Thursday 3 January 2013

[www.keralites.net] പീഡനം: അസമില്‍ കോണ്‍ഗ്രസ് നേതാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

 

പീഡനം: അസമില്‍ കോണ്‍ഗ്രസ് നേതാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു


ഗുവാഹാട്ടി: അസമിലെ ചിരാങ് ജില്ലയില്‍ യുവതിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസില്‍ ഏല്പിച്ചു. മേഖലയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവായ ബിക്രം സിങ് ബ്രഹ്മയാണ് പിടിയിലായത്. ബുധനാഴ്ച രാത്രിയാണ് സംഭവം.

യുവതിയുടെ ഭര്‍ത്താവിന്റെ പരാതിപ്രകാരം പോലീസ് ബ്രഹ്മയെ ഉടന്‍ അറസ്റ്റ് ചെയ്തു. ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സിലിന്റെ കോണ്‍ഗ്രസ് കോ-ഓര്‍ഡിനേറ്ററും ബക്‌സയിലെ കോണ്‍ഗ്രസ് കമ്മിറ്റി ചെയര്‍മാനുമാണ് ബ്രഹ്മ. 2011-ലെ അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാപാഗുരി നിയോജകമണ്ഡലത്തില്‍നിന്ന് ബ്രഹ്മ മത്സരിച്ചിരുന്നു.

സംഭവമറിഞ്ഞ് തടിച്ചുകൂടിയ ജനം ബ്രഹ്മയെ ഘെരാവോ ചെയ്തു. ഇയാളെ ചിലര്‍ മര്‍ദിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് എസ്.പി. പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് ബ്രഹ്മയെ പാര്‍ട്ടിയില്‍നിന്ന് താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്

Mathrubhumi
.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment