ഐ ഫോണ്‍ 5 എസും വിലക്കുറവുള്ള ഐഫോണും ആഗസ്‌റ്റില്‍ വരും...!
`
ഏറ്റവും പുതിയ പതിപ്പിനായുള്ള ആരാധകരുടെ കാത്തിരിപ്പ് അക്ഷമമായിരിക്കെ ലോകം മുഴുവന്‍ പ്രശസ്‌തി നേടിയ ഐഫോണ്‍ പരമ്പരയിലെ അടുത്ത ഉല്‍പ്പന്നം ആഗസ്‌റ്റില്‍ വരുമെന്ന് സൂചന. സാംസങ് ഗ്യാലക്‌സിയെ മറികടക്കാനായതിന്റെ ആത്മവിശ്വാസത്തില്‍ ഐ ഫോണ്‍ 5 എസും വില കുറവുള്ള ഐഫോണും ഒരുമിച്ച് വിപണിയില്‍ എത്തിക്കാനാണ് ആപ്പിളിന്റെ പദ്ധതി.
രണ്ടു മോഡലുകളുമായുള്ള ഒട്ടേറെ അഭ്യൂഹങ്ങളാണ് ബ്‌ളോഗിലൂടെയും മറ്റും പുറത്തു വന്നിരിക്കുന്നത്. ഐഫോണ്‍ 5 ന് സമാനമായ ഡിസൈന്‍ തന്നെയായിരിക്കും ഐഫോണ്‍ 5 എസിനെന്നും എന്നാല്‍ ഇത് വിവിധ നിറങ്ങളില്‍ ലഭിക്കുമെന്നുമാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. സ്‌പോര്‍ട് ഡ്യൂവല്‍ എല്‍ഇഡി ഫ്‌ളാഷ്, 4.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ എന്നിവയും പുതിയ തലമുറ ഐഫോണായ ഐഫോണ്‍ 5 എസില്‍ ഉണ്ടാകുമെന്നും ൗഹാപോഹമുണ്ട്. സ്‌നാപ്പിയര്‍ പ്രോസസര്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 13 എംപി ക്യാമറ, കൂടുതല്‍ ശക്‌തിയേറിയ എല്‍ഇഡി ഫ്‌ളാഷ് എന്നിവ പുതിയ ഐഫോണില്‍ ഉണ്ടാകുമെന്ന് നേരത്തേ തന്നെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
അതിനൊപ്പം ഐഫോണ്‍ 5 ന്റെ വിലകുറഞ്ഞ പതിപ്പും ആപ്പിളിന്റെ അണിയറയില്‍ ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ട്. ഇക്കാര്യം ഇതുവരെ സ്‌ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഈ ഉപകരണവുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. 330 ഡോളറായിരിക്കും വിലയെന്ന് ഒരു ജാപ്പനീസ് ബ്‌ളോഗില്‍ പറയുന്നു. ഗ്‌ളാസ്സിനും അലുമിനിയത്തിനും പകരം പുറംചട്ടയ്‌ക്ക് പോളി കാര്‍ബണേറ്റാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ആപ്പിളിന്റെ ആദ്യകാല ഉല്‍പ്പന്നം മാക്‌ബുക്കിന് സമാനമായ ഉപകരണങ്ങളാണ് ഇതിനും ഉപയോഗിച്ചിരിക്കുന്നതെന്നും വാര്‍ത്തകളുണ്ട്
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment