അഭിനയത്തിന്റെ ചാന്ദിനിച്ചന്തം
ചോറ്റുപാത്രം തൂക്കി ലൊക്കേഷനിലേക്ക് ഒരു സിനിമാനടി പോകുന്ന കാഴ്‌ച ചിന്തിക്കാനൊക്കുമോ? കൂലിവാങ്ങി വീട്ടിലെത്തി മുറ്റമടിക്കുന്ന, വെള്ളംകോരുന്ന സിനിമാനടിയെ സങ്കല്‍പ്പിക്കാനൊക്കുമോ ? ഇന്ന് പാടത്തേക്ക് ഞാറ് പറിച്ചുനടാന്‍പോലും പെണ്ണുങ്ങള്‍ ചോറ്റുപാത്രം പിടിച്ച് പോകില്ല. എന്നാല്‍ മലയാള സിനിമയ്‌ക്ക് അങ്ങനെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം ഉണ്ടായിരുന്നു. ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്ത് വിരിയുകയും കൊഴിയുകയും ചെയ്‌ത ഒരു കറുത്ത പനിനീര്‍പ്പൂവായിരുന്നു മലയാളത്തിലെ ആദ്യ സിനിമാനായിക പി.കെ. റോസി. 1928 നവംബര്‍ ഏഴിന് തിരുവനന്തപുരം കാപിറ്റോള്‍ തിയേറ്ററില്‍ വിഗതകുമാരന്റെ പ്രഥമ പ്രദര്‍ശനം നടന്നപ്പോള്‍ ഒരുവിഭാഗം സവര്‍ണമാടമ്പികള്‍ ക്ഷുഭിതരായി സ്‌ക്രീനിലേക്ക് കല്ലെറിഞ്ഞു. സിനിമയില്‍ ഒരു പുലയസ്‌ത്രീയാണ് അഭിനയിച്ചതെന്നറിഞ്ഞതിനെത്തുടര്‍ന്നായിരുന്നു ആക്രമണം. പിന്നീട് റോസിയുടെ കൂര കത്തിച്ചുകളഞ്ഞു. പൊറുതിമുട്ടിയ പാവം റോസി പാണ്ടി വണ്ടിയില്‍കയറി തമിഴ്‌നാട്ടിലേക്ക് ഒളിച്ചോടി.
കമല്‍ സംവിധാനം ചെയ്‌ത 'സെല്ലുലോയ്‌ഡി'ല്‍ പി.കെ. റോസിക്ക് വേഷപ്പകര്‍ച്ച നല്‍കിയത് കൊല്ലം പള്ളിമുക്ക് മണക്കാട് സ്വദേശിനിയും ബി.കോം വിദ്യാര്‍ഥിനിയുമായ ചാന്ദിനിയാണ്. മലയാളസിനിമയുടെ ആദ്യനായിക പി.കെ. റോസിയായി വെള്ളിത്തിരയില്‍ ജീവിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമെന്ന് ചാന്ദിനി പറയുന്നു.
? മലയാളസിനിമയുടെ പിതാവ് ജെ.സി. ഡാനിയലിന്റെ ജീവിതം ആധാരമാക്കി കമല്‍ സംവിധാനം ചെയ്‌ത ചിത്രത്തിലേക്ക് ആദ്യനായി
ക പി.കെ. റോസിയായി അഭിനയിക്കാന്‍ ക്ഷണം കിട്ടിയപ്പോള്‍ എന്തുതോന്നി.
കമല്‍സാറിന്റെ വിളിവന്നപ്പോള്‍ വിശ്വസിക്കാനായില്ല. ആദ്യം ഞെട്ടലായിരുന്നു. ഒരു റിയാലിറ്റി ഷോയില്‍ ഞാന്‍ 'ചക്കരപ്പന്തലില്‍ ....' എന്ന് തുടങ്ങുന്ന നാടകഗാനം ആലപിക്കുന്നത് കമല്‍സാറിന്റെ ഭാര്യ കണ്ടു. പുള്ളിപ്പാവാട ധരിച്ചും വട്ടപ്പൊട്ടും അണിഞ്ഞായിരുന്നു പാട്ട് പാടിയത്. ഈ കുട്ടി റോസിയുടെ വേഷത്തിന് ചേരുമെന്ന് അവര്‍ കമല്‍സാറിനോട് പറഞ്ഞു. പിന്നീട് കമല്‍സാറിനെ കണ്ടു. ഞാന്‍ സാറിനോട് പറഞ്ഞു പാട്ടല്ലാതെ എനിക്ക് ഒന്നും അറിയില്ല. ഇതൊന്നും അറിയാത്ത ടോട്ടലി ഫ്രെഷായ ആളെയാണ് എനിക്ക് ആവശ്യം. അതൊന്നും അറിയാത്തത് പ്ലസ് പോയിന്റായി കണ്ടാല്‍ മതിയെന്നു പറഞ്ഞ് സാര്‍ എനിക്ക് ധൈര്യം നല്‍കി. പുതുമുഖം ആയതിനാല്‍ സ്‌ക്രീനിംഗ് ടെസ്‌റ്റുണ്ടായിരുന്നു. സ്‌ക്രീനിംഗ് ടെസ്‌റ്റില്‍ റോസി പറയുന്ന ' ഈ മലയാളക്കരയില്‍ ആദ്യായിട്ടാ ഒരു സിനിമ പിടിക്കണേ' എന്ന ഡയലോഗാണ് പറഞ്ഞത്.
? ചാന്ദിനി ഒരു ഗായികയാണ്. ഗായികയില്‍നിന്ന് നായികയിലേക്കുള്ള മാറ്റത്തെ എങ്ങനെ കാണുന്നു.
ചെറുപ്പംമുതലേ പാട്ടു പാടുമായിരുന്നു. മേജര്‍രവി സംവിധാനം ചെയ്‌ത ' ഒരു യാത്രയില്‍' എന്ന ജോയിന്റ് സിനിമയുടെ ടൈറ്റില്‍ സോങ് ഞാനാണ് പാടിയത്. പാട്ടുതന്നെയാണ് ഇഷ്‌ടം. എന്നുവച്ച് പാട്ടുകാരിതന്നെയാകണം എന്ന് വാശിയില്ല. അഭിനയത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. എനിക്ക് കിട്ടിയ അവസരം അഭിനയമാണ്. അഭിനയം കൊള്ളാമെന്ന് കരുതുന്നു. നല്ല കഥാപാത്രങ്ങള്‍ വരുന്നത് സ്വീകരിക്കും. അച്‌ഛന്‍ പ്രേംകുമാറും അമ്മയും ചേട്ടന്മാരും നല്ല സപ്പോര്‍ട്ടാണ്.
? റോസിയെക്കുറിച്ച് കേട്ടിട്ടുണ്ടോ.
ഇല്ല. പി.കെ. റോസി മലയാളത്തിലെ ആദ്യ നായികയാണെന്ന് കമല്‍സാറാണ് പറഞ്ഞുതന്നത്. കീഴ്‌ജാതിക്കാരിയായ റോസി അഭിനയിച്ച വിഗതകുമാരന്‍ ആദ്യ പ്രദര്‍ശനം നടക്കുമ്പോള്‍ത്തന്നെ ഇവരെ നാട്ടുപ്രമാണിമാര്‍ ആക്രമിച്ചോടിച്ചതും ഒക്കെ അപ്പോഴാണ് അറിഞ്ഞത്. റോസിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വിനു എബ്രഹാമിന്റെ 'നഷ്‌ടനായിക' എന്ന നോവലും വായിച്ചു. റോസിയുടേതെന്ന് കരുതുന്ന ഒരു ചിത്രമുണ്ട്. എന്നാല്‍ അത് ഒറിജിനലാണോയെന്നും സംശയമാണ്.
? പൃഥ്വിരാജ്, മമ്‌ത എന്നീ അഭിനേതാക്കളുടെകൂടെ അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവം.
റോസിയെപ്പോലെതന്നെ സിനിമയില്‍ അഭിനയിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. സിനിമ നല്ല പ്ര?ഫഷനാണെന്നും എനിക്ക് ഈ കഥാപാത്രം ചെയ്ാന്‍പറ്റുയമെന്ന് മമ്‌തച്ചേച്ചി പറഞ്ഞു. മമ്‌തച്ചേച്ചിയെ കാണുന്നപോലെയല്ല. ഒട്ടും ഫാഷനില്ല. വളരെ ബോള്‍ഡാണ്. രാജുവേട്ടനും വളരെ സ്‌മാര്‍ട്ടാണ്. എല്ലാം പറഞ്ഞു തരും.
? സംസ്‌ഥാന പുരസ്‌കാരനിര്‍ണയത്തില്‍ മികച്ച നടിക്കുള്ള തെരഞ്ഞെടുപ്പില്‍ അവസാന റൗണ്ടില്‍ റീമ (22 ഫീമെയില്‍), സജിതാ മഠത്തില്‍(ഷട്ടര്‍), മമ്‌ത(അരികെ), ശ്വേതാ മേനോന്‍((ഒഴിമുറി) എന്നിവര്‍ക്കൊപ്പം ചാന്ദിനിയുടെ പേരും ഉണ്ടായിരുന്നു. പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നോ.
മികച്ച നടിക്കുള്ള നോമിനേഷന്‍ കിട്ടിയതുതന്നെ ഭാഗ്യം. ഞാന്‍ പുതിയ ആളാണ്. സിനിമയുമായി എനിക്ക് വെറും ആറുമാസത്തെ പരിചയമേയുള്ളൂ. പാട്ടുപാടിയിരുന്നിടത്തുനിന്നാണ് എന്നെ സിനിമയില്‍ അഭിനയിക്കാന്‍ കൊണ്ടുവന്നത്. അവാര്‍ഡ് ആഗ്രഹിച്ചുവെന്നറിഞ്ഞാല്‍ അതിമോഹമായിരിക്കും. ഞാന്‍ ഇഴഞ്ഞുതുടങ്ങിയിട്ടേയുള്ളൂ. മുന്‍നായികമാരെ തേടിയെത്താത്ത ആദ്യനായിക റോസിയുടെ വേഷം അഭിനയിക്കാനായതുതന്നെ ഭാഗ്യം.
k
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment