തിരക്കഥ ആവശ്യപ്പെടുന്ന ശരീരപ്രദര്‍ശനം മാത്രമാണ് നടത്തിയത്- ഷക്കീല
കൊച്ചിയില്‍ പതിവുപോലെ സിനിമാ ചിത്രീകരണങ്ങളുടെ തിരക്ക്. ബൈജു എഴുപുന്നയെ കണ്ടത് കെ ആന്റ് ക്യൂ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്. വെറും രണ്ടോ, മൂന്നോ രംഗങ്ങളില്‍ വന്ന് അഭിനയിച്ചുപോകാന്‍ വന്നതല്ല ബൈജു. സംവിധായകനാവുകയാണ്. ബൈജു ജോണ്‍സണ്‍ എന്ന പേരില്‍. പാര്‍വ്വതി ഓമനക്കുട്ടനാണ് നായികാസുന്ദരി. സംസാരത്തിനിടെ ബൈജു ഒരു രഹസ്യം വെളിപ്പെടുത്തി. ഷക്കീലയും ഉണ്ട് ഈ ചിത്രത്തില്‍. ആകാംക്ഷ ചെന്നെത്തിച്ചത് ആലപ്പുഴ അരൂരിലെ സ്വകാര്യ റിസോര്‍ട്ട് വരെ. അവിടെയാണ് മലയാളസിനിമയെ ഒരുകാലത്ത് ചുമലില്‍ താങ്ങിയ സൂപ്പര്‍ നായികയുള്ളത്.
അല്‍പ്പസമയത്തെ കാത്തിരിപ്പിനു ശേഷം കണ്‍മുന്നില്‍ ഷക്കീല. നിറഞ്ഞ ചിരി. കുറച്ച് മെലിഞ്ഞിരിക്കുന്നു. കൂടുതല്‍ സുന്ദരിയാണെന്ന് ആരും ഒറ്റനോട്ടത്തില്‍ പറയും. റിസപ്ഷനിലെ സോഫയിലിരുന്ന് ഷക്കീല മനസ് തുറന്നു. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും.
? എവിടെയായിരുന്നു ഇത്രയും കാലം.
ഠ (ചിരി) ഞാനെവിടെ പോകാന്‍. ചെന്നൈയിലാണ് താമസം. പഴയ പലരും വിളിക്കാറൊക്കെയുണ്ട് പലപ്പോഴും. അതിനിടെയാണ് ബൈജു ജോണ്‍സണ്‍ കെ ആന്റ് ക്യുവിലേക്ക് വിളിച്ചത്. നല്ല വേഷമാണ്. പൂര്‍ണമായും കോമഡി വേഷം. എനിക്ക് പ്രതീക്ഷയുണ്ട്.
? മലയാളസിനിമ ഷക്കീലയോട് എന്നും കടപ്പെട്ടിട്ടുണ്ട്. എന്താണ് ഷക്കീലയ്ക്ക് തിരിച്ചുകിട്ടിയത്.
ഠ (ആലോചിക്കുന്നു) മലയാളമാണ് എല്ലാം തന്നത്. മലയാളികളോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. അവരെന്നെ താരമാക്കി മാറ്റി. ഇന്ന് ഷക്കീല എന്നു കേള്‍ക്കുമ്പോള്‍ ആരെങ്കിലും അറിയുന്നത് മലയാളികളുടെ തികഞ്ഞ സ്വീകരണം ഒന്നുകൊണ്ടു മാത്രമാണ്. ഇവിടെ വരുമ്പോള്‍ സ്വന്തം നാടായാണ് തോന്നിയിട്ടുള്ളത്.
? രണ്ടാം വരവിലും അത് പ്രതീക്ഷിക്കുന്നുണ്ടോ.
ഠ അറിയില്ല. പുതുതായി ഒന്നും എനിക്കറിയില്ല. മലയാളസിനിമ മാറി എന്നൊക്കെ ഇവിടെ വന്നപ്പോള്‍ പറയുന്നതു കേട്ടു. ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ല. എന്നെ കാണാന്‍ എന്റെ പ്രേക്ഷകര്‍ എത്തുമെന്ന് എനിക്കുറപ്പുണ്ട്.
? ഷക്കീല എന്നു കേള്‍ക്കുമ്പോള്‍ ആദ്യം വരുന്നത് കുറേ 'എ' സര്‍ട്ടിഫിക്കറ്റ് ചിത്രങ്ങളാണ്. അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ എന്തു തോന്നുന്നു.
ഠ അങ്ങനെ പറയാന്‍ കഴിയില്ല. ഞാന്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം വിജയം നേടിയവയാണ്. അഞ്ചുവര്‍ഷത്തോളം മലയാളത്തില്‍ അഭിനയിച്ചു. അമ്പതോളം സിനിമകളിലും എനിക്ക് നല്ല കഥാപാത്രങ്ങളുണ്ടായിരുന്നു. പിന്നെ ഗ്ലാമര്‍. അത് സിനിമയുടെ ഭാഗമാണ്. അതുമാത്രം പറയുമ്പോഴാണ് പലരും നെറ്റി ചുളിക്കുന്നത്. പ്രമുഖ നായികമാരെല്ലാം ഗ്ലാമര്‍. പ്രദര്‍ശിപ്പിക്കാറുണ്ട്. അപ്പോള്‍ ആര്‍ക്കും പരാതിയില്ല.
? എങ്കിലും കിന്നാരത്തുമ്പിയാണ് മലയാളിക്ക് ഷക്കീല.
ഠ നോക്കൂ, ആ ചിത്രം കുറഞ്ഞ ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മിച്ചതാണ്. അത് കോടികള്‍ സമ്പാദിച്ചു. അതൊന്നും ആര്‍ക്കും പറയാനില്ല. കിന്നാരത്തുമ്പികള്‍ക്ക് വ്യക്തമായ ഒരു തിരക്കഥയുണ്ടായിരുന്നു. അത് ആവശ്യപ്പെടുന്ന ശരീരപ്രദര്‍ശനം മാത്രമാണ് ഞാന്‍ നടത്തിയത്. അല്ലെന്ന് നിങ്ങള്‍ക്കു പറയാന്‍ കഴിയുമോ.
? ഈ രണ്ടാംവരവിലും അതുപോലുള്ള ചിത്രങ്ങള്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചാല്‍ അവരെ കുറ്റംപറയാനാകുമോ.
ഠ ഇല്ല ഒരിക്കലും അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ഞാനതിന് തയാറുമല്ല. എങ്കിലും ഒരു യാഥാര്‍ത്ഥ്യമുണ്ട്. പത്തുവര്‍ഷം കഴിഞ്ഞിരിക്കുന്നു. കുറച്ചുകൂടി കാര്യങ്ങള്‍ മനസിലാക്കാന്‍ എനിക്കു കഴിയും. ശാരീരിക മാറ്റങ്ങള്‍കൂടി കണക്കിലെടുക്കണം. അങ്ങനെ നോക്കിയാല്‍ എനിക്കിനി ാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ പരിമിതികളുണ്ട്. സംവിധായകര്‍ക്കും അതൊക്കെ മനസിലാകും. പക്വതയോടെ കാര്യങ്ങള്‍ കാണാനാണ് ഞാന്‍ ശ്രമിക്കുന്നത്. ാമര്‍ വേഷങ്ങള്‍ സ്വീകരിക്കാന്‍ പൂര്‍ണമായും ഞാന്‍ തയാറല്ല എന്ന് പറയാന്‍ കഴിയും.
? കിന്നാരത്തുമ്പികളുടെ രണ്ടാംഭാഗം വരുന്നെന്ന് കേട്ടിരുന്നല്ലോ.
ഠ ഞാനും കേട്ടിരുന്നു. പലരും ചോദിക്കുകയും ചെയ്തു. നിര്‍മാതാവ് സജീര്‍ എന്നെ വിളിച്ചിരുന്നു. നമുക്കൊരു രണ്ടാംഭാഗം ആലോചിച്ചാലോ എന്ന് ചോദിച്ചു. എന്നാല്‍ ഒരു കാര്യം ഉറപ്പ് പറയാം. രണ്ടാംഭാഗത്തിന് ഇപ്പോള്‍ ഒരു സാധ്യതയുമില്ല. അഥവാ ഉണ്ടായാല്‍ അതില്‍ ഷക്കീല ഉണ്ടാകുമെന്ന് ഉറപ്പുമില്ല.
? ഇടയ്ക്ക് ഛോട്ടാ മുംബൈയിലും തേജാഭായ് ആന്റ് ഫാമിലിയിലും കണ്ടു. പിന്നെ എന്തു സംഭവിച്ചു.
ഠ വളരെ പ്രതീക്ഷയോടെയാണ് ആ ചിത്രങ്ങളില്‍ അഭിനയിച്ചത്. അതോടെ മലയാളത്തിലും കോമഡി വേഷങ്ങള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ അത് വെറുതെയായി. രണ്ടു സിനിമകളും എനിക്ക് ഗുണം ചെയ്തില്ല. കെ ആന്റ് ക്യു അതിന് സഹായിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
? ഛോട്ടാ മുംബൈയില്‍ മോഹന്‍ലാലിനൊപ്പവും മറുമലര്‍ച്ചിയില്‍ മമ്മൂട്ടിക്കൊപ്പവും തേജാഭായിയില്‍ പൃഥ്വിരാജിനൊപ്പവും അഭിനയിച്ചല്ലോ.
ഠ തീര്‍ച്ചയായും. നല്ല അനുഭവമായിരുന്നു. മറുമലര്‍ച്ചിയില്‍ വളരെ ചെറു പ്രായത്തിലാണ് അഭിനയിച്ചത്. വലിയ ഓര്‍മകളില്ല. മമ്മൂട്ടിയെ കണ്ടതുതന്നെ വലിയ ഭാഗ്യമായാണ് എനിക്കന്നു തോന്നിയത്. പിന്നെ മോഹന്‍ലാല്‍. ഫോര്‍ട്ട്‌കൊച്ചിയില്‍ വച്ചായിരുന്നു ഛോട്ടാമുംബൈയുടെ ചിത്രീകരണം. ഷക്കീലയായി തന്നെയാണ് ഞാന്‍ അഭിനയിച്ചത്. ആരാധകരുടെ തിരക്ക് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. മോഹന്‍ലാല്‍ കണ്ടയുടനെ ഞങ്ങളും ഷക്കീലയുടെ ഫാന്‍സാണെന്നൊക്കെ പറഞ്ഞു. ഞാനപ്പോള്‍ പറഞ്ഞത് ഇതാരെങ്കിലും കേട്ടാല്‍ വിവാദമാകും എന്നാണ്. അപ്പോള്‍ അദ്ദേഹം ചിരിച്ചു. വലിയ അനുഭവമായിരുന്നു അത്. പിന്നെ പൃഥ്വിരാജിനൊപ്പം അഭിനയിച്ചു എന്ന് പറയാന്‍ കഴിയില്ല. ഞാനും സുരാജുമുള്ള രംഗങ്ങളായിരുന്നു തേജാഭായിയില്‍.
? സില്‍ക്ക് സ്മിതയാണ് ഷക്കീലയ്ക്ക് മുമ്പേ ഇത്രയധികം ആരാധകരെ സ്വന്തമാക്കിയ ാമര്‍ നായിക.
ഠ ഏയ്. അങ്ങനെ ഞാന്‍ കരുതുന്നില്ല. സില്‍ക്ക് അഭിനയത്തിന്റെ കാര്യത്തിലും മുമ്പിലായിരുന്നു. പിന്നെ ാമര്‍ നായിക, സെക്‌സ് ബോംബ് ഇങ്ങനെ വിളിക്കുന്നത് കേള്‍ക്കാനേ ഇഷ്ടപ്പെടുന്നില്ല. ഞങ്ങളും നടിമാരാണ്. ലഭിക്കുന്ന വേഷങ്ങള്‍ ഭംഗിയോടെയും ആത്മാര്‍ത്ഥതയോടെയും ചെയ്യാന്‍ ശ്രമിക്കുന്നു.
? സില്‍ക്കിന്റൊപ്പം അഭിനയിച്ചിട്ടുണ്ടല്ലോ.
ഠ അതെ. പ്ലേ ഗേള്‍സില്‍. എന്റെ തുടക്കമായിരുന്നു അത്. ആ ചിത്രം സാമ്പത്തികമായി വിജയം കണ്ടിരുന്നു.
? സില്‍ക്കിന്റെ സിനിമ ഈയിടെ സിനിമയാക്കുന്ന തിരക്കിലാണല്ലോ പലരും. ഡേര്‍ട്ടി പിക്ചര്‍ വലിയ വിജയം നേടുകയും ചെയ്തു.
ഠ ശരിയാണ്. പക്ഷേ നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം. ഈ പറയുന്നതൊന്നും സില്‍ക്ക് സ്മിതയുടെ ജീവിതമൊന്നുമല്ല. അത് തെറ്റാണ്. ഡേര്‍ട്ടി പിക്ചറില്‍ വിദ്യാബാലന്‍ നന്നായി അഭിനയിച്ചു. പക്ഷേ അതിന് സ്മിതയുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ല. ഇത്രയും തുകയ്ക്ക് വലിയ സിനിമകള്‍ നിര്‍മിക്കുമ്പോള്‍ ഇങ്ങനെ നുണപറയുന്നത് ശരിയാണോ?
? നാളെ ഷക്കീലയുടെ ജീവിതവും ആരെങ്കിലും സിനിമയാക്കിയാല്‍.
ഠ (ചിരിക്കുന്നു.) സന്തോഷം, പക്ഷേ സത്യസന്ധമായിരിക്കണം.
? ജീവിതം സന്തോഷമാണോ നല്‍കിയത്. ഒറ്റയ്ക്കാണോ ലൊക്കേഷനില്‍ വരുന്നത്. ആരാണ് കൂട്ട്. വിവാഹം കഴിഞ്ഞെന്നൊക്കെ കേട്ടിരുന്നു.
ഠ (ചിരിക്കുന്നു) ഒറ്റയ്ക്കാണ്. സന്തോഷം. അമ്മ മൂന്നുവര്‍ഷം മുമ്പ് മരിച്ചു. സഹോദരനാണ് ഇപ്പോള്‍ വീട്ടില്‍ ഒന്നിച്ചുള്ളത്. ചെന്നൈയിലാണ് താമസം. ഷൂട്ടിംഗിന് ഒറ്റയ്ക്കാണ് പോകാറുള്ളത് പണ്ടും. എനിക്ക് പേടിയില്ല.
(ഇടയ്ക്ക് നിര്‍മാതാവ് ജാഫര്‍ എത്തി. ജാഫറുമായി അല്‍പ്പനേരത്തെ സംഭാഷണം. പിന്നെ സംസാരം തുടര്‍ന്നു.) ഞാന്‍ ഒരു കാര്യം പറയാന്‍ മറന്നു. നീലക്കുറിഞ്ഞി പൂത്തു എന്ന ചിത്രത്തില്‍ ഞാന്‍ നായികയായി അഭിനയിക്കുന്നുണ്ട്. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും. ജാഫറാണ് നിര്‍മ്മാതാവും സംവിധായകനും. വളരെ സീരിയസായ സിനിമയാണ്. അമ്മവേഷമാണ്, അഭിനയിക്കാന്‍ ധാരാളമുണ്ട്. ഇതോടെ ക്യാരക്ടര്‍ വേഷം കൂടുതല്‍ കിട്ടുമെന്ന് എനിക്കുറപ്പുണ്ട്.
? ഷക്കീലയുടെ പ്രേക്ഷകരെ നിരാശപ്പെടുത്തുമോ.
(ചിരിക്കുന്നു. നിര്‍മ്മാതാവും അതില്‍ പങ്കുചേര്‍ന്നു)
ഠ ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല. എന്റെ ആരാധകര്‍ക്ക് എന്നെ അറിയാം. (ചിരിയോടെ ഷക്കീല സംസാരം അവസാനിപ്പിച്ചു. ആന്ധ്രക്കാരിയായ ഷക്കീല ഇതിനോടകം നൂറ്റി ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞു. ാമര്‍ വിട്ട ശേഷം കോമഡിയിലായിരുന്നു ശ്രദ്ധ. അഞ്ച് ഭാഷകളില്‍ സിനിമകള്‍ ചെയ്ത ഷക്കീലയുടെ ചിത്രങ്ങള്‍ വിദേശ രാജ്യങ്ങളിലും നിറഞ്ഞോടിയിട്ടുണ്ട്. 2000 മുതല്‍ നാലുവര്‍ഷക്കാലം ഷക്കീല ചിത്രങ്ങളിലായിരുന്നു കേരളത്തിലെ തിയേറ്ററുകള്‍ പിടിച്ചുനിന്നതും പുലര്‍ന്നതും.
No comments:
Post a Comment