Saturday, 12 January 2013

[www.keralites.net] ബൈപ്പാസിനു ശേഷവും കരുതൽ വേണം

 

/a>

ബൈ​പ്പാ​സി​നു ശേ​ഷ​വും ​ക​രു​ത വേണം
Posted on: Monday, 07 January 2013

ബൈപ്പാസ് ശസ്ത്രക്രിയ്‌ക്കുശേഷം കുറഞ്ഞത് 10 ദിവസം ആശുപത്രിയി കഴിയേണ്ടിവരും. ആശുപത്രിയി നിന്ന് ഡിസ്ചാജ് ചെയ്ത് വീട്ടിലെത്തിയതിനു ശേഷം ഏകദേശം ആറ് ആഴ്ചക്കാലം ചില നിയന്ത്രണങ്ങളും അതിനുശേഷം കരുതലോടെയുള്ള ജീവിത പുനഃക്രമീകരണവും അനിവാര്യമാണ്.

ശസ്ത്രക്രിയ ചെയ്ത നെഞ്ചിലെ മുറിവ് ഉണങ്ങുന്നതിനനുസരിച്ച് പ്രവത്തിയിലും നിയന്ത്രണങ്ങളിലും പതിയെ ഇളവ് വരുത്തി ഏകദേശം മൂന്ന് മാസങ്ങക്കുശേഷം സാധാരണ ജീവിതം സാധ്യമാണ്. കൊഴുപ്പും ഉപ്പും കുറഞ്ഞതും പെട്ടെന്ന് ദഹിക്കുന്നതുമായ ഭക്ഷണം കഴിക്കാം. വയറുനിറച്ച് കഴിക്കരുത്. മലശോധന സുഗമമാക്കാ, നാരുകളടങ്ങിയ പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഉപയോഗിക്കുക.

ആശുപത്രിയി ചെയ്തിരുന്ന വ്യയാമങ്ങ തുടരാം. രാവിലെയും വൈകിട്ടും വീടിനകത്ത് ആഹാരത്തിന് മുപ് 5-10 മിനിട്ട് നിരപ്പായ സ്ഥലത്ത് നടക്കണം. അടുത്ത ബന്ധുക്കളൊഴിച്ചുള്ള സന്ദശകരെ ഒഴിവാക്കുന്നതാണ് നന്ന്. ദിവസവും രണ്ടുനേരം ശരീരം ഇളം ചൂടുള്ള വെള്ളമുപയോഗിച്ച് മ​റ്റൊരാളുടെ സഹായത്തോടെ കഴുകിതുടക്കാം.

കുനിയുകയും വളയുകയുമരുത്. ശുദ്ധ സംഗീതവും മനസിന് ആഹ്ലാദം പകരുന്ന ടി.വി പരിപാടികളും കുറച്ചുനേരം ആസ്വദിക്കാം. ത്തമാനപത്രവും ചെറിയ പുസ്തകങ്ങളും വായിക്കാം. യൂറോപ്യ ക്ലോസ​റ്റുപയോഗിക്കുന്നതാണ് ഉത്തമം. മലബന്ധമുള്ളവ മലശോധനയ്ക്കുള്ള മരുന്നുകളോ, ഫൈബ സപ്ലിമെന്റുകളോ ഉപയോഗിക്കണം.

രണ്ടാമത്തെ ആഴ്ച

രാവിലെയും വൈകിട്ടും നടത്തം 10-15 മിനിട്ടാക്കാം. പതിയെ നടകയറാ ശ്രമിക്കാം. ഒരാളുടെ സഹായത്തോടെ ഒന്നിടവിട്ടുള്ള ദിവസങ്ങളി കുളിക്കാം. സാവധാനം കുനിയുകയും നിവരുകയും ചെയ്തു നോക്കാം. ചെറിയ ജോലിക ചെയ്തുനോക്കാം. ഭക്ഷണക്രമീകരണവും ആശുപത്രിയി നിന്ന് നിദ്ദേശിച്ചിട്ടുള്ള വ്യായാമവും തുടരണം.

മൂന്നാമത്തെ ആഴ്ച

നടത്തം 15-20 മിനിട്ടാക്കി വദ്ധിപ്പിക്കാം. രണ്ടാം നിലയിലേയ്ക്ക് പതിയെ കയറി നോക്കാം. മൂന്നു കിലോ വരെ ഭാരമുള്ള സാധനങ്ങ ഉയത്താവുന്നതാണ്. ചെറിയ കപ്പി വെള്ളമെടുത്തു തലയി ഒഴിക്കാം. തലയും ശരീരവും തനിയെ കഴുകിതുടയ്‌ക്കാം. എന്നാ ടൗവ്വ തനിയെ പിഴഞ്ഞുമുറുക്കരുത്. ഒരാളുടെ സഹായത്തോടെ വീട്ടിനുപുറത്ത് കുറച്ചു യാത്ര ചെയ്തു തുടങ്ങാം. വലിയഭാരം ഉയത്താ ശ്രമിക്കരുത്.

നാലാമത്തെ ആഴ്ച

ചെറിയ വീട്ടുജോലിക ചെയ്തു തുടങ്ങാം. നടത്തം 20-25 മിനിട്ടാക്കി വദ്ധിപ്പിക്കണം. തനിയെ ദേഹം കഴുകി തുടയ്‌ക്കാം, കുളിയ്‌ക്കാം. നാലാഴ്ചയ്ക്കുശേഷം ഡോക്ടറെ കണ്ട് ദേഹപരിശോധന നടത്തണം. ബൈപ്പാസ് കഴിഞ്ഞ അഞ്ചുമുത ആറാഴ്ച. പതിയെപ്പതിയെ സാധാരണ ജോലിക തുടങ്ങാം.

നടത്തം രാവിലെയും വൈകിട്ടും 30 മിനിട്ടാക്കി ഉയത്താം. നിരപ്പായ തിരക്കില്ലാത്ത റോഡി കുറച്ചുനേരം കാഡ്രൈവ് ചെയ്തു നോക്കാം, തനിയെ ദിവസവും കുളിക്കാം. അധ്വാനം കുറഞ്ഞ കളികളിപ്പെടാം. പതിയെപ്പതിയെ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുവരാം.

ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ് ആറാഴ്ചകക്കുശേഷം, ഡോക്ടറുടെ ഉപദേശപ്രകാരം ആയാസ രഹിതമായ ലൈംഗികജീവിതം ആരംഭിക്കാം. മിക്ക രോഗികക്കും ആറ് ആഴ്ചകക്കുശേഷം കഠിനാധ്വാനം ആവശ്യമില്ലാത്ത ജോലികളി പുനഃപ്രവേശിക്കാം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment