Friday, 21 December 2012

[www.keralites.net] മരണശേഷവും കരുണാകരനെ പാര്‍ട്ടി ഒതുക്കുന്നു - കെ.മുരളീധരന്‍

 

ശബരിമല: മരണശേഷവും കെ.കരുണാകരനെ കോണ്‍ഗ്രസ് പാര്‍ട്ടി ഒതുക്കുകയാണെന്ന തോന്നലാണ് കുടുംബാംഗങ്ങള്‍ക്കുള്ളതെന്ന് മകനും എം.എല്‍.എ.യുമായ കെ.മുരളീധരന്‍. ഇക്കാര്യത്തില്‍ ദുഃഖമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ശബരിമലയില്‍ ദര്‍ശനം നടത്തിയശേഷം ശബരി ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിസംബര്‍ 23-ാം തിയ്യതി കരുണാകരന്റെ ചരമവാര്‍ഷികം കെ.പി.സി.സി. ഓഫീസില്‍ ലളിതമായ ചടങ്ങായി ആചരിക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ ദുഃഖമുണ്ട്. കരുണാകരന്‍ മരിച്ചിട്ട് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും, ഭാവിതലമുറയ്ക്കുകൂടി പ്രയോജനപ്രദമായ തരത്തില്‍ അദ്ദേഹത്തിന് പാര്‍ട്ടി ഉചിതമായ സ്മാരകം നിര്‍മ്മിക്കാത്തതിലും വിഷമമുണ്ട് -മുരളീധരന്‍ പറഞ്ഞു.

ചാരക്കേസില്‍ നമ്പിനാരായണന്‍ കോടതിയില്‍ കൊടുത്ത ഹര്‍ജിയില്‍ കക്ഷിചേരണമോയെന്ന് സമയമാകുമ്പോള്‍ തീുമാനിക്കും. ഇക്കാര്യത്തില്‍ പാര്‍ട്ടി അനുമതിയില്ലാതെ ഒന്നും ചെയ്യാനാകില്ലെന്നും മുരളീധരന്‍ പറഞ്ഞു. നിരപരാധിയായ ശാസ്ത്രജ്ഞനെ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ എതിരുനില്‍ക്കുന്നതെന്തിനെന്ന് അറിയില്ല. പാര്‍ട്ടിനേതൃത്വവും ഇതുവരെ മറുപടി തന്നിട്ടില്ല.

വെള്ളിയാഴ്ച വൈകീട്ട് ദീപാരാധനസമയത്താണ് മുരളീധരന്‍ ദര്‍ശനത്തിനെത്തിയത്.

mathrubhumi

അടിക്കുറിപ്പ്

കര്‍മഫലം ...കയ്യിലിരുപ്പും വായില്‍നാക്കും നല്ലതല്ലെങ്കില്‍ ഇതായിരിക്കും ഫലം

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment