കമല്‍ പോലീസ് സംരക്ഷണം തേടി
ജനുവരി പതിനൊന്നിന് തമിഴ്‌നാട്ടിലെ തീയേറ്ററുകളില്‍ 'വിശ്വരൂപം' പ്രദര്‍ശിപ്പിക്കുന്നതിന് കമല്‍ഹാസന്‍ പോലീസ് സംരക്ഷണം തേടി. തീയേറ്റര്‍ റിലീസിനു മുന്‍പേ ചിത്രം ഡി റ്റി എച്ചില്‍ സംപ്രേഷണം ചെയ്യാനുള്ള കമലിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ഈ ചിത്രം തമിഴ്‌നാട്ടിലെ തീയേറ്ററുകളില്‍ റിലീസ് ചെയ്യേണ്ടെന്ന് തീയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്. പോലീസ് പ്ര?ട്ടക്ഷനോടെ തീയേറ്റര്‍ ഉടമകളുടെ വിലക്കിനെ മറികടക്കാനാണ് കമലിന്റെ ശ്രമം.
'വിശ്വരൂപം' റിലീസ് ചെയ്യേണ്ടെന്ന് തമിഴ്‌നാട്ടിലെ തീയേറ്റര്‍ ഉടമകള്‍ നിയമവിരുദ്ധമായി തീരുമാനിച്ചിരിക്കയാണെന്നും എന്നാല്‍ റിലീസിംഗിനായി ചില തീയേറ്ററുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും അതിന് സഹായം നല്‌കണമെന്നും അഭ്യര്‍ത്ഥിച്ച് അഡിഷണല്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ് പോലീസിനാണ് കമല്‍ പരാതി നല്‌കിയിരിക്കുന്നത്. തീയേറ്റര്‍ റിലീസിനിടെ നിയവിരുദ്ധമായി തന്റെ ചിത്രത്തിന്റെ പകര്‍പ്പുകള്‍ എടുക്കപ്പെട്ടേക്കാമെന്നും, ചിലപ്പോള്‍ റിലീസിംഗിനിടെ തീയേറ്ററിലെ വൈദ്യുതിബന്ധം എതിര്‍ കക്ഷികള്‍ തകരാറിലാക്കിയേക്കാമെന്നും കമല്‍ പരാതിയില്‍ പറയുന്നു.
ജനുവരി പത്തിനാണ് 'വിശ്വരൂപ'ത്തിന്റെ ഡിറ്റിഎച്ച് സംപ്രേഷണം. തമിഴ്‌നാട്ടില്‍ മാത്രമേ ഡിറ്റിഎച്ച് വഴി ഈ ചിത്രം സംപ്രേഷണം ചെയ്യുന്നുള്ളൂ. ജനുവരി പതിനൊന്നിനാണ് ലോകവ്യാപകമായി ഈ ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.
ഇതുകൂടാതെ വിശ്വരൂപത്തില്‍ മുസ്ലീങ്ങളെ മോശമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് കുറ്റപ്പെടുത്തി എ.കെ. മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള 'ഫെഡറേഷന്‍ ഓഫ് ഇസ്ലാമിക് മൂവ്‌മെന്റ്‌സ് ആന്റ് പൊളിറ്റിക്കല്‍ പാര്‍ട്ടീസ'് എന്ന മുസ്ലീം സംഘടന രംഗത്തെത്തിയിട്ടുണ്ട്. തീയേറ്റര്‍ റിലീസിംഗിന് മുന്‍പായി തങ്ങള്‍ക്കു വേണ്ടി ഈ ചിത്രത്തിന്റെ സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. മുന്‍പും മുസ്ലീംങ്ങളെ മോശമായി ചിത്രീകരിച്ചിട്ടുള്ളയാളാണ് കമല്‍ എന്നാണ് സംഘടന ആരോപിക്കുന്നത്
No comments:
Post a Comment