കണ്ണടച്ചു തുറക്കുന്ന നേരം മതി സെലിബ്രിട്ടീസിന്റെ വിവാഹവും വിവാഹമോചനവും എല്ലാം കഴിഞ്ഞിട്ടുണ്ടാവും. ജീവിത പങ്കാളിയെ കണ്ടെത്തുന്നതില്‍ വന്ന പിഴയും പരസ്പരം ഒരുമിച്ച് കഴിയാനാവില്ലെന്ന ബോധവുമാണ് പിരിയാന്‍ മിക്ക ദമ്പതികളെയും പ്രേരിപ്പിക്കുന്നത്. സെലിബ്രിട്ടീസിന്റെ ജീവിതവും അങ്ങനെ തന്നെയാണ്. ചില താരങ്ങള്‍ മൂന്ന് വിവാഹം വരെ കഴിച്ചിട്ടുണ്ട്. മൂന്ന് തവണ വിവാഹിതരായ ചില പ്രമുഖ സെലിബ്രിട്ടീസ് ഇതാ:
ടോം ക്രൂയിസ്

ഡസണ്‍ കണക്കിന് കാമുകിമാരുണ്ടായിരുന്ന ടോം ക്രൂയിസിന് വിവാഹം ചെയ്യാന്‍ കഴിഞ്ഞത് മൂന്ന് പേരെ മാത്രമാണ്. 1987ല്‍ വിവാഹം ചെയ്ത ടോമിന്റെ ആദ്യ ഭാര്യയാണ് മിമി റോജേര്‍സി. മൂന്ന് വര്‍ഷത്തിനുശേഷം ഓസ്‌ട്രേലിയന്‍ നടിയായ നിക്കോള്‍ കിഡ്മാന്‍ ടോം ക്രൂയിസിന്റെ ജീവിതസഖിയായി. പക്ഷേ, ഒരു വര്‍ഷത്തിനുശേഷം നിക്കോളുമായി ടോം പിരിഞ്ഞു. മൂന്നാമത് വിവാഹം ചെയ്ത കേറ്റി ഹോള്‍മെസുമായി ഈയടുത്താണ് പിരിഞ്ഞത്.
ജെനിഫര്‍ ലോപ്‌സ്

1997ലായിരുന്നു ജെനിഫര്‍ ലോപസിന്റെ ആദ്യ വിവാഹം. നടന്‍ ഒജാനി നോവയാണ് ജെനിഫറിന്റെ ആദ്യ ഭര്‍ത്താവ്. നാല് വര്‍ഷത്തിനുശേഷം ഇവര്‍ പിരിയുകയും കൊറിയോഗ്രാഫര്‍ ക്രിസ് ജൂഡിനെ ജെനിഫറിനെ വിവാഹം ചെയ്‌തെങ്കിലും അതും ഏറെ നാള്‍ നീണ്ടു പോയില്ല. 2004ല്‍ വി ഗായകന്‍ മാര്‍ക്ക് ആന്റണിയുമായി വിവാഹം നടന്നെങ്കിലും നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ആ ദാമ്പത്യവും വിവാഹമോചനത്തില്‍ കലാശിച്ചു.
കേറ്റ് വിന്‍സെ്‌ലെറ്റ്

1998ല്‍ സംവിധായകന്‍ ജിം ത്രെപിള്‍ട്ടണുമായി ആദ്യ വിവാഹം. രണ്ടാമതായി 203ല്‍ സംവിധായകന്‍ സാം മന്‍ഡേസിനെ വിവാഹം ചെയ്തു. എന്നാല്‍,2011-ാടോ ഇവര്‍ പിരിഞ്ഞു. നെഡ് റോക്കിന്റോള്‍ ആണ് കേറ്റിന്റെ മൂന്നാമത്തെ ഭര്‍ത്താവ്.
നിക്കോളാസ് കേജ്

വളരെ മോശം വിവാഹങ്ങള്‍ ചെയ്ത ആള്‍ എന്ന നിലയിലും നിക്കോളാസ് കേജ് ലോകപ്രീതി നേടിയിട്ടുണ്ട്. ആദ്യമായി നടി പാട്രിക്ക ആര്‍ക്ക്വറ്റിനെ വിവാഹം കഴിച്ചപ്പോള്‍ രണ്ടാമത്തെ ഭാര്യയായത് മൈക്കിള്‍ ജാക്‌സന്റെ പൂര്‍വ്വഭാര്യയായ ലിസാ മാരി പേഴ്സ്ലി ആണ്. 2 വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ ഇരുവരും പിരിഞ്ഞു. ഹോട്ടല്‍ പരിചാരകയായ ആലീസ് കിം ആണ് നിക്കോളാസിന്റെ മൂന്നാമത്തെ ഭാര്യ.
സഞ്ജയ് ദത്ത്

മൂന്ന് തവണ കല്യാണം കഴിച്ച ബോളിവുഡ് താരങ്ങള്‍ വളരെ കുറവാണ്. ഇന്ത്യയിലേക്ക് അഭിനയിക്കാന്‍ വന്ന അമേരിക്കന്‍ പൗരത്വമുള്ള റിച്ച ശര്‍മ്മയാണ് സഞ്ജയ് ദത്തിന്റെ ആദ്യ ഭാര്യ. ബ്രെയിന്‍ ട്യൂമര്‍ വന്ന് റിച്ച മരിച്ച ശേഷം സഞ്ജയ് മോഡലായ റിയ പിള്ളയെ വിവാഹം ചെയ്തു. ഇപ്പോള്‍ ലിയാന്‍ഡര്‍ പയസിന്റെ ഭാര്യയാണ് റിയ പിള്ള. സഞ്ജയ് ദത്ത് മൂന്നാമതായി മന്യാതയെ വിവാഹം ചെയ്തു. മാധുരി ദീക്ഷിതുമായി അദ്ദേഹത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.
മര്‍ലിന്‍ മണ്‍റോ

വളരെ ചെറുപ്രായത്തില്‍ കോപ്പ് ജെയിംസുമായുള്ള വിവാഹം. ബേസ്‌ബോള്‍ താരം ജോ ഡിമാഗ്യോയുമായി രണ്ടു വര്‍ഷം നീണ്ട ദാമ്പത്യം. എഴുത്തുകാരന്‍ അര്‍തര്‍ മില്ലര്‍ ആയിരുന്നു മൂന്നാമത്തേതും അവസാനത്തെയുമായ ഭര്‍ത്താവ്.
ഡെമി മൂറെ

ആദ്യ ഭര്‍ത്താവ് ഫ്രെഡ്ഡി മൂറെയുടെ പേരിന്റെ അവസാനം ഇപ്പോഴും ഡെമിയുടെ പേരിന്റെ വാലായി നിലനില്ക്കുന്നു. ബ്രൂസ് വില്ല്യംസുമായുള്ള രണ്ടാമത്തെ വിവാഹത്തില്‍ രണ്ട് കുട്ടികളുമുണ്ട്. മൂന്നാമതായി തന്നേക്കാള്‍ 16 വയസ് ഇളയതായ ആശ്ടണ്‍ കച്ചറുമായി ഡെമി വിവാഹിതരായി.
ചാര്‍ളി ഷീന്‍

ആദ്യ വിവാഹം ഡോണാ പീലിയുമായി. ഒരു വര്‍ഷം മാത്രം കാലാവധിയുണ്ടായിരുന്ന ആദ്യ വിവാഹത്തിനുശേഷം മോഡല്‍ ആയ ഡെനിസെ റിച്ചാര്‍ഡ്‌സുമായി ജീവിക്കാന്‍ തുടങ്ങി. യുദ്ധത്തേക്കാള്‍ പോരാട്ടത്തോടെ അതും വിവാഹമോചനമായി. 2008ല്‍ ബ്രൂക്ക് മുള്ളറെ കല്യാണം കഴിച്ചെങ്കിലും ഈയടുത്താണ് ബന്ധം വേര്‍പെടുത്തിയത്.
പമേല ആന്‍ഡേഴ്‌സണ്‍

ഡ്രമ്മര്‍ ആയ ടോമി ലീയുമായി ആദ്യ വിവാഹം. രണ്ടാമത്തേത് കിഡ് റോക്കുമായി. മൂന്നാമത് വിവാഹം ചെയ്ത റിക്ക് സോളമനുമായി 2007 വരെ ബന്ധമുണ്ടായിരുന്നു.
പോള്‍ മക്കാര്‍ട്ട്‌നി

സര് പോള്‍ മക്കാര്‍ട്ട്‌നി മൂന്ന് തവണ വിവാഹിതരായവരുടെ ലിസ്റ്റില്‍ സ്ഥാനം നേടിയിട്ടുണ്ട്. ആദ്യ ഭാര്യ ലിന്‍ഡ മക്കാര്‍ട്ട്‌നി മരിച്ചതിനെത്തുടര്‍ന്ന് ഫാഷന്‍ മോഡല്‍ ഹെതര്‍ മില്‍സുമായി വിവാഹം. 2011ല്‍ നാന്‍സി ഷെവല്‍ പോളിന്റെ മൂന്നാമത്തെ ഭാര്യയായി.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |