കമല്‍ ചുംബിച്ചു, പോലീസ് കേസായി!
സിനിമയില്‍ ഒപ്പമഭിനയിച്ച നായികനടിമാരെല്ലാം കമലിന്റെ ചുംബനത്തിന്റെ ചൂടറിഞ്ഞിട്ടുള്ളവരാണ്. കമല്‍ സിനിമകളുടെ വിജയത്തില്‍ ചുംബന ഫോര്‍മുല ഒരു പ്രധാന പങ്കു വഹിച്ചിട്ടുമുണ്ട്. എന്നാലൊരിക്കലും തന്റെ സിനിമകളിലെ ചുംബനരംഗത്തിന്റെ പേരില്‍ കമല്‍ കേസില്‍ പെട്ടിട്ടില്ല. എന്നാലിപ്പോള്‍ സിനിമയ്‌ക്കു പുറത്തെ ഒരു യഥാര്‍ത്ഥ ചുംബനത്തിന്റെ പേരില്‍ കമല്‍ പുലിവാലു പിടിച്ചിരിക്കയാണ്!
ഒരു ചാനല്‍ പ്രോഗ്രാമിനിടെ കമല്‍ നടത്തിയ ചുംബനത്തിനെതിരേ 'ഹിന്ദുമക്കള്‍ കച്ചി' പോലീസില്‍ പരാതി കൊടുത്തിരിക്കുകയാണ്. കോന്‍ ബനേഗാ കരോട്‌പതിയുടെ തമിഴ് പതിപ്പായ 'നീങ്കളും വെല്ലാളാം ഒരു കോടി' എന്ന പരിപാടിക്കിടെയാണ് വിവാദ ചുംബനരംഗം അരങ്ങേറിയത്.
തമിഴ്‌നടന്‍ പ്രകാശ്രാജ് അവതരിപ്പിക്കുന്ന ഈ പരിപാടിയില്‍ അതിഥികളായി
പങ്കെടുക്കുകയായിരുന്നു കമലഹാസനും കൂട്ടുകാരിയും നടിയുമായ ഗൗതമിയും. പരിപാടിക്കിടെ കമല്‍ അവതാരക ദിവ്യദര്‍ശിനിയെ ചുംബിക്കുകയും പരിപാടിയില്‍
പങ്കെടുത്തുകൊണ്ടിരുന്ന മറ്റൊരു പെണ്‍കുട്ടിയെ കെട്ടിപ്പിടിക്കുകയും ചെയ്‌തതിനെതിരെയാണ് കേസ്.
കമലിന്റെ പ്രകടനം അശ്ശീലം നിഞ്ഞതാണെന്നും ഇത്തരം രംഗങ്ങള്‍ ചാനല്‍ പരിപാടികളില്‍ കാണിക്കരുതെന്നും വിവാഹിതരാകാതെ ഒരുമിച്ച് ആണും പെണ്ണും കഴിയുന്നതിനെ പ്രകീര്‍ത്തിക്കുന്ന പ്രോഗ്രാം ഇന്ത്യന്‍ സമൂഹത്തെ വഴിതെറ്റിക്കുന്നതും അശ്ലീലം നിറഞ്ഞതുമാണെന്നും പരാതിയില്‍ പറയുന്നു. കമല്‍, ഗൗതമി, പ്രകാശ് രാജ്, ചാനല്‍ അവതാരക ദിവ്യ ദര്‍ശിനി, മത്സരാര്‍ത്ഥി പ്രിയ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net