്ടിയുടെ ചുറ്റുവട്ടത്തുനിന്ന് വിളി പോയതല്ല. ചെന്നിത്തലയ്ക്ക് ആശ്വാസത്തിന് വകയുണ്ട്. ഐ ഗ്രൂപ്പില്‍നിന്ന് ഒരു സുബ്രഹ്മണ്യന്റെ പേരേ പാപിപ്പട്ടികയില്‍ വന്നിട്ടുള്ളൂ. സരിതാ എസ് നായരെ രക്ഷിച്ചില്ലെങ്കില്‍ എ ഗ്രൂപ്പുകാര്‍ കൂട്ടത്തോടെ വനവാസത്തിന് പോകേണ്ടിവരും. വീട്ടിലും പറ്റില്ല; നാട്ടിലും പറ്റില്ല എന്ന സ്ഥിതിയുണ്ടാകും. ഇത്രയും വലിയ തട്ടിപ്പു നടത്തുന്ന സരിതയ്ക്ക് കൂട്ടാളികളെ കുടുക്കാനുള്ള വിദ്യയും വശമുണ്ട്. വിളിച്ചവരുടെയും കണ്ടവരുടെയും എല്ലാ തെളിവും നല്ല സൂര്യതാപത്തോടെതന്നെ സൂക്ഷിച്ചിട്ടുണ്ടത്രേ. തള്ളിപ്പറയുന്നവര്‍ കുടുങ്ങും.
സരിതയുടെ ഓഫീസിലും മുറിയിലുമെല്ലാം ഒളിക്യാമറയുണ്ടെന്നാണ് പറയുന്നത്. ചിത്രസഹിതമാണത്രേ തെളിവ്്. അത് കിട്ടിയാല്‍ അതുപോലെ പുറത്തുപറയുന്ന പൊലീസാണ് തിരുവഞ്ചൂരിന്റേത്. അതുകൊണ്ട് ക്യാമറയൊന്നും കിട്ടിയില്ലെന്നാണ് പൊലീസ് വിശദീകരണം. തട്ടിപ്പുകാരിക്ക് പൊലീസ് കസ്റ്റഡിയില്‍ സുഖവാസമാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുഹൃത്തിനെ ദ്രോഹിക്കാന്‍ പാടില്ല. അവര്‍ക്ക് സംസാരിക്കാന്‍ ഫോണ്‍ കൊടുക്കണം; ജീരകവെള്ളം ചൂടാറാതെ വേണം. ഊണുകഴിഞ്ഞാല്‍ ഐസ്ക്രീമുമാകാം. സരിത എന്തെങ്കിലും അറിയാതെ പറഞ്ഞുപോയാല്‍ കുടുങ്ങുന്നത് ചില്ലറക്കാരൊന്നുമല്ല.
മലയാളമനോരമക്കാരന്‍ സ്വന്തം ലേഖകന്മാരെ വിളിച്ച് ആജ്ഞാപിച്ചത്, സരിതയെയും സിപിഐ എമ്മിലെ ആരെയെങ്കിലും ബന്ധപ്പെടുത്തി വാര്‍ത്ത തന്നിരിക്കണം എന്നാണ്. ബന്ധമോ തെളിവോ വേണമെന്നില്ല, വാര്‍ത്ത മതി. പണ്ടൊരിക്കല്‍, എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരെ കാണാന്‍ സരിത സ്വപ്നം കണ്ടിരുന്നു എന്ന വാര്‍ത്ത കൊടുത്താണ് ഒരു ലേഖകന്‍ ആജ്ഞാനുവര്‍ത്തിയായത്്.
പൊലീസിന് കിട്ടിയ ഒളിക്യാമറ കത്തിച്ചുകളഞ്ഞാല്‍ അത്രയും നല്ലത്. ഒരു കൂട്ടദുരന്തം ഒഴിവാക്കാന്‍ തിരുവഞ്ചൂരിന് ബാധ്യതയുണ്ട്. ആ ക്യാമറ ഐ ഗ്രൂപ്പുകാരുടെ കൈയില്‍ കിട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പണ്ട് മറിയം റഷീദയെയും നമ്പി നാരായണനെയും വച്ച് കളിച്ചതിന്റെ ദുരന്തം അനുഭവിച്ചവരും അവരുടെ മക്കളുമെല്ലാം ജീവനോടെയുണ്ടെന്ന് തിരുവഞ്ചൂരിനെങ്കിലും ഓര്‍മയുണ്ടാകണം. ദൈവം ഉണ്ടെന്ന് തെളിഞ്ഞില്ലേ എന്നാണ് ചെന്നിത്തല ചോദിക്കുന്നത്. ഇന്നലെ ചെന്നിത്തലയെ അധികാരത്തിന് ആര്‍ത്തിമൂത്ത നേതാവെന്ന് വരുത്തിത്തീര്‍ത്ത് തെരുവിലിട്ട് തട്ടിയ ഉമ്മന്‍ചാണ്ടിയുടെ ഉപജാപത്തിന് ദൈവമാണ് മറുപടി കൊടുത്തതുപോലും. കഷ്ടപ്പെട്ട് വാര്‍ത്ത കണ്ടെത്തി ഉമ്മന്‍ചാണ്ടിയുടെ ഉള്ളുകള്ളി പുറത്തുകൊണ്ടുവന്ന കൈരളി- പീപ്പിള്‍ ചാനലിനും പി വി കുട്ടന്‍ എന്ന ലേഖകനും ക്രെഡിറ്റില്ല; എല്ലാം ദൈവത്തിന് സമര്‍പ്പിതം. അങ്ങനെയെങ്കില്‍ അങ്ങനെ. ഉമ്മന്‍ചാണ്ടി വിശുദ്ധനാണെന്ന് ഇനി മലയാളമനോരമപോലും പറയില്ലല്ലോ എന്ന് സമാധാനിക്കാം.
ആപത്തുകാലത്ത് എന്തും സംഭവിക്കും എന്നാണ്. കഷ്ടകാലം വരുമ്പോള്‍ കൂട്ടത്തോടെ വരും. രക്ഷകര്‍ പാമ്പായി മാറും. ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനാണ് ഏഷ്യാനെറ്റ് ഇറങ്ങിയത്. മുഖ്യപ്രതിയും മുഖ്യമന്ത്രിയും തമ്മില്‍ ഒരുമണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവായി അത് മാറി. ഡല്‍ഹിയിലെ ജോപ്പനായ കുരുവിള ശ്രമിച്ചത് ഒരുവട്ടമേ ഉമ്മന്‍ചാണ്ടി സരിതയെ കണ്ടിട്ടുള്ളൂ എന്ന് സ്ഥാപിക്കാനാണ്. വിജ്ഞാന്‍ഭവനിലെ അതീവസുരക്ഷാ മേഖലയില്‍പ്പോലും സരിതയെ മുഖ്യമന്ത്രി കണ്ടു എന്ന പുലിവാല്‍ വെളിപ്പെടുത്തലായി അത് മാറി. പി സി ജോര്‍ജാണെങ്കില്‍, ഗണേശ്കുമാറിനെ വലിച്ചുകൊണ്ടുവന്ന് അരക്കൈ നോക്കി. ഒരര്‍ഥത്തില്‍ ഉമ്മന്‍ചാണ്ടിയുടെ കുരുക്ക് മുറുക്കിയത് ജോര്‍ജാണ്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് ജോപ്പന്റെ വിളി നടന്നതെന്നതിന് ജോര്‍ജിന്റെ മൊഴി ധാരാളമായി.
എങ്ങനെയാണ് ഈ തട്ടിപ്പുകാരൊക്കെ പി സി ജോര്‍ജിന്റെ സമക്ഷത്തിലെത്തുന്നത്? ഭൂമികൈയേറ്റക്കേസും വ്യഭിചാരക്കേസും അവിഹിതക്കേസും സോളാര്‍ തട്ടിപ്പുകേസുമൊക്കെ കൈകാര്യംചെയ്യുന്ന ഏജന്‍സി ഇപ്പോള്‍ ജോര്‍ജാണ്. ഗണേശിന്റെ അവിഹിതക്കേസില്‍ ജോര്‍ജ് ഒരു ഭാഗത്തുണ്ട്. സരിതയുടെ നായരെ ചാടിക്കുന്നതും പറയിക്കുന്നതും ജോര്‍ജാണത്രേ. സരിതയുടെ വിളിയില്‍ ചിലത് ജോര്‍ജിനും പോയിട്ടുണ്ട്. അത് പുറത്തുവരുന്നതിനുമുമ്പ്, ആ കുറ്റവും ഗണേശിന്റെ തലയില്‍ വച്ചുകൊടുത്തു.
ആപത്താകുന്ന രക്ഷകരില്‍ മനോരമയുടെ പേരുമുണ്ട്. ""മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തലസ്ഥാനത്തുണ്ടെങ്കില്‍ മൊബൈല്‍ഫോണില്‍ കിട്ടണമെങ്കില്‍ പേഴ്സനല്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്ന ടെന്നി ജോപ്പന്റെയോ സ്റ്റാഫിലില്ലാത്ത തോമസ് കുരുവിളയെയോ വിളിക്കണം. സ്വന്തമായി ഒരു മൊബൈല്‍ഫോണില്ലാതെ പോയതിന്റെ പൊല്ലാപ്പ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ നന്നായി അനുഭവിക്കുന്നുണ്ട്. തട്ടിപ്പുകാരി സരിത എസ് നായര്‍ ഇക്കണ്ട ഫോണിലൊക്കെ വിളിച്ചതും അതില്‍നിന്നും തിരികെ വിളി പോയതും ജോപ്പന്റെയും സലിംരാജിന്റെയും കസേരകൂടിയാണ് കൊണ്ടുപോയത്. ഏത് സമയവും പുറത്തേക്ക് തെറിക്കാന്‍ തയ്യാറായി മറ്റു ചിലരും.
മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരുമെല്ലാം ഉമ്മന്‍ചാണ്ടിയെ ഫോണില്‍ കിട്ടാന്‍ ഈ നമ്പറുകളാണ് ആശ്രയിക്കുന്നത്""എന്നാണ് മനോരമ ഒന്നാംപേജ് വാര്‍ത്ത. അതായത്, തട്ടിപ്പുകാരി സരിത വിളിച്ചതും ഉമ്മന്‍ചാണ്ടിയെത്തന്നെയാണെന്ന്. മുഖ്യമന്ത്രി ആരൊടൊപ്പമാണോ അവരിലേക്കാണ് സരിതയുടെ ഫോണ്‍വിളി എത്തിയതെന്ന്. ബാലജനസഖ്യംമുതല്‍ പരിലാളിക്കുന്ന; കണ്ടത്തില്‍ മാമ്മന്‍മാപ്പിളയ്ക്കുശേഷം ആരാധിക്കാനും സ്നേഹിക്കാനുമായി കണ്ടെത്തിയ ഉമ്മന്‍മാപ്പിളയ്ക്ക് ഏനക്കേടുവരുമ്പോള്‍ പരിഭ്രമം കാണും. അപ്പോള്‍ ചെയ്യുന്ന പണി വിപരീതഫലവും ചെയ്യും. സരിതോര്‍ജത്തിന്റെ കുത്തൊഴുക്കില്‍ ഇനി എന്തെല്ലാം സംഭവിക്കും; ആരുടെയെല്ലാം തലതെറിക്കും എന്ന് കണ്ടുതന്നെ അറിയണം. എന്തായാലും ഉമ്മന്‍ചാണ്ടിയുടെ ചീട്ട് ജനങ്ങള്‍ കീറിക്കഴിഞ്ഞു. പുതുപ്പള്ളിയിലെ ഞായറാഴ്ച ദര്‍ബാര്‍പോലും മുടങ്ങുന്ന സ്ഥിതിയാണ്. മനോരമക്കാരന്‍ ഇതുവരെ "ശരീര ഭാഷയുടെ" തോത് അളക്കാത്തതു ഭാഗ്യം. നാട്ടുകാര്‍ അതും നന്നായി അളക്കുന്നുണ്ട്.
www.keralites.net


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment