ഗൂഗിള്‍ സിഇഒയുടെ ശമ്പളം ഒരു ഡോളര്‍!
ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ മേധാവിയുടെ ശമ്പളം എത്രയായിരിക്കും? ലക്ഷങ്ങളോ കോടികളോ എന്ന് പറയാന്‍ വരട്ടെ. ഗൂഗിള്‍ സിഇഒ ലാറി പേജിന് വെറും ഒരു ഡോളറാണ് ശമ്പളം! പേജിനൊപ്പം കമ്പനിയുടെ സ്‌ഥാപകരിലൊരാളായ സെര്‍ജി ബ്രിനും ഒരു ഡോളറാണ് ശമ്പളം വാങ്ങുന്നത്!
കമ്പനിയുടെ സ്‌ഥാപകരുടെ ശമ്പളം കുറവാണെന്നു കരുതി മറ്റുളളവരുടെ അതുപോലെയാണെന്ന് കരുതരുത്. കമ്പനിയുടെ നാല് ഉയര്‍ന്ന എക്‌സിക്യൂട്ടീവുകളുടെ പാക്കേജ് 124 ദശലക്ഷം ഡോളറാണ്. ബിസിനസ് ഓപ്പറേഷന്‍സ് തലവന്‍ നികേഷ് അരോരയാണ് ഇക്കാര്യത്തില്‍ കേമന്‍. 46.7 ദശലക്ഷമാണ് നികേഷിന്റെ പാക്കേജ്.
2004 ല്‍ കമ്പനിയുടെ ഓഹരികള്‍ വിപണിയില്‍ ലിസ്‌റ്റു ചെയ്യാന്‍ തീരുമാനിച്ചതു മുതലാണ് സ്‌ഥാപകര്‍ തങ്ങളുടെ ശമ്പളം ഒരു ഡോളറായി നിജപ്പെടുത്തിയതെന്ന് ഗൂഗിള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. എന്നാല്‍, ഇവര്‍ക്ക് ഓരോത്തര്‍ക്കും 20 ബില്യണ്‍ ഡോളര്‍ മൂല്യമുളള ഓഹരികള്‍ സ്വന്തമായുണ്ട്.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net