Sunday 3 February 2013

[www.keralites.net] ജഗതിയുടെ മകള്‍

 

 

ജഗതിയുടെ മകള്‍ ഫഹദിന്റെ നായികയാകുന്നു

 

കാറപകടത്തില്‍ പെട്ട്‌ ആശുപത്രിയിലാകുന്നതിനു മുന്‍പ്‌ നല്‌കിയ അഭിമുഖത്തില്‍ ഭാര്യ ശോഭയല്ലാതെ മറ്റൊരു സ്‌ത്രീയില്‍ തനിക്കൊരു മകള്‍ കൂടിയുണ്ടെന്ന്‌ ജഗതി പറഞ്ഞത്‌ മലയാളികളെ ഞെട്ടിക്കുക തന്നെ ചെയ്‌തു. ഈയിടെ ജഗതിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ ശ്രീലക്ഷ്‌മിയും അമ്മയും പോലീസ്‌ സംരക്ഷണം
തേടിയെന്ന വാര്‍ത്തയും പുറത്തു വന്നു. ഇപ്പോഴിതാ ജഗതിയുടെ ഇത്രനാളും കാണാമറയത്തായിരുന്ന ഈ പ്രിയപുത്രി സിനിമയില്‍ നായികയാകുന്നു. നായകന്‍ യുവാക്കളുടെ ഹൃദയത്തുടിപ്പായ സാക്ഷാല്‍ ഫഹദ്‌ ഫാസിലും.

'അയ്യര്‍ ഇന്‍ പാക്കിസ്‌ഥാന്‍' എന്ന പേരിലൊരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്‌ റാഫി മെക്കാര്‍ട്ടിന്‍, ഷാഫി എന്നിവരുടെ സഹായിയായിരുന്ന ഫസലാണ്‌. സുനിത പ്ര?ഡക്ഷന്‍സിന്റെ ബാനറില്‍ എം.മണിയാണ്‌ ഈ ചിത്രം നിര്‍മ്മിക്കുന്നത്‌. ടിനി ടോം, സിദ്ദിഖ്‌ എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷക്കാരായുണ്ടാകുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച്‌ അവസാന വാരം ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിക്കുമെന്നാണറിവ്‌.

പഠനത്തിനൊപ്പം കലാരംഗത്തും മികവു തെളിയിച്ച ജില്ലാ സ്‌കൂള്‍ കലോത്സവങ്ങളില്‍ പലവട്ടം കലാതിലകപ്പട്ടമണിഞ്ഞ ശ്രീലക്ഷ്‌മിയെത്തേടി മുന്‍പും സിനിമയില്‍ നിന്ന്‌ ഓഫറുകള്‍ വന്നിരുന്നു. സത്യന്‍ അന്തിക്കാട്‌ ഉള്‍പ്പടെയുള്ളവരുടെ ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും ജഗതിക്ക്‌ മകള്‍ സിനിമയില്‍ വരുന്നതിനോട്‌ എതിര്‍പ്പായിരുന്നതിനാലാണ്‌ ശ്രീലക്ഷ്‌മിയുടെ സിനിമാരംഗപ്രവേശം ഇതുവരെ വൈകിയത്‌. സിനിമയില്‍ അഭിനയിക്കാന്‍ വന്ന്‌ വെറുതേ ജീവിതം
കളയേണ്ടെന്നായിരുന്നു അച്‌ഛന്‍ തന്നോട്‌ പറഞ്ഞിരുന്നതെന്ന്‌ ശ്രീലക്ഷ്‌മി തന്നെ പിന്നീട്‌ മാധ്യമങ്ങള്‍ക്ക്‌ നല്‌കിയ അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. സിനിമാ നടിയാകാന്‍ സൗന്ദര്യം മാത്രം മതി. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥയാകാന്‍ വിവരവും വേണം. സൗന്ദര്യം എപ്പോള്‍ വേണമെങ്കിലും നശിക്കാം. എന്നാല്‍ അറിവ്‌ നശിക്കില്ലെന്നാണ്‌ ജഗതി മകളോട്‌ പറഞ്ഞിരുന്നതത്രേ.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment