Saturday 12 January 2013

[www.keralites.net] ബോംബെ ജയശ്രീയുടെ ഓസ്കര്‍ നോമിനേഷന്‍ ഗാനം വിവാദത്തില്‍

 


ബോംബെ ജയശ്രീയുടെ ഓസ്കര്‍ നോമിനേഷന്‍ ഗാനം വിവാദത്തില്‍



ആലപ്പുഴ: ബോംബെ ജയശ്രീക്കു മികച്ച ഗാനരചനയ്ക്ക് ഓസ്കര്‍ നോമിനേഷന്‍ ലഭിച്ച 'ലൈഫ് ഒഫ് പൈ' എന്ന ചിത്രത്തിലെ ഗാനം വിവാദത്തില്‍. കവി ഇരയിമ്മന്‍ തമ്പിയുടെ 'ഓമനത്തിങ്കള്‍ കിടാവോ' എന്ന പ്രശസ്ത ഗാനത്തിന്റെ മോഷണമാണ് ജയശ്രീയുടെ ഗാനമെന്ന ആരോപണവുമായി കവിയുടെ ബന്ധുക്കളും കവിയുടെ പേരിലുള്ള ട്രസ്റും രംഗത്തെത്തി. വിഷയത്തില്‍ രണ്ടു ദിവസത്തിനകം ജയശ്രീ മറുപടി നല്‍കിയില്ലങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വിവാദത്തോട് പ്രതികരിക്കാന്‍ ജയശ്രീ തയാറായില്ല. ആംഗ് ലീ സംവിധാനം ചെയ്ത ലൈഫ് ഓഫ് പൈ എന്ന ചിത്രത്തിലെ ഗാനത്തിനാണ് ബോംബെ ജയശ്രീക്ക് ഓസ്കര്‍ നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്. മൈക്കിള്‍ ഡന്നയുടെ സംഗീതത്തില്‍ ജയശ്രീ എഴുതി ആലപിച്ച പൈയുടെ താരാട്ടിനാണ് നോമിനേഷന്‍. ഇതടക്കം 11 ഓസ്കര്‍ നോമിനേഷനുകളാണ് ലൈഫ് ഓഫ് പൈ നേടിയിരിക്കുന്നത്.


deepika


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment