ഡല്‍ഹിയില്‍ 6 വയസ്സുകാരിക്ക് പീഡനം
ന്യൂഡല്‍ഹി: രാജ്യതലസ്‌ഥാനത്ത് സ്‌ത്രീകള്‍ മാത്രമല്ല പെണ്‍കുഞ്ഞുങ്ങളും സുരക്ഷതരല്ല. ദക്ഷിണ ഡല്‍ഹിയിലെ ബദര്‍പൂരില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിക്കപ്പെട്ട നിലയില്‍ പബ്ലിക് ടോയ്‌ലറ്റില്‍ കണ്ടെത്തി. വെളളിയാഴ്‌ച വൈകിട്ട് ഒരു വഴിയാത്രക്കാരനാണ് ഗുരുതരാവസ്‌ഥയില്‍ കിടന്ന പെണ്‍കുട്ടിയെ കണ്ടത്. കിഴക്കന്‍ ഡല്‍ഹിയില്‍ അഞ്ച് വയസ്സുകാരിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് ക്രുരമായി പീഡിപ്പിച്ച സംഭവം നടന്ന് പത്ത് ദിവസത്തിനു ശേഷമാണ് ഈ സംഭവം നടക്കുന്നത്.
പെണ്‍കുട്ടിയെ ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിക്കുമ്പോള്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളുണ്ടായിരുന്നു. കഴുത്ത് മുറിക്കാനുളള ശ്രമം നടന്നിട്ടുണ്ട് എന്ന് സംശയിക്കുന്നതായും ആശുപത്രിയധികൃതര്‍ പറഞ്ഞു.
പുരുഷന്‍മാരുടെ ടോയ്‌ലറ്റിലാണ് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ടോയ്‌ലറ്റ് കോണ്‍ട്രാക്‌ടറെ അറസ്‌റ്റുചെയ്‌തു. 22 പേരെ ചോദ്യം ചെയ്യാനായി കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്.
11 കാരിയെ ബലാത്സംഗം ചെയ്‌തു കൊന്നു: 52 കാരന് വധശിക്ഷ
ന്യൂഡല്‍ഹി: മാനസീകാസ്വാസ്‌ഥ്യമുള്ള 11 കാരിയെ ആവര്‍ത്തിച്ച് ബലാത്സംഗത്തിന് വിധേയയാക്കി കൊലപ്പെടുത്തിയ 52 കാരനെ സുപ്രീംകോടതി വധശിക്ഷയ്‌ക്ക് വിധിച്ചു. നേരത്തേ ഇതേ കേസില്‍ ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തം തടവ് തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിധി.
ജസ്‌റ്റീസ് കെ എസ് രാധാകൃഷ്‌ണനും മദന്‍ കെ ലോകുറും ഉള്‍പ്പെട്ട ബഞ്ചാണ് ശിക്ഷ വിധിച്ചത്. അപൂര്‍വ്വത്തില്‍ അപൂര്‍വ്വം എന്ന് വിലയിരുത്തിയായിരുന്നു വിധി. അയുക്‌തം, മനുഷ്യത്യരാഹിത്യം, കാടത്തം തുടങ്ങിയ പരാമര്‍ശം നടത്തിയാണ് പ്രതിക്ക് കോടതി ഏറ്റവും കടുത്ത ശിക്ഷ നല്‍കിയത്.
ശങ്കന്‍ കിസന്‍ റാവു ഖാഡേ എന്നയാള്‍ക്കാണ് വധശിക്ഷ ലഭിച്ചത്. 2006 ജൂലൈ 20 ന് ലോഖന്‍വാഡിലെ ഗുണ്‍വാണ്ട് മഹാരാജ് സന്‍സ്‌ഥാനില്‍ നിന്നും പെണ്‍കുട്ടിയെ ഖാഡേയും ഭാര്യ മാലയും വശീകരിച്ച് കൂട്ടിക്കൊണ്ടു പോകുകയും പിന്നീട് ഒരു ക്ഷേത്രം ഉള്‍പ്പെടെ പല സ്‌ഥലങ്ങളിലും ആവര്‍ത്തിച്ച് പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ചു കൊല്ലുകയുമായിരുന്നു.
നേരത്തേ ഇയാള്‍ക്ക് വിചാരണ കോടതി വധശിക്ഷ നല്‍കിയിരുന്നെങ്കിലും ഇത് തള്ളി ഹൈക്കോടതി
No comments:
Post a Comment