Thursday 3 January 2013

[www.keralites.net] വയലിന്‍ വിദ്വാന്‍ എം.എസ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു

 

വയലിന്‍ വിദ്വാന്‍ എം.എസ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു


ചെന്നൈ: പ്രശസ്ത വയലിന്‍ വിദ്വാന്‍
എം.എസ് ഗോപാലകൃഷ്ണന്‍ (82) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കാണ് ചെന്നൈയിലെ സ്വകാര്യാസ്പത്രിയില്‍ അന്ത്യം സംഭവിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകിട്ടാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

മീനാക്ഷിയാണ് ഭാര്യ. വയലിന്‍ വാദകരായ എം നര്‍മദ, സുരേഷ്, ലത എന്നിവരാണ് മക്കള്‍.

ലാല്‍ഗുഡി ജയരാമനെയും ടി എന്‍ കൃഷ്ണനെയും പോലെ അതിപ്രശസ്തനായിരുന്നു ഗോപാലകൃഷ്ണന്‍. കര്‍ണാട്ടിക്കിലും ഹിന്ദുസ്ഥാനിയിലും ഒരുപോലെ വൈദഗ്ധ്യം നേടിയ ആളായിരുന്നു അദ്ദേഹം.

തമിഴ്‌നാട് മൈലാപ്പൂരില്‍ ജനനം. പ്രശസ്ത വയലിന്‍ വിദ്വാന്‍ പാരൂര്‍ സുന്ദരം അയ്യരായിരുന്നു ഗുരു. എട്ടാം വയസ്സില്‍ അച്ഛനോടൊപ്പമായിരുന്നു അരങ്ങേറ്റം.

പത്മഭൂഷണ്‍ (2012) പത്മശ്രീ (1975), ടാഗോര്‍ രത്‌ന അവാര്‍ഡ്, സംഗീതനാടക അക്കാദമി പുരസ്‌കാരം (1982), കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം (1979) സംഗീത കലാനിധി പുരസ്‌കാരം (1998) ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തിനെ തേടിയെത്തി.

Mathrubhum
i

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment