മോഷണക്കേസില്‍വിവാഹത്തലേന്ന് പ്രതിശ്രുത വരന്‍ ജയിലില്‍
മൂവാറ്റുപുഴ: പോലീസ് സ്‌റ്റേഷന്‍ വളപ്പിലടക്കം മോഷണ പരമ്പര നടത്തിയ യുവാവിനെ വിവാഹത്തിന്റെ തലേദിവസം പോലീസ് അറസ്‌റ്റ് ചെയ്‌തു. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ ജയിലിലുമായി. മൂവാറ്റുപുഴ കിഴക്കേക്കര പൊട്ടേക്കണ്ടത്തില്‍ റിയാസി (26) നെയാണ് കവര്‍ച്ചാകേസില്‍ മൂവാറ്റുപുഴ പോലീസ് മറ്റ് നാലുപേരോടൊപ്പം അറസ്‌റ്റ് ചെയ്‌തത്.
ഇയാളുടെ വിവാഹം ഇന്ന് നടക്കേണ്ടതായിരുന്നു. തൊടുപുഴ സ്വദേശിനിയായിരുന്നു വധു. വിവാഹത്തിനുള്ള ക്ഷണം പൂര്‍ത്തീകരിക്കുകയും ഒരുക്കങ്ങളെല്ലാം നടത്തുകയും ചെയ്‌തു. വിവാഹചടങ്ങിനായി വീട്ടുമുറ്റത്ത് പന്തലും ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് റിയാസ് പോലീസ് പിടിയിലാകുന്നത്. വിവരം അറിഞ്ഞ് വധുവിന്റെ ബന്ധുക്കള്‍ സ്‌റ്റേഷനിലെത്തി പ്രതിശ്രുതവരന്‍ തന്നെയാണ് അറസ്‌റ്റിലായതെന്ന് ഉറപ്പാക്കി. തുടര്‍ന്ന് ഇയാളുമായി ബന്ധത്തിലേര്‍പ്പെടാന്‍ താല്‍പര്യമില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.
െദെവാനുഗ്രഹം കൊണ്ടാണ് വിവാഹത്തിന്റെ തലേനാള്‍ വരന്റെ യഥാര്‍ഥ സ്വഭാവം തിരിച്ചറിയാന്‍ കഴിഞ്ഞതെന്ന് വധുവിന്റെ അടുത്ത ബന്ധു പറഞ്ഞു. ഇടത്തരം കുടുംബത്തിലെ അംഗമാണ് യുവതി. ബന്ധുക്കളുടേയും മറ്റും സഹായത്തോടെയാണ് വിവാഹത്തിനുള്ള ആഭരണവും മറ്റ് ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയത്.
യുവാവിനെ കുറിച്ച് വിവാഹനിശ്‌ചയത്തിന് മുമ്പ് വധുവിന്റെ ബന്ധുക്കള്‍ കാര്യമായ അന്വേഷണം നടത്തിയിരുന്നു.
എന്നാല്‍ നാട്ടില്‍ മാന്യനും സൗമ്യനുമായി അറിയപ്പെട്ടിരുന്ന ഇയാളെകുറിച്ച് അയല്‍വാസികള്‍ക്കുപോലും മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല. മോഷണക്കേസില്‍ പിടിയിലായതോടെയാണ് യുവാവിന്റെ തനിനിറം പുറത്തുവന്നത്.
മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങളുടെ ബാറ്ററിയടക്കം ടൗണിലും പരിസര പ്രദേശങ്ങളിലും മോഷണപരമ്പര നടത്തിയ അഞ്ചംഗ സംഘത്തിലാണ് യുവാവ് ഉള്‍പ്പെട്ടത്.
ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള വീടുകളുടേയും സ്‌ഥാപനങ്ങളുടേയും പോര്‍ച്ചുകളില്‍ പാര്‍ക്ക് ചെയ്‌തിരിക്കുന്ന വാഹനങ്ങളുടെ ബാറ്ററികള്‍ മോഷ്‌ടിക്കുകയാണ് സംഘത്തിന്റെ സ്‌ഥിരം പതിവെന്ന് പോലീസ് പറഞ്ഞു.
വീടുകളില്‍ കയറി ഗ്യാസ് സിലിണ്ടറുകളും നിര്‍മാണം നടക്കുന്ന സ്‌ഥലങ്ങളില്‍ നിന്ന് ഡ്രില്ലിംഗ് മെഷീന്‍ അടക്കമുള്ളവയും സംഘം കവര്‍ച്ച ചെയ്‌തതായി പോലീസ് പറഞ്ഞു. മോഷ്‌ടിച്ച ബാറ്ററി ഓട്ടോറിക്ഷയില്‍ കയറ്റിവരുന്നതിനിടയില്‍ രാത്രി രണ്ടരയോടെ ചാലിക്കടവ് പാലത്തിനു സമീപംവച്ചാണ് പ്രതികള്‍ പോലീസ് പിടിയിലായത്. എ.ഐ.െവെ.എഫ്. ജില്ലാ പ്രസിഡന്റ് രണ്ടാര്‍ തൊങ്ങനാല്‍ ടി.എം. ഹാരിസിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പരിസരത്തുനിന്ന് കവര്‍ച്ച നടത്തിയതും ഇതേ സംഘമായിരുന്നു. മൂവാറ്റുപുഴ സി.ഐ. ഫെയ്‌മസ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കവര്‍ച്ചാസംഘത്തെ അറസ്‌റ്റ് ചെയ്‌തത്
No comments:
Post a Comment