Monday, 7 January 2013

Re: [www.keralites.net] എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് മന്ത്രിയുടെ ക്ലാസ്സ്

 

Hi, Hello,

Minister is taking Class for Air India Employees.
From whom will the Ministers learn to Rule
diligently, impartially and without red tape or corruption !!!!!!!!!!!!
Any guesses.

Rgds Ram





From: M. Nandakumar <nandm_kumar@yahoo.com>
To: keralites@yahoogroups.com
Sent: Monday, January 7, 2013 5:10 PM
Subject: [www.keralites.net] എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് മന്ത്രിയുടെ ക്ലാസ്സ്

 

എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് മന്ത്രിയുടെ ക്ലാസ്സ്





കൊച്ചി: 'എയര്‍ ഇന്ത്യയിലേക്ക് കയറുമ്പോള്‍ നാട്ടിലെത്തിയ പ്രതീതി കിട്ടണം ഇന്ത്യക്കാര്‍ക്ക്' കേന്ദ്ര വ്യോമയാന സഹമന്ത്രി കെ. സി. വേണുഗോപാല്‍ പറഞ്ഞു. മന്ത്രി അദ്ധ്യാപകനാവുകയായിരുന്നു. പല വികാരത്തിലാവും യാത്രക്കാര്‍ എത്തുന്നത്. രണ്ടും മൂന്നും വര്‍ഷം കൂടി നാട്ടിലേക്ക് വരുന്നവരല്ലേ, അവര്‍ ദേഷ്യപ്പെട്ടാല്‍ നിങ്ങള്‍ ചിരിക്കണം. യാത്രക്കാരില്ലെങ്കില്‍ എയര്‍ ഇന്ത്യ ഇല്ല-അദ്ദേഹം പറഞ്ഞു. എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പരിശീലനക്ലാസിന് ശേഷം ജീവനക്കാരോട് സംസാരിക്കാന്‍ എത്തിയതാണ് അദ്ദേഹം.

മഹാരാജാവിന്റെ ചിഹ്നം കണ്ട് പലരും കരുതിയിരിക്കുന്നത് എയര്‍ ഇന്ത്യയെന്നാല്‍ മഹാരാജാവാണെന്നാണ്. എന്നാല്‍ അങ്ങനെയല്ല. യാത്രക്കാര്‍ക്ക് രാജകീയ വരവേല്‍പ്പ് നല്‍കുകയാണ് എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ ആശ്രിതരല്ല യാത്രക്കാര്‍. യാത്രക്കാരുടെ ആശ്രിതരാണ് എയര്‍ ഇന്ത്യ. അങ്ങനെ മാത്രമേ കാണാവൂ. ജീവനക്കാര്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ കഴിയുന്നതും വേഗത്തില്‍ പരിഹരിക്കും. സ്ത്രീ ജീവനക്കാരോട് ആരെങ്കിലും മോശമായി പെരുമാറിയാല്‍ അവര്‍ക്കെതിരെ കടുത്ത നടപടികള്‍ എടുക്കുമെന്ന് ജീവനക്കാര്‍ക്ക് മന്ത്രി ഉറപ്പും നല്‍കി. നാഷണല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാന്‍ എ. സേതുമാധവന്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു

Mathrubhumi
.

www.keralites.net


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment